Aa'Gruham

Aa'Gruham ആഗ്രഹത്തിലുള്ള ആ'ഗൃഹം

03/03/2022

BACK TO THE BASICS

ഇതു construction നുമായി ബന്ധപ്പെട്ട ചില basic കാര്യങ്ങളും സംശയങ്ങളും പങ്കു വെയ്ക്കുവാനുള്ള ഒരു പോസ്റ്റാണ്.
ഈ വിഷയത്തിൽ ധാരാളം അറിവുള്ളവർക്ക് ഇതൊരു പക്ഷെ ഒരു silly post ആയി തോന്നാം, അറിയാത്തവർക്കു വേണ്ടിയാണ് എഴുതുന്നത്.

നമ്മൾ ഒരു വീട് വെയ്ക്കാൻ തീരുമാനിച്ചു കഴിഞ്ഞാൽ കേൾക്കുന്ന ഒരു സ്ഥിരം വാക്കാണ് "സ്ക്വയർ ഫീറ്റ് റേറ്റ്". നമ്മുടെ നാട്ടിൽ ഒട്ടുമിക്ക contractor മാരും builder മാരും നമ്മുടെ പ്ലാൻ നോക്കിയ ശേഷം ഇത്ര രൂപ സ്ക്വയർ ഫീറ്റിന് ഈ വീട് ചെയ്തു തരാം എന്നൊക്കെ പറയാറില്ലേ? അതാണ് സംഗതി.

Sq.ft ന് 1000 മുതൽ 3000 വരെ സാധാരണ വീടുകൾക്കും അതിനു മുകളിലേക്ക് luxury വീടുകൾക്കും builders ചാർജ് ചെയ്യുന്നുണ്ട്. അവർക്ക് ഈ വീടിന്റെ നിർമ്മാണത്തിൽ എത്ര രൂപ ചെലവാകും + അവരുടെ ലാഭം = ഈ കിട്ടുന്ന തുകയെ നിങ്ങളുടെ വീടിന്റെ plan ഏരിയ കൊണ്ടു ഡിവൈഡ്‌ ചെയ്യുമ്പോൾ കിട്ടുന്ന തുകയാണ്
Sq.ft cost.

നിങ്ങളുടെ വീടിന്റെ പ്ലാനുമായി നിങ്ങൾ ഒരു കൊണ്ട്രാക്ടറെ സമീപിക്കുമ്പോൾ ടോട്ടൽ ഏരിയ മാത്രം നോക്കി അയാൾ നിങ്ങളോട് 2000 രൂപ /sq. ft പറഞ്ഞു എന്നിരിക്കട്ടെ. നിങ്ങൾ അയാളോട് break-up ചോദിക്കുക. Break-up എന്നാൽ ഈ project ലെ ഓരോ work നും എത്ര രൂപ വെച്ചാണ് അയാൾ ചാർജ് ചെയ്യുന്നത്, അയാളുടെ ലാഭം എത്രയാണ്, GST ബിൽ ആണോ, tax ഉണ്ടോ തുടങ്ങിയ കാര്യങ്ങളാണ്. ഈ ചോദ്യത്തോട് കൂടി മിക്കവാറും അയാൾ നിങ്ങളോട് TATA BYE BYE പറഞ്ഞു പോയേക്കാം. ലാഭം എത്രയാണെന്ന് പറയാൻ പലരും മടിക്കും. പക്ഷേ മനസിലാക്കുക, നിങ്ങളുടെ വീട് പണിയുമ്പോൾ കോണ്ട്രാക്ടർക്ക് എത്ര രൂപ ലാഭം കിട്ടും എന്നറിയാനുള്ള എല്ലാ അവകാശവും നിങ്ങൾക്കുണ്ട്. പണം കൊടുക്കുന്ന നിങ്ങൾക്ക് അതറിയാൻ ഉള്ള അവകാശം നിഷേധിക്കപ്പെടുകയാണെങ്കിൽ അതിനർത്ഥം അവർ നിങ്ങളുടെ കയ്യിൽ നിന്നും അമിത ലാഭം ഈടാക്കുന്നു എന്നുള്ളതാണ്. ഈ 2000 രൂപ നിരക്കിൽ നിങ്ങൾക്ക് പണിയേണ്ടത് ഒരു 1500 sq.ft വീടാണെങ്കിൽ 30 ലക്ഷം രൂപ നിങ്ങൾ നൽകേണ്ടി വരുമല്ലോ. നിങ്ങളുടെ budget 25 ലക്ഷം ആണെങ്കിൽ അവർ പറയും മെറ്റീരിയൽ ക്വാളിറ്റി കുറയ്ക്കേണ്ടി വരുമെന്ന്.

കോണ്ട്രാക്ടറെ കാണുവാൻ പോകുമ്പോൾ വീടിന്റെ പ്ലാനിനൊപ്പം നിങ്ങൾ ഒരു work sequence budget estimate chart കൂടി കൊണ്ടു പോകുക.

