05/09/2022
ഓൺഗ്രിഡ് സോളാർ സിസ്റ്റത്തിന്റെ പ്രവർത്തനത്തെപ്പറ്റി പലർക്കും പല ധാരണകളാണ്. എന്നാൽ ഒരു ചെറിയ വിവരണത്തോടെ വളരെ സിമ്പിളായി ഓൺഗ്രിഡ് സിസ്റ്റത്തിന്റെ ശരിയായ പ്രവർത്തനം നമുക്ക് മനസ്സിലാക്കാം.
കറന്റ് ഉപയോഗിക്കുമ്പോൾ നെറ്റ് മീറ്ററിൽ അതിന്റെ അളവ് യൂണിറ്റ് അടിസ്ഥാനത്തിൽ രേഖപ്പെടുത്തുമെന്നും, ഇതിനാണ് Kseb ബില്ലിൽ ചാർജ് ചെയ്യുന്നത് എന്നും നമുക്ക് അറിവുള്ളതാണ്. സോളാർ പ്ലാന്റ് ഗ്രിഡ് ലൈനുമായി ബന്ധിപ്പിച്ച് ഓൺഗ്രിഡ് സിസ്റ്റമായി ഉപയോഗിക്കുമ്പോൾ സോളാർ പവർ ആണ് വീട്ടിലേക്ക് / സ്ഥാപനത്തിലേക്ക് ആദ്യം ഒഴുകുന്നത്. കാരണം, സോളാർ വൈദ്യുതി ഗ്രിഡ് ലൈനുമായി ബന്ധിപ്പിക്കുന്നത് നെറ്റ് മീറ്ററിൽ നിന്ന് വീട്ടിലേക്ക് / സ്ഥാപനത്തിലേക്ക് വൈദ്യുതി പ്രവഹിക്കുന്ന ഭാഗത്താണ്. അതിനാൽ നെറ്റ് മീറ്ററിൽ അളവ് രേഖപ്പെടുത്തില്ല. സോളാർ പ്ലാന്റിൽ നിന്ന് ഉണ്ടാകുന്ന പവറിനെക്കാൾ കൂടുതൽ ഉപയോഗം വീട്ടിൽ / സ്ഥാപനത്തിൽ ഉണ്ടായാൽ, അല്ലെങ്കിൽ സോളാർ വൈദ്യുതി ലഭ്യമല്ലാത്ത സാഹചര്യത്തിൽ (മഴ/രാത്രി/ഓൺഗ്രിഡ് പ്രവർത്തിക്കാതിരിക്കുക) മാത്രമേ ഗ്രിഡ് ലൈനിൽ നിന്ന് കറന്റ് വീട്ടിലേക്ക് / സ്ഥാപനത്തിലേക്ക് ഒഴുകൂ. അപ്പോൾ മാത്രം നെറ്റ് മീറ്ററിൽ അളവ് രേഖപെടുത്തും(import). വീട്ടിലെ / സ്ഥാപനത്തിലെ ഉപയോഗത്തേക്കാൾ കൂടുതൽ പവർ സോളാർ നിലയത്തിൽ നിന്ന് ഉണ്ടാകുന്നുണ്ടെങ്കിൽ ഉപയോഗത്തിനുള്ള പവറിൽ നിന്ന് ബാക്കി പവർ ഗ്രിഡിലേക്ക് ഒഴുകും(export).
ഗ്രിഡ് ലൈനിൽ വൈദ്യുതിയുടെ സാന്നിധ്യം ഉണ്ടെങ്കിൽ മാത്രമേ ഓൺഗ്രിഡ് സോളാർ ഇൻവെർട്ടർ പ്രവർത്തിക്കൂ. സോളാർ പാനലിൽ നിന്നുള്ള വൈദ്യുതിയെ (DC) ഗ്രിഡ് ലൈനിലെ വൈദ്യുതിയാക്കി (AC) നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന തരത്തിലേക്ക് മാറ്റുന്ന പ്രക്രിയ നടക്കുന്നത് ഈ ഓൺഗ്രിഡ് ഇൻവെർട്ടറിൽ ആണ്. ലൈൻ ഓഫ് ആയാൽ / കറന്റ് പോയാൽ ഈ പ്രക്രിയ നടക്കില്ല. ഗ്രിഡ് ലൈനിലേക്ക് വൈദ്യുതി ഒഴുകാതിരിക്കുവാൻ വേണ്ടിയാണ് ഈ പ്രവർത്തനം സ്റ്റോപ്പ് ആകുന്നത്. ഗ്രിഡ് ലൈനുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നതിനാൽ സോളാർ വൈദ്യുതി ഗ്രിഡ് ലൈനിലേക്ക് പ്രവഹിക്കുകയും അപകടങ്ങൾക്ക് കാരണമാകുകയും ചെയ്യും. അത് ഒഴിവാക്കുവാൻ വേണ്ടിയാണ് ഈ രീതി തുടരുന്നത്. ഇത് ഓട്ടോമാറ്റിക് ആയി നടക്കുന്ന കാര്യമാണ്. ഗ്രിഡ് ലൈനിൽ വൈദ്യുതി എത്തിയാൽ ഒപ്പം ഓൺഗ്രിഡ് ഇൻവെർട്ടറും തനിയെ പ്രവർത്തിക്കാൻ തുടങ്ങും. വൈദ്യുതി മുടങ്ങുന്ന സാഹചര്യങ്ങളിൽ ഒരു പവർ ബാക്കപ്പ് ഇൻവെർട്ടർ സംവിധാനം ഉപയോഗിക്കാവുന്നതാണ്.
NB: ഓൺഗ്രിഡ് സോളാർ സംവിധാനം സ്ഥാപിക്കുന്നത് ഗ്രിഡ് ലൈനിന് പകരമായി വൈദ്യുതി ഉപയോഗിക്കാനല്ല, മറിച്ച്, ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് കൂടിയാലും കറന്റ് ബില്ലിൽ എനർജി ചാർജ്, താരിഫ് നിരക്ക് എന്നിവ പൂജ്യം നിരക്കിൽ നിലനിർത്തുവാൻ വേണ്ടിയാണ്.
More info:904 888 41 41/ 9995 43 90 34