FRIENDS DEVELOPERS Alakode

FRIENDS DEVELOPERS Alakode PWD Contractors.

12/12/2018
23/08/2016

ശ്രീകണ്ഠപുരം: കാസര്‍കോട് നന്ദാരപ്പടവ് മുതല്‍ തിരുവനന്തപുരം കടുക്കറ വരെ കുടിയേറ്റ മേഖലകളെ ബന്ധിപ്പിക്കുന്ന മലയോര ഹൈവേയുടെ (ഹില്‍ ഹൈവേ) പ്രവൃത്തി നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. കുടിയേറ്റ കര്‍ഷകരുടെ സ്വപ്നമായ മലയോര ഹൈവേയുടെ ആദ്യ ഘട്ട പ്രവൃത്തി നടക്കുന്നത് കണ്ണൂര്‍ ജില്ലയിലാണ്.

ചെറുപുഴ മുതല്‍ വള്ളിത്തോട് വരെയുള്ള 59 കി.മീറ്റര്‍ റോഡിന്‍െറ പ്രവൃത്തിയാണ് നടക്കുന്നത്. 205 കോടി രൂപക്കാണ് 59 കി.മീറ്റര്‍ റോഡ് നിര്‍മാണം ഊരാളുങ്കല്‍ സൊസൈറ്റിക്ക് ടെന്‍ഡല്‍ നല്‍കിയത്. പരാതികളൊന്നുമില്ലാതെ പണി നടക്കുന്നതിനിടെയാണ് പ്രവൃത്തി നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. സാമ്പത്തിക ബാധ്യതയുള്ളതിനാല്‍ പ്രവൃത്തി നിര്‍ത്തിവെക്കണമെന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറിയാണ് കേരള റോഡ് ഫണ്ട് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ക്ക് കത്ത് നല്‍കിയത്. മലയോര ഹൈവേ പ്രവൃത്തിയുടെ ഒന്നാംഘട്ടം 2005 ജനുവരി 14ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കണ്ണൂരിലെ പയ്യാവൂരിലാണ് ഉദ്ഘാടനം ചെയ്തത്. ചെമ്പേരി പുറഞ്ഞാണ്‍ മുതല്‍ പയ്യാവൂര്‍ വരെയുള്ള 10 കി.മീറ്റര്‍ റോഡാണ് ഒന്നാംഘട്ടത്തിന്‍െറ ഭാഗമായി പണിനടത്തിയത്.

റോഡ് വീതികൂട്ടുന്നതും സ്ഥലം വിട്ടുനല്‍കുന്നതുമുള്‍പ്പെടെ ഒട്ടേറെ വിവാദങ്ങള്‍ ഉയരുകയും പി.ഡബ്ള്യു.ഡിക്കെതിരെ നിരവധിപേര്‍ കോടതിയില്‍ കേസ് നല്‍കുകയും ചെയ്തിട്ടും അന്ന് 10 കി.മീറ്റര്‍ പ്രവൃത്തി ഏറെ വൈകി പൂര്‍ത്തിയാക്കി. കണ്ണൂര്‍ ജില്ലയില്‍ മാത്രം 109 കി.മീറ്റര്‍ റോഡാണ് മലയോര ഹൈവേയില്‍ ഉള്‍പ്പെടുത്തി പണി നടത്തുന്നത്. നിലവിലെ പ്രവൃത്തി വള്ളിത്തോട് വരെ പൂര്‍ത്തിയായാല്‍ കൊട്ടിയൂര്‍-ബോയ്സ് ടൗണ്‍ വഴി മലയോര ഹൈവേ വയനാട് ജില്ലയിലെ പ്രവൃത്തിയാണ് നടത്തേണ്ടത്. 960 കി.മീറ്ററുള്ള മലയോര ഹൈവേയുടെ റൂട്ടുകള്‍ പലതവണ മാറ്റിയ ശേഷമാണ് അന്തിമ പ്ളാന്‍ തയാറാക്കിയത്.

