SneHa Electricals and plumbing

SneHa Electricals and plumbing Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SneHa Electricals and plumbing, Electrician, Alwaye.

25/11/2021
23/05/2021

ISOLATER
------------------

പണ്ട് കാലങ്ങളിൽ ഉപയോഗിച്ചിരുന്ന മെയിൻ സ്വിച്ചിനു പകരമാണ് ഐസൊലേറ്റർ ഉപയോഗിക്കുന്നത്.

ഇതൊരു സാധാരണ സ്വിച്ച് എന്നതിലുപരി യാതൊരു പ്രത്യകതയും ഇതിനില്ല.

ഐസൊലേറ്ററിന്റ പ്രവർത്തനം ഈ സ്വിച്ച് മുകളിലേക്ക് ഓൺ ചെയ്യുമ്പോൾ പോസ്റ്റിൽ നിന്നും വരുന്ന പവർ സപ്ലൈ നമ്മുടെ വീടിനകത്തേക്ക് ലഭിക്കുന്നു.

ഐസൊലേറ്ററിന്റെ ഉപയോഗം വയറിങ്ങിലോ മറ്റോ ഏതെങ്കിലും വിധത്തിലുള്ള മെയ്ന്റനൻസ് (റിപ്പയർ) ചെയ്യുമ്പോൾ വീടിനകത്തേക്കുള്ള പവർ സപ്ലൈ വിച്ഛേദിക്കുന്നതിനു വേണ്ടിയാണ്.

DP MCB (Double Pole Miniature Circuit Breaker )
-----------------------------------------------------------------
ഡബിൾ പോൾ മിനിയേച്ചർ സർക്യൂട്ട് ബ്രൈക്കർ ഉപയോഗിക്കുന്നത് ഓവർ ലോഡ്, ഓവർ കറന്റ്, ഷോർട്ട് സർക്യൂട്ട് എന്നിവയേതെങ്കിലും സംഭവിക്കുമ്പോൾ വീട്ടിലെ വയറിങ്ങിനെയും ഉപകരണങ്ങളെയും സംഭരക്ഷിക്കുന്നതിനു വേണ്ടിയാണ്.

ഒരു ഷോർട്ട് സർക്യൂട്ടോ, ഓവർ ലോഡോ സംഭിക്കുമ്പോൾ DP MCB ഓട്ടോമാറ്റിക്കായി താഴേക്ക് ട്രിപ്പ് ആകുകയും ന്യൂട്രൽ കണക്ഷനും ഫേസ് കണക്ഷനും വിഛേദിച് അപകടങ്ങളും നാശനഷ്ടങ്ങളും ഒഴിവാക്കുന്നു.

MCB ഷോർട്ട് സർക്യൂട്ടിനും , ഓവർ ലോഡിനും വ്യത്യസ്‌ത രീതിയിലാണ് ട്രിപ്പ്‌ ആകുന്നത്.

ഓവർ ലോഡ് ഉണ്ടാകുമ്പോൾ MCBയ്ക്ക് അകത്തുള്ള ഒരു ബൈ മെറ്റൽ സ്ട്രിപ്പ് ചൂടാകുകയും, ഈ മെറ്റൽ സ്ട്രിപ്പ് ചൂടാകുമ്പോൾ വളയുകയും ചെയ്യുന്നു.

ഇത്തരത്തിൽ വളയുമ്പോൾ MCB യ്ക്ക് അകത്തുള്ള മെക്കാനിസം കണക്ഷൻ ഡിസ്കണക്ട് ചെയ്യുന്നു.

അതുകൊണ്ടു ഓവർ ലോഡുള്ള സമയത്ത് ചിലപ്പോൾ മിനുട്ടുകൾ എടുത്താണ് ട്രിപ്പ് ആകുന്നത് ( ചൂടാകുന്നതിനുള്ള സമയം ആവശ്യമാണ്).

എന്നാൽ ഷോർട്ട് സർക്യൂട്ടിൽ ഇത്രയും സമയം നല്കാൻ പാടില്ലാത്തത്കൊണ്ട് മറ്റൊരു ടെക്നോളോജിയാണ് ഉപയോഗിക്കുന്നത്.