ഈ ചാർട്ടിൽ ഓരോ work നും കോണ്ട്രാക്ടർ ചാർജ് ചെയ്യുന്ന ഏകദേശ amount എഴുതി തരാൻ ആവശ്യപ്പെടുക. ഈ സ്റ്റേജിൽ നിങ്ങൾ കോണ്ട്രാക്ടർ നോട് സ്ക്വയർ ഫീറ്റ് റേറ്റ് ചോദിക്കേണ്ടതില്ല. അയാൾ മുൻപ് പണിത വീടുകളുടെ sq ft റേറ്റ് നമുക്ക് ആവശ്യവുമില്ല. ഓരോ വീടും വ്യത്യസ്തമാണല്ലോ, ഓരോ clients ന്റെ ആവശ്യങ്ങളും. So, കോണ്ട്രാക്ടർ സ്ഥിരം വാങ്ങുന്ന റേറ്റ് അറിഞ്ഞിട്ടും നമുക്ക് വലിയ കാര്യമൊന്നുമില്ല.

എന്താണ് work sequence chart?

നിങ്ങളുടെ വീടിന്റെ തുടക്കം മുതൽ അവസാനം വരെയുള്ള ഓരോ work തരം തിരിച്ച് എഴുതിയ ഒരു ലിസ്റ്റ് ആണിത്.

1. Foundation
●ലാൻഡ് ക്ലിയറിങ്
●ലേ ഔട്ട് മർക്കിങ്
●എസ്ക്കവേഷൻ
●PCC
●ബേസ് ഫൗണ്ടേഷൻ
●ബെൽറ്റ് കോണ്ക്രീറ്റ്

2. Joinery works (തടിപ്പണി)
●doors
●windows
●wardrobes
●kitchen cabinets
●door locks

★മോഡുലാർ കിച്ചൻ ആണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെങ്കിൽ അതു വേറേ ലിസ്റ്റ് ചെയ്യുക.

3. Mason works (ചുമരുകൾ)
●block work
●plastering
●floor concrete
●staircase
●piller concrete

4. Lintel (ലിന്റൽ)

5. Slab concrete (വാർപ്പ്)
●shuttering (തട്ട്)
●beam concrete
●shutter removal
●curing

6. Electrical works
●conduiting
●wiring
●main board
●output points
●switches /plug points
●lights/fan

7. Plumbing works
●Well
●Septic tank
●waste water tank
●rain water tank
●overhead tank
●Pipelines
●Pipe fittings/WC/SINK/WASH BASINS

8. Flooring
●bathroom / roof waterproofing
●floor tiles
●kitchen counter
●outdoor interlock flooring

9.Furniture
●നിങ്ങൾക്ക് ആവശ്യമുള്ള ഒരു furniture ലിസ്റ്റ്

10.Painting
●white cement
●putty/primer/final coats
●wood/furniture പെയിന്റ്
●gates/grilles

11. Boundary wall (മതിൽ)

12. Main gate

ഇങ്ങനെ 1 മുതൽ 12 വരെയുള്ള കാര്യങ്ങളിൽ എത്ര രൂപയാണ് നിങ്ങൾ നൽകേണ്ടത് എന്നു പ്രത്യേകം എഴുതി നൽകാൻ കോണ്ട്രാക്ടറോട് ആവശ്യപ്പെടുക. ഇതിൽ നിങ്ങൾക്ക് എന്തെങ്കിലും കൂട്ടിച്ചേർക്കുവാൻ ഉണ്ടെങ്കിൽ അതാവാം. ഓരോ വർക്കിലും അയാളുടെ profit മാർജിൻ എത്രയാണെന്ന് കൃത്യമായി രേഖപ്പെടുത്തണം എന്ന് നിങ്ങൾക്ക് ആവശ്യപ്പെടാം.

അങ്ങനെ 12 വർക്കിനും കൂടി കോണ്ട്രാക്ടർ എഴുതി നൽകുന്ന ആകെ തുക നിങ്ങളുടെ മനസ്സിൽ ഉള്ള ബഡ്ജറ്റുമായി മാച്ച് ചെയ്യുന്നുണ്ടോ എന്നു നിങ്ങൾ തന്നെ ചെക്ക് ചെയ്യുക.

ഇങ്ങനെ 3-4 കോണ്ട്രാക്ടർമാരുടെ കയ്യിൽ നിന്നു breakup ലഭിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് തന്നെ മനസിലാകും ഏതു കോണ്ട്രാക്ടർ ഏതു work നാണ് അധികം ചാർജ് ചെയ്യുന്നത് എന്ന്.

ഒരു വീട് പണിയാൻ ഒരൊറ്റ കോണ്ട്രാക്ടർ തന്നെ വേണം എന്ന് നിർബന്ധമോ നിയമമോ ഒന്നുമില്ല. ഏതു പണിയും ആർക്കും കൊണ്ട്രാക്ട് നൽകുവാൻ നിങ്ങൾക്ക് അവകാശവും സ്വാതന്ത്ര്യവും ഉണ്ട്. നിങ്ങളുടെ പണം എവിടെയൊക്കെ സേവ് ചെയ്യാം എന്ന് നിങ്ങൾക്ക് തന്നെ കണ്ടു പിടിക്കാൻ കഴിയും.