തന്നിലേക്ക്...തന്നെ. നോക്കി വായിക്കു..... ലോകം നന്നാകുന്നതു കാണാം
02/08/2016

തന്നിലേക്ക്...തന്നെ. നോക്കി വായിക്കു..... ലോകം നന്നാകുന്നതു കാണാം

02/08/2016

🍀🍀🍀ആരോഗ്യത്തിനു പകരം ആരോഗ്യം മാത്രം!!! എത്ര പണം പകരം വെച്ചാലും ആരോഗ്യത്തിനു പകരമാവില്ല. നിത്യജീവിതത്തിൽ കണിശമായി പാലിക്കാനുള്ള ആറ്റിക്കുറുക്കിയ ചില നിർദ്ദേശങ്ങൾ ഇതാ:

🍀1. നമ്മുടെ സമ്പത്ത് മുഴുവൻ ഡയാലിസിസിന് വേണ്ടി ചിലവാക്കാതിരിക്കാൻ ഡോളും, പെനഡോളും പോലുള്ള കിഡ്നിയെ നശിപ്പിക്കുന്ന ആന്റി ബയോട്ടിക്കുകൾ ബാഗിന്റെ അറകളിൽ നിന്നും എടുത്തു വലിച്ഛെറിയുക.

🍀2. എണ്ണയുടെ ഉപയോഗം പാടേ കുറക്കുക. എണ്ണപ്പലഹാരങ്ങളും കരിച്ചതും പൊരിച്ചതു ഭക്ഷിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുക.

🍀3. വെറും വയറ്റിലും അല്ലാതേയും തെളിഞ്ഞ പച്ചവെള്ളം ധാരാളമായി കുടിക്കുക. ഉലുവയോ കരിഞ്ചീരകമോ ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കാതിരിക്കുക.

🍀4. നടത്തം കൂടുതൽ ആക്കുക. നിങ്ങൾ പോകാൻ ഉദ്ധേശിക്കുന്ന സ്ഥലങ്ങൾ അടുത്താണെങ്കിൽ മാക്സിമം നടക്കാൻ ശ്രമിക്കുക.

🍀5. ചിക്കൻ ഒഴിവാക്കു

🍀6. പച്ചക്കറികളും ഫ്രൂട്സുകളു ഭക്ഷിക്കുന്നതിന് മുമ്പ് അര മണിക്കൂറെങ്കിലും മഞ്ഞൾ വെള്ളത്തിൽ ഇട്ട് വെക്കുക. അതിനുമുമ്പ് ടാപ്പിനുതാഴെ ഒഴുക്ക് വെള്ളത്തിൽ കഴുകൂ. അതിലുള്ള വിശാംഷങ്ങളെ ഒരു പരിധി വരെ ഇതു തടയുന്നതാണ്.

🍀7. ഫ്രിഡ്ജിൽ വെച്ചത് വീണ്ടും ചൂടാക്കി കഴിക്കുന്ന പ്രവണത ഒഴിവാക്കാൻ കഴിയുന്നവർ മാക്സിമം ഒഴിവാക്കുക.
🍀8. രാവിലെ ഒരു കാരണവശാലും പ്രാതൽ കഴിക്കാതിരിക്കരുത് . കഴിക്കാതിരുന്നാൽ കുടൽപുണ്ണും അൾസറും ഉണ്ടാവാൻ സാധ്യത വളരെ കൂടുതൽ ആണ്.

🍀9. കഴിയുന്നവർ എന്നും ഒരേ സമയം കൃത്യമായി ഭക്ഷണം കഴിക്കാൻ ശ്രമിക്കുക.