ഷോർട്ട് സർക്യൂട്ട് ഉണ്ടാകുന്ന സമയത്ത് MCB യ്ക്ക് അകത്തുള്ള ഒരു കോയിൽ വളരെ ഉയർന്ന കറന്റ് മൂലം കാന്തമാകുകയും ഒരു മെറ്റൽ ലിവറിനെ ചലിപ്പിച്ഛ് സെക്കൻഡുകൾക്കുള്ളിൽ തന്നെ ഡിസ്കണക്ട് ചെയ്യിക്കുന്നു.

MCB കൾ സാധാരണ 3 ടൈപ്പ് ഉണ്ട്

B, C, D.

B ടൈപ്പ് MCB, MCB യിലൂടെയുള്ള കറന്റ് റേറ്റഡ് കറണ്ടിന്റെ 3 മുതൽ 5 മടങ്ങുവരെയാകുമ്പോൾ ട്രിപ്പ് ആകുന്നു.

അതായത് ഒരു 10A B ടൈപ്പ് MCB ട്രിപ്പ് ആകണമെങ്കിൽ MCB യിലൂടെ 30A മുതൽ 50A വരെ കറന്റ് പാസ് ചെയ്യണം.

B ടൈപ്പാണ്സാധാരണ വീട്ടുപകരണങ്ങൾക്ക് ഉപയോഗിക്കുന്നത്.

C ടൈപ്പ് MCB, MCB യിലൂടെയുള്ള കറന്റ് റേറ്റഡ് കറണ്ടിന്റെ 5 മുതൽ 10 മടങ്ങുവരെയാകുമ്പോൾ ട്രിപ്പ് ആകുന്നു.

C ടൈപ്പ് കൂടുതലായും ഉപയോഗിക്കുന്നത് മോട്ടോർ പോലുള്ള ഉപകരണങ്ങൾക്കാണ്.

D ടൈപ്പ് MCB , MCB യിലൂടെയുള്ള കറന്റ് റേറ്റഡ് കറണ്ടിന്റെ 10 മുതൽ 25 മടങ്ങുവരെയാകുമ്പോൾ ട്രിപ്പ് ആകുന്നു. കൂടുതലായും ഉപയോഗിക്കുന്നത് ഇൻഡസ്ട്രിയൽ ഉപകരണങ്ങൾക്ക്(വലിയ മോട്ടോർ, വെൽഡിങ് മെഷീൻ etc ).

RCCB (Residual Current Circuit Breaker )
------------------------------------------------------------------
ഇലക്ട്രിക്കൽ ലീക്കേജ് കറന്റിൽ നിന്നും സംഭരക്ഷിക്കുന്നതിനു വേണ്ടിയാണ് റെസിഡ്യൂവൽ കറന്റ് സർക്യൂട്ട് ബ്രൈക്കർ ഉപയോഗിക്കുന്നത്.

അതായത് മനുഷ്യന് ഷോക്ക് ഏൽക്കുമ്പോഴും, ബോഡിയിൽ ഷോക്ക് ഉള്ള(എർത്ത് സപ്ലൈ വയറുമായി ഷോർട്ടായ) ഉപകരണങ്ങൾ കണക്ട് ചെയ്യുമ്പോഴും ലീക്കേജ് കറന്റ് ഉണ്ടാകുന്നു.

ഇത്തരം സന്ദർഭങ്ങളിൽ ട്രിപ്പ് ആകുന്നതിനാണ് RCCB ഉപയോഗിക്കുന്നത്.

വീടുകളിൽ നിർബന്ധമായും ഉപയോഗിക്കേണ്ട ഒരു ഉപകരണമാണ് RCCB. ഇവ ഇല്ലാത്ത പഴയ വീടുകളിൽ ഇത് വാങ്ങി ഫിറ്റ് ചെയ്യുക. ഇതിനെ RCD (Residual Current Device ) എന്നും പറയുന്നു.

