24/12/2019
സുഹൃത്തുക്കളേ.. പൂർണമായും നമ്മുടെ ബജറ്റിൽ വീട് പണി തീർക്കാൻ സഹായിക്കുന്ന നിസ്സാരം എന്ന് തോന്നിക്കുന്ന എന്നാൽ നിസ്സാരം അല്ലാത്ത ചില കാര്യങ്ങളെ കുറിച്ചാണ് ഇന്നിവിടെ പറയുന്നത്.
#1.വീട്ടുകാരുടെ മേൽനോട്ടം
ആർക്കിടെക്ട് നെയോ കോൺട്രാക്ടർ നേയോ വീട് പണി ഏൽപിച്ച് കഴിഞ്ഞാൽ കയ്യും കെട്ടി നോക്കി നിൽക്കുന്ന പ്രവണതയാണ് പൊതുവെ സമൂഹത്തിൽ കാണുന്നത്. ഇത് നിർമാണ ചെലവ് വർധിക്കാൻ കാരണമാകാറുണ്ട്. വീട് പണി മുഴുവനായി ഏൽപിച്ചാലും വീട്ടുകാരുടെ ഭാഗത്ത് നിന്നുള്ള മേൽനോട്ടം നല്ലതാണ്. ജോലിക്കാർ ഉത്തരവാദിത്തത്തോടെ ജോലികൾ ചെയ്യുന്നുണ്ടെന്നും, സാധന സാമഗ്രികൾ പാഴാകുനില്ലെന്നും ഉറപ്പ് വരുത്താൻ ഇത് സഹായിക്കും. ഇത്തരം ഇടപെടലുകൾ ജോലി സമയത്ത് ബജറ്റിനുള്ളിൽ തീർക്കാൻ സഹായിക്കും.
വീട് പണിയുടെ പല ഘട്ടങ്ങളെ കുറിച്ചും വ്യക്തമായി അറിവുള്ള ഒരാൾക്ക് മാത്രമേ ജോലിക്കാർ ചെയ്യുന്നത് അവശ്യത്തി നാണോ അല്ലയോ എന്ന് മനസ്സിലാക്കാൻ പറ്റൂ. ഏതൊരു ജോലിയുടെയും സാങ്കേതികത മനസ്സിലാക്കാതെ ഉള്ള ഇടപെടലുകൾ ഗുണത്തെക്കാളേറെ ദോഷമാണ് സംഭവിക്കുക. പലരും ലാഭത്തിനു വേണ്ടി ശ്രമിച്ച് അബദ്ധത്തിൽ ചെന്ന് ചാടറുണ്ട്. വീട്ടുകാരുടെ ഇടപെടൽ ഇല്ലെങ്കിൽ പലരും കൊള്ള ലാഭം കൊയ്യാൻ നോക്കും. ഓരോ തവണയും കോൺട്രാക്ടർ ക്ക് പണം നൽകുമ്പോൾ എന്തിന് എന്നറിയണം. മുൻപ് നൽകിയ പണം ഫലപ്രദമായി ഉപയോഗിച്ചു എന്നും ഉറപ്പ് വരുത്തണം. വീട് പണിക്കായി ചിലവാക്കിയ ഓരോ രൂപയും കൃത്യമായി എഴുതി വെക്കുന്നതും ഗുണം ചെയ്യും.