🍀10. മൊബൈലിന്റെയും കമ്പ്യൂട്ടറിന്റെയും ടി.വി.യുടേയും ഉപയോഗം നിശ്ചിത ടൈമിൽ കർശനമായി നിയന്ത്രിക്കുക.
ഇതിനൊക്കെ വേണ്ടി ഉറക്കമിളക്കുന്നത് ഒഴിവാക്കുക.

🍀11. പച്ചക്ക് തിന്നുന്ന ഇലകളായ ജർജീർ, കസ്സ്‌ പോലെയുള്ള ഇലകൾ ധാരാളമായി കഴിക്കുക അതും കഴിക്കുന്നതിന്റെ 20 മിനിറ്റ് മുമ്പെങ്കിലും ടാപ്പിനുതാഴെ ഒഴുക്ക് വെള്ളത്തിൽ കഴുകൂ. അതിലുള്ള വിഷാംശങ്ങളെ ഒരു പരിധി വരെ ഇതു തടയുന്നതാണ്. വീണ്ടും വിഷാംശം പോവുന്നതിന് വേണ്ടി മഞ്ഞൾ പൊടി കലർത്തിയ വെള്ളത്തിൽ ഇട്ട് വെക്കുക.

🍀12. പൊറാട്ട പാടേ ഒഴിവാക്കുക.
🍀13. എരിവ്, പുളി, ഉപ്പ്, പഞ്ചസാര എന്നിവ കൂടുതൽ ആവാതിരിക്കാൻ ശ്രമിക്കുക (മാക്സിമം ഒഴിവാക്കുക).

🍀14. കോളകളും എനർജി ഡ്രിങ്കുകളും പാക്കറ്റ് പൾപ്പ്ജ്യൂസുകളും,ടാങ്കും ഒഴിവാക്കുക ദാഹം ശുദ്ധമായ പച്ച വെള്ളം കൊണ്ട് മാത്രം ശമിപ്പിക്കുക.

🍀15. ഭക്ഷണത്തിന്റെ 60 മിനിറ്റെങ്കിലും മുമ്പോ പിമ്പോ വെള്ളം കുടിക്കുക. ഭക്ഷണത്തിന്റെ കൂടെ വെള്ളം കുടിക്കരുത്.

🍀16. പൗഡർ ഇടുന്നവർ അതൊഴിവാക്കുക.

🍀17. ചൂടുള്ള ഭക്ഷണം സുപ്രയിൽ ഒന്നായിട്ട് കൊട്ടി ഭക്ഷിക്കരുത്. അത് കൊണ്ട് ഒരുപാട് ദൂശ്യ ഫലങ്ങൾ ഉണ്ട്
അത് പല രോഗങ്ങൾക്കും കാരണമായേക്കാം.

🍀18. പുകവലി ഒഴിവാക്കുക. അത് നിങ്ങൾക്ക് മാത്രമല്ല നിങ്ങളേക്കാൾ മറ്റുള്ളവരുടെ ആരോഗ്യത്തിനും ഹാനികരമാണ് എന്ന് മനസ്സിലാക്കുക.

🍀19. ചെറിയ ചെറിയ അസുഖങ്ങക്ക് വേദനസംഹാരി ഗുളികകൾ ഒരു കാരണവശാലും കഴിക്കരുത്. നിവൃത്തിയില്ലെങ്കിൽ
അങ്ങനത്തെ രോഗങ്ങളെ ഭക്ഷണ ക്രമീകരണത്തിലൂടെ ശരിയാക്കാം, ശ്രമിക്കുക.

🍀20. മൊബൈൽ ഉപയോഗിക്കുമ്പോൾ ഡിസ് പ്ലെ ബ്രൈറ്റ്നസ് മാക്സിമം കുറക്കുക. മൊബൈൽ ഫോണുകളുടെ ഡിസ്പ്ലേകളിൽ ബ്ലാക്ക് സ്റ്റിക്കർ ഒട്ടിക്കാൻ ശ്രമിക്കുക.. ഇത് കണ്ണിന് സുരക്ഷ നൽകും.