RCCB ഓവർ ലോഡിലും, ഷോർട്ട് സർക്യൂട്ടിലും ട്രിപ്പ് ആകുകയില്ല.

ഒരു RCCB യുടെ പ്രവർത്തനം, പവർ സപ്ലൈയുടെ തുടക്കത്തിൽ കണക്ട് ചെയ്യുന്ന RCCB എപ്പോഴും ഫേസിലൂടെ ഉപകരങ്ങളിലേക്ക് പോകുന്ന കറന്റും ന്യൂട്രലിലൂടെ തിരിച്ചു വരുന്ന കറന്റും നിരീക്ഷിച്ചുകൊണ്ടിരിക്കും.

നോർമൽ അവസ്ഥയിൽ പോകുന്ന കറന്റും തിരിച്ചു വരുന്ന കറന്റും എപ്പോഴും തുല്യമായിരിക്കും.

അതായത് ഫേസിലൂടെ ഒരു 10.3A കറണ്ടാണ് പോകുന്നതെങ്കിൽ ന്യൂട്രലിലൂടെ കറക്റ്റ് 10.3A കറന്റ് തിരിച്ചു വരും.

ഈ ബാലൻസാണ് RCCB എപ്പോഴും നിരീക്ഷിച്ചുകൊണ്ടരിക്കുന്നത്.

എന്നാൽ ആർക്കെങ്കിലും ഷോക്ക് ഏൽക്കുകയാണെങ്കിൽ ചെറിയ ഒരു കറന്റ് ഷോക്ക് ഏൽക്കുന്ന വ്യക്തിയുടെ ശരീരത്തിലൂടെ പ്രവഹിക്കും.

ഇങ്ങനെ പ്രവഹിക്കുന്ന കറന്റ് തിരിച്ചു വരുന്ന ന്യൂട്രൽ കറന്റിൽ നിന്ന് കുറവ് കാണിക്കും.

ഇത്തരത്തിൽ കുറവ് കണ്ടാൽ ഉടനെ RCCB ട്രിപ്പ് ആയി ഷോക്കേറ്റ ആളെ സംഭരക്ഷിക്കുന്നു.

ഉദാഹരണത്തിന് :

ഫേസിലൂടെ ഒരു 15.7A കറന്റ് പോയികൊണ്ടിരിക്കുകയാണെന്നു കരുതുക, ഈ സമയത്തു ഒരു വ്യക്തിക്ക് ഷോക്കേറ്റ് ആ വ്യക്തിയുടെ ശരീരത്തിലൂടെ ഒരു 50mA കറന്റ് പ്രവഹിച്ചെന്നു കരുതുക.

ഈ സമയം ന്യൂട്രലിൽ തിരിച്ചുവരുന്ന കറന്റ് 15.65A ആണ്. അതായത് ഫേസിലൂടെ പോകുന്നതിനേക്കാളും കുറവാണു ന്യൂട്രലിൽ തിരിച്ചു വരുന്നത്.

ഈ കുറവ് നിരീക്ഷിച്ച RCCB യ്ക്ക് മനസിലാകും എവിടെയോ കറന്റ് ലീക്കായിട്ടുണ്ടെന്നും ഉടനെതന്നെ സെക്കൻഡുകൾക്കുള്ളിൽ RCCB സപ്ലൈ ഓഫ് ചെയ്യുന്നു.

RCCB സാധാരണ 30mA, 100mA, 300mA എന്നീ കറന്റ് റേറ്റിംഗിൽ ലഭ്യമാണ്. 30mA ആണ് വീടുകളിൽ കൂടുതലായും ഉപയോഗിക്കുന്നത്. 30mA എന്നാൽ 30mA ലീക്കേജ് ഉണ്ടായാൽ സെക്കൻഡുകൾക്കുള്ളിൽ RCCB ട്രിപ്പ് ആകുന്നു.

SP MCB (Single Pole MCB )
--------------------------------------------
സിംഗിൾ പോൾ MCB, DP MCB യുടെ അതേ ഉപയോഗവും പ്രവർത്തനവും തന്നെയാണ്.