ബജറ്റിൽ നിൽക്കാതെ പണം ചോർന്നു പോവാൻ ഇടനിലക്കാരും കാരണമാകാറുണ്ട്. ഏതൊരു സാധനവും ഇടനിലക്കാർ വഴി വാങ്ങുമ്പോൾ അവരുടെ കമ്മീഷൻ ഇനത്തിൽ അഞ്ച് മുതൽ പത്ത് ശതമാനം വരെ നമ്മൾ കൊടുക്കേണ്ടി വരും.. ടൈൽ, സാനിറ്ററി വെയർ, ഇലക്ട്രിക്കൽ ഫിറ്റിങ് എന്നിവയ്ക്ക് പത്ത് ശതമാനത്തിൽ കൂടുതലാണ് കമ്മീഷൻ. ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് നിർമാണ സാമഗ്രികൾ വാങ്ങിയാൽ തന്നെ ചിലവിന്റെ 5%-8% വരെ കുറയ്ക്കാൻ സാധിക്കും. സാധനങ്ങൾ ഹോൾസെയിൽ ആയി വാങ്ങാൻ സാധിക്കുന്ന സ്ഥലങ്ങളെ കുറിച്ച് അന്വേഷിച്ച് അറിയുന്നത് നല്ലതാണ്. ഇത്തരം കാര്യങ്ങളിൽ നിങ്ങളെ സഹായിക്കാൻ എഞ്ചിനീയർക്കും, ആർക്കിടെക്ട്നും സാധിക്കും.
#2. പരസ്യമല്ല, ഗുണമെന്മയാണ് കാര്യം.
കൂടുതൽ പരസ്യം നൽകുന്ന ഉത്പന്നങ്ങൾ നല്ലതാണെന്നു പൊതുവെ നമുക്കൊരു ധാരണ ഉണ്ട്. പലപ്പോഴും ഉൽപന്നങ്ങളുടെ വിലയേക്കാൾ നമ്മൾ അവയുടെ ബ്രാൻഡ് ന് വില നൽകേണ്ടി വരാറുണ്ട്.. ഇതിന്റെ പകുതി വിലയ്ക്ക് അതെ ഗുണമേന്മ ഉള്ള ഉത്പന്നങ്ങൾ വിപണിയിൽ കിട്ടുമെങ്കിലും നമ്മൾ പരസ്യങ്ങളിൽ വിശ്വസിച്ച് അനാവശ്യ ചെലവ് ഉണ്ടാക്കുന്നു..
#3. ആർഭാടം അല്ല, വേണ്ടത് ആവശ്യങ്ങൾ നിറവേറ്റുന്ന വീട്..
ആർഭാടങ്ങൾക്ക് പ്രാധാന്യം നൽകിയാൽ പണി കയ്യിൽ നിൽക്കില്ല. ഉപയോഗ ക്ഷമതക്ക് മുൻഗണന നൽകി അത്തരം ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുമ്പോൾ തന്നെ നല്ലൊരു ശതമാനം ചെലവ് കുറയും. ഒരു ഉദാഹരണം തന്നെ നോക്കാം. സാനിറ്ററി യിൽ ട്രെൻഡ് ഉം ആർഭാടവും നോക്കി അത്തരം മോഡലുകൾ തിരഞ്ഞെടുത്താൽ അവയ്ക് മറ്റുള്ളവയെ അപേക്ഷിച്ച് വിലയും കൂടുതലായിരിക്കും ഭാവിയിൽ അതിന്റെ മെയിന്റനൻസ് ചിലവേറിയതും ആയിരിക്കും.
#4. അനാവശ്യ ചിലവുകൾ നിയന്ത്രിക്കാം.
വീട് വിജയകരമായി പൂർത്തിയാക്കാൻ വേണ്ടത് വീടിനെ കുറിച്ച് ഒരു സ്വപ്നം ഉണ്ടാകുക എന്നതാണ്.. പലവിധ അഭിപ്രായങ്ങൾ പലരും പറഞ്ഞേക്കാം. അതൊന്നും വീട് പണി ഉടമസ്ഥന്റെ കയിൽ നിന്ന് വഴുതിപോകാൻ ഉള്ള കാരണമാവരുത്. ഓരോ ഘട്ടത്തിലും വീട്ടുകാരുടെ ഇടപെടൽ ഉണ്ടായേ തീരൂ. പലരും ഇന്റർനെറ്റിൽ കാണുന്ന പോലെ ഉള്ള വീടുകൾ വേണമെന്ന ആവശ്യവുമായി പോകുമ്പോൾ കാഴ്ചയിൽ തോനുന്ന ഭംഗിക്ക് പുറമെ അവയ്ക്ക് ഉള്ള ദൂഷ്യ വശങ്ങളെ കുറിച്ച്, അല്ലെങ്കിൽ പരിപാലിക്കാൻ ഉള്ള പ്രായോഗിക ബുദ്ധിമുട്ടുകളെ കുറിച്ച് ഒന്നും ആരും അധികം ചിന്തിക്കാറില്ല. ഇതൊന്നും നോകത്തെയാണ് പലരും സ്വപ്നം കാണുന്നത്. ഇത്തരം സന്ദർഭങ്ങളിൽ അവരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തണം, അത് ഒരു എഞ്ചിനീയർ അല്ലെങ്കിൽ ആർകിടെക്ട് ന്റെ കൂടി ജോലിയാണ്.
