30/05/2021
നിർമ്മാണ സാമഗ്രികൾ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ പരാതി നൽകാൻ നിർമ്മാണ കരാർ തൊഴിലാളികൾ തയ്യാറാകണം....
കോവിഡ് 19 നെ തുടർന്ന് ലോക്ക് ഡൗൺ വരുന്ന സാഹചര്യത്തിൽ മാത്രം കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നിർമ്മാണ സാമഗ്രികൾക്കു കുത്തണെ വില കയറ്റി...
കഴിഞ്ഞ വർഷം 54 രൂപ ഉണ്ടായിരുന്ന Tmt ഇപ്പോൾ ലഭിക്കുന്നത് 74 രൂപക്കാണ്, 360 രൂപക്ക് ലഭിച്ചിരുന്ന സിമൻ്റ് ഇപ്പോഴത്തെ വില 460 ആണ് ,ക്രഷർ ഉൽപ്പന്നങ്ങൾ ഒരു യൂണിറ്റിന് കഴിഞ്ഞ വർഷത്തേക്കാൾ 900 രൂപ കൂട്ടി... വിലക്കയറ്റം കൂടുന്തോറും സർക്കാരിലേക്ക് Gst കൂടുതൽ ലഭിക്കും....
ഇലക്ട്രിക്കൽ, സാനിറ്ററി എന്നിവക്ക് 20 % വിലക്കയറ്റി, കൂടാതെ വെട്ടുക്കല്ല്, ചൂളക്കട്ട ,സോളിഡ് ബ്രിക്സ്. എന്നിവയും കുത്തണെ വില കയറ്റി..
മറ്റു സംസ്ഥാനങ്ങളിൽ ഒന്നും ഇതേപ്പോലെ വിലകയറ്റം ഇല്ല, കേരളത്തിൽ 1 യൂണിറ്റ് കരിങ്കല്ല് ലഭിക്കണമെങ്കിൽ തൃശൂർ ജില്ലയിൽ 2000 രൂപ അടക്കണം (ക്വാറി ) ടിപ്പർ വാടക വേരേയും കൊടുക്കണം.... അന്യസംസ്ഥാനത്തെ കരിങ്കല്ലിൻ്റ വില 800 രൂപ... മെറ്റലും M സാൻ്റും വില അവിടെയും കുറവാണ്....
കേരളത്തിൽ തുടരെയുള്ള വിലകയറ്റം തുടരാതിരിക്കണമെങ്കിൽ നിയമപരമായി നിങ്ങുക തന്നെ വേണം, സർക്കാർ നൽകുന്ന നാല് ലക്ഷം കൊണ്ട് ഒരാൾക്കും ഇനി ഭവനം പണിയാൻ സാധിക്കില്ല.... പ്രതികരണമില്ലാത്തതിൻ്റെ പേരിൽ ആണ് ഇങ്ങനെ നമ്മളെ പറ്റിക്കുന്നത്...
ലോക്ക് ഡൗൺ മുമ്പേ ലഭിച്ചിരുന്ന വിലയും ഇപ്പോഴത്തെ വിലയും കൂടി ബിൽ സഹിതം ഏവരും പരാതികൾ നൽകണം...പരാതികൾ ലഭിച്ചാൽ മാത്രമെ സർക്കാർ നടപടി ഉണ്ടാകു....
പരാതി നൽകിയാൽ സർക്കാർ നടപടി എടുക്കും....
കേരളത്തിൽ ഒരു പാട് ടോറസ് വാഹനം ഉള്ള വ്യക്തികൾ ഉണ്ട് ,തമിഴ് നാട്ടിൽ നിന്നും ക്രഷർ ഉൽപ്പന്നങ്ങൾ കൊണ്ട് ചെറിയ ടിപ്പറുകൾക്ക് ജിയോളജി പാസ്സ് സഹിതം നൽകി വിൽപ്പന നടത്തണം, വെറുതെ കിടക്കുന്ന സ്ഥലങ്ങൾ ചെറിയ വാടകക്ക് എടുത്ത് വിൽപ്പന നടത്തിയാൽ താണെ ക്രഷർ ഉൽപ്പന്നങ്ങൾക്ക് വില കുറയും...
അന്യ സംസ്ഥാനങ്ങളിൽ നിന്നും ലോക്ക് ഡൗൺ ശേഷം നിർമ്മാണ സാമഗ്രികൾ കൊണ്ടുവരാൻ ടിപ്പർ തൊഴിലാളികൾ സഹകരിച്ചാൽ തീർച്ചയായും കേരളത്തിലെ വിൽപ്പന വില കുറയും....