എന്നാൽ സിംഗിൾ ലൈൻ ആയതുകൊണ്ട് ട്രിപ്പ് ആകുമ്പോൾ ന്യൂട്രലും ഫേസും വിച്ഛേദിക്കില്ല. ഫേസ് മാത്രം വിച്ഛേദിക്കുന്നു.

DP MCB പവർ സപ്ലൈ തുടക്കത്തിൽ നൽകുമ്പോൾ SP MCB വീടിനെ ഓരോ സെക്ഷനായി തിരിച്ച്‌ ഓരോ സെക്ഷനിലെ ഉപകരണങ്ങളെയും വയറിങ്ങിനെയും പ്രേത്യകം സംഭരക്ഷിക്കുന്നു.

ELCB ( Earth leakage circuit breaker )
------------------------------------------------------------
RCCB കണ്ടുപിടിക്കുന്നതിനു മുൻപ് ഇലക്ട്രിസിറ്റി എർത്ത് ലീക്കേജിൽ നിന്നും സംപ്രക്ഷണം ലഭിക്കുന്നതിനാണ് പണ്ടുകാലങ്ങളിൽ ELCB ഉപയോഗിച്ചിരുന്നത്.

ELCB ഇന്ന് ആരും ഉപയോഗിക്കുന്നില്ല. ഇന്ന് ELCB യ്ക്ക് പകരം വന്ന RCCB മാത്രമേ ഉപയോഗിക്കുന്നുള്ളൂ.

RCCB യ്ക്ക് ELCB യെക്കൽ ഒരുപാടു ഗുണങ്ങൾ ഉള്ളതുകൊണ്ടാണ് ഇപ്പോൾ RCCB ഉപയോഗിക്കുന്നതും ELCB ഉപയോഗിക്കാത്തതും. ഇന്ന് ELCB ലഭ്യമല്ല.

എന്നാൽ ഇന്നും പലരും RCCB യെ ELCB എന്ന് പറയുന്നവരുണ്ട് അത് തെറ്റാണ്. RCCB യും ELCB യും രണ്ടും രണ്ടാണ്. ഇനിമുതൽ RCCB എന്ന് മാത്രം പറയുക.

RCCB യിൽ നിന്നും വ്യത്യസ്തമാണ് ELCB യുടെ പ്രവർത്തനം. ELCB യിൽ എർത്ത് ലൈൻ കൂടി കണക്ട് ചെയ്യണം.

എല്ലാ ഉപകരണങ്ങളിൽ നിന്നുമുള്ള എർത്ത് ELCB യിൽ കൂടിയാണ് ഭൂമിയിലോട്ടു പോകുന്നത്.

ELCB എപ്പോഴും ELCB യിൽ കണക്ട് ചെയ്ത എർത്ത് ലൈനിനെ നിരീക്ഷിക്കുന്നു.

ഏതെങ്കിലും ഉപകരണം വഴിയോ അല്ലാതെയോ പവർ സപ്ലൈ വയറിനു എയർത്തുമായി ബന്ധം വന്നാൽ എർത്ത് വയറിൽ ഒരു വോൾട്ടേജ് ഉണ്ടാകുകയും ഈ വോൾട്ടേജിനെ കണ്ടെത്തുന്ന ELCB ഉടനെ ട്രിപ്പ് ആകുകയും ചെയ്യുന്നു.

ELCB ഇലക്ട്രിക്ക് ഷോക്കിൽ നിന്നും സംഭരക്ഷണം നൽകുന്നില്ല.

ELCB വോൾട്ടേജിനെ നിരീക്ഷിക്കുന്ന ഉപകാരണമായതുകൊണ്ട് വോൾട്ടേജ് ഓപ്പറേറ്റഡ് എന്നും RCCB കറന്റിനെ നിരീക്ഷിക്കുന്നതായതുകൊണ്ടു കറന്റ് ഓപ്പറേറ്റഡ് എന്നും പറയുന്നു.

Address

Alwaye
683101

Telephone

+919447090065

Website

Alerts

Be the first to know and let us send you an email when SneHa Electricals and plumbing posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category