ബജറ്റിൽ കുറയ്ക്കണം എന്നുള്ള ധാരണയിൽ വില കുറഞ്ഞ, ഗുണ നിലവാരം ഇല്ലാത്ത വസ്തുതകൾ വാങ്ങി ഉപയോഗിച്ച് കഴിഞ്ഞാൽ ഭാവിയിൽ ഇരട്ടി ചിലവ് ഉറപ്പാണ്. താത്കാലിക ലാഭം നോക്കി വാങ്ങിയാൽ അവയ്ക് വില കുറയുന്ന പോലെ തന്നെ ഈടും കുറവായിരിക്കും. ബദൽ നിർമാണ സാമഗ്രികൾ ഉപയോഗിച്ചും നമുക്ക് ബജറ്റിൽ ഒതുക്കാം, പരിചയ സമ്പന്നരായ തൊഴിലാളികൾ, മെച്ചപ്പെട്ട സൂപ്പർ വിഷൻ, ഇവയൊക്കെ ബജറ്റിൽ വീട് തീർക്കാൻ സഹായിക്കും. മുറികൾക്ക് അനാവശ്യമായ വലിപ്പം വേണം എന്നതൊക്കെ അനാവശ്യ ചിലവ് വിളിച്ച് വരുത്തും. വീടിന്റെ മുക്കും മൂലയും ഉപയോഗപ്പെടുത്തുന്ന രീതിയിൽ ഉള്ള ഡിസൈൻ തിരഞ്ഞെടുക്കുക. ഡിസൈൻ കൃത്യമയാൽ അനാവശ്യ ബീമുകൾ ഒഴിവാക്കാം.
#5. അനുമതി കിട്ടിയ പ്ലാനിൽ വെട്ടി തിരുത്തലുകൾ വേണ്ട..
പ്ലാൻ തിരഞ്ഞെടുത്ത് അനുമതി വാങ്ങി കഴിഞ്ഞ് പിനീട് അതിൽ മായങ്ങൾ വരുത്തുന്നത് കഴിയുന്നതും ഒഴിവാക്കുക. പൊളിച്ച് നീകുമ്പോൾ നഷ്ടമാകുന്നത് സാധന സാമഗ്രികൾ മാത്രം അല്ല, തൊഴിലാളികളുടെ അധ്വാനം, അവർക് നൽകിയ കൂലി അങ്ങനെ എല്ലാം ആണ് നഷ്ടമാവുന്നത്. പ്ലാൻ തീരുമാനം ആയാൽ അതിൽ അണുകിട മാറ്റം വരുത്താതെ മുന്നോട്ട് പോകുന്നത് പാഴ് ചിലവ് നിയന്ത്രിക്കും.
വീട് നിർമാണവുമായി ബന്ധപ്പെട്ട എല്ലാ വിധ ആശയങ്ങൾക്കും പുതിയ പ്ലാനുകൾക്കും ഇൗ പേജ് ലൈക് ചെയുക. നിങ്ങളുടെ സ്വപ്നം പൂർത്തിയാക്കാൻ ഞങ്ങൾ നിങ്ങളുടെ കൂടെ.....