നിങ്ങൾക്ക് construction നെ പറ്റി വലിയ ധാരണയൊന്നും ഇല്ലെങ്കിൽ പോലും അതിൽ അപമാനമോ കുറവോ ഒന്നുമില്ല. വീട് പണിയുന്നത് വലിയ റോക്കറ്റ് സയൻസ് ഒന്നുമല്ല. ഒരു വീട് വെച്ചു കഴിയുമ്പോൾ നിങ്ങൾക്ക് അതു മനസിലാകും. അടുത്ത കാലത്തു വീട് വെച്ച സുഹൃത്തുക്കളോ ബന്ധുക്കളോ ഉണ്ടെങ്കിൽ അവരോട് വിശദമായി ചർച്ച ചെയ്യുക. അവർക്ക് നിങ്ങളെ ഒരുപാട് സഹായിക്കാൻ കഴിയും. അവർക്ക് പറ്റിയ തെറ്റുകളും അബദ്ധങ്ങളും അതു സംഭവിക്കാതിരിക്കാനുള്ള മുൻവഴികളും അവർ നിങ്ങൾക്ക് പറഞ്ഞു തരും.

നിങ്ങൾക്ക് ജോലി ഉണ്ടെങ്കിൽ 100% വീട് പണി സൂപ്പർവൈസ് ചെയ്തു നിൽക്കാൻ കഴിഞ്ഞെന്നു വരില്ല. ആ സാഹചര്യത്തിൽ അതിനായി നിങ്ങൾക്ക് ഒരാളെ സൈറ്റിൽ നിയമിക്കാം. നിങ്ങളുടെ കുടുംബത്തിലോ സുഹൃത് വലയത്തിലോ ഉള്ള ഒരു ചെറുപ്പക്കാരനെ നിങ്ങൾക്ക് അവിടെ നിർത്തി ഡെയിലി റിപ്പോർട് വാങ്ങാം. നോക്കേണ്ട കാര്യങ്ങൾ അയാളോട് പറയാം. അയാൾക്ക് ഒരു തുക നിശ്ചയിച്ചു ശമ്പളം ആയി നൽകിയാൽ ആ തുക നിങ്ങൾക്ക് ഒരിക്കലും ഒരു നഷ്ടം ആവില്ല. ഈ സൂപ്പർവൈസർ ഒരു "വീട് പണി expert" ഒന്നും ആവേണ്ട കാര്യമില്ല കേട്ടോ. പണി ചെയ്യാൻ അതറിയാവുന്നവർ ഉണ്ടല്ലോ സൈറ്റിൽ. വെളിയിൽ നിന്ന് ഒരാൾ വന്നു പണി പഠിപ്പിക്കാൻ നിന്നാൽ അതു നിങ്ങൾക്ക് വേറെ തലവേദന ആവുകയെ ഉള്ളു. അത്യാവശ്യം സാധനങ്ങൾ വാങ്ങി കൊടുക്കാനും പണിക്കാർക്ക് നിങ്ങളോട് communicate ചെയ്യാനും ഉള്ള ഒരു client representative മാത്രമായിരിക്കണം ഈ വ്യക്തി. College pass out ആയ, ജോലി ഇല്ലാത്ത ഒരു 21-26 വയസുള്ള ആണ്കുട്ടിയാണ് ഇതിന് best. അവർ active ആണ്, ആരെയും വെറുപ്പിക്കുകയുമില്ല, "ചേട്ടാ ചേട്ടാ..." വിളിച്ച് പണിക്കാരെ കൊണ്ട് ജോലി നടത്തിക്കോളും. മാസം നിങ്ങൾ ഒരു 6000 രൂപ നൽകിയാൽ ആ കുട്ടി ഹാപ്പി ആയി നിങ്ങൾക്ക് വേണ്ടി സൈറ്റിൽ നിൽക്കും.

മുകളിൽ പറഞ്ഞ ചെലവുകൾ കൂടാതെ, നിങ്ങൾ തന്നെ വഹിക്കേണ്ട ചെലവുകളും ഉണ്ട്. ഉദാഹരണത്തിന് പേപ്പർ works, ഡിസൈൻ, 3D, ഇലക്ടറിക്കൽ/ വാട്ടർ കണക്ഷൻ, ബിൽഡിങ് പെർമിറ്റ് ഇതിനൊക്കെ കൂടി ഒരു തുക മാറ്റി വയ്ക്കുക.

പ്ലാൻ ഫൈനലൈയ്‌സ് ചെയ്തു പണി തുടങ്ങിയ ശേഷം പ്ലാനിൽ ഒരു കാരണവശാലും ഒരു തരത്തിലും ഉള്ള മാറ്റങ്ങൾ വരുത്തരുത്.
~STICK TO THE PLAN~
എന്നുള്ള വാക്യം മനസിൽ ഉറപ്പിക്കുക.

Best of luck to everyone 👍

Happy Onam 💮
21/08/2021

Happy Onam 💮

Address

Thondayad
Calicut
673001

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

+918281122447

Alerts

Be the first to know and let us send you an email when Aa'Gruham posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Aa'Gruham:

Share