🍀21. റൂമിലും കാറുകളിലും ഫുൾ ടൈം എയർ ഫ്രഷ്ണർ സ്പ്രേ ഉപയോഗിക്കരുത്.

🍀22. എ.സി. യുടെ ഉപയോഗം മാക്സിമം കുറക്കുക.
എ.സി. യിലേറെ നല്ലത് ഫാൻ ആണ്.

🍀23. നിന്ന് കൊണ്ട് ഭക്ഷിക്കരുത്; കുടിക്കരുത്.

🍀24. കഴിവതും നിന്ന് കൊണ്ട് മൂത്രം ഒഴിക്കരുത്.

🍀25. എ.സി. യുടെ കാറ്റ് എത്തുന്നിടത്ത് നേരെ ചുവട്ടിൽ കിടക്കരുത്. എ.സി. റൂമിൽ ബ്ലാങ്കറ്റ് ഇല്ലാതെ കിടക്കരുത്.

🍀26. 'നെറ്റ് കോളുകൾ' ചെയ്യുമ്പോൾ ഹെഡ് ഫോൺ ഉപയോഗിക്കുക.
ബ്ലൂടൂത്ത് ഹെഡ് ഫോൺ ഒരു കാരണവശാലും ഉപയോഗിക്കരുത്.
🍀27. കഴിയുന്നവർ ഹോട്ടൽ, മെസ്സ് എന്നിവയിൽ നിന്നും ഒഴിയാൻ ശ്രമിക്കുക. ഹോട്ടലുകളിൽ ഭക്ഷണത്തിൽ ടേസ്റ്റ് കൂട്ടാൻ ഉപയോഗിക്കുന്ന മാരക വിശമായ അജീന മോട്ടോ സ്ഥിരമായി കഴിച്ചാൽ ഉണ്ടാവുന്ന പ്രത്യാകാതം വലുതാണ് (ഹോട്ടൽ ജീവനക്കാർ ക്ഷമിക്കുക).

🍀28. ഭക്ഷണത്തിന് ടേസ്റ്റ് കൂട്ടാൻ ഉപയോഗിക്കുന്ന സോസുകൾ മറ്റു കൃതൃമ കൂട്ടുകൾ ഒഴിവാക്കുക.
ഭക്ഷണത്തിന് എത്ര രുചി കാക്കാൻ പറ്റുമോ അത്രയും രുചി കുറച്ചിട്ട് ഭക്ഷിക്കാൻ ശ്രമിക്കുക. രസക്കൂട്ടുകൾ വേണ്ട.

🍀29. ഓർക്കുക, ഭക്ഷണത്തിന് എത്ര ടേസ്റ്റ് കൂടുന്നുവോ അത്രയും നമ്മുടെ ശരീരത്തിന് ഹാനികരമാണ്.

🍀30. സുർക്കയുടേയും അച്ചാറുകളുടെയും ഉപയോഗം മാക്സിമം കുറക്കുക.

🍀31. ഹെഡ്ഫോണിൽ ഓവർസൗണ്ടിൽ പാട്ട് കേൾക്കരുത്.
അത് ശ്രവണശേഷി കാലക്രമേണ നാം അറിയാതെ കുറക്കുന്നതാണ്.

🍀32. മാസത്തിൽ ഒന്നോ രണ്ടോ ദിവസമെങ്കിലും വ്രതമെടുക്കാൻ ശ്രദ്ധിക്കുക.

🍀33. രാത്രി പതിവായി ഒരു ഗ്ലാസ്സ് വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. അത് ശരീരത്തിന് വളരെ നല്ലതാണ്. രാവിലെ എണീറ്റ ഉടനെയും.

🍀34. ബ്രോസ്റ്റിന്റെ കൂടെ ഒരു കാരണവശാലും കോള ഐറ്റംസ് ഒന്നും തന്നെ കുടിക്കരുത് (ബ്രോസ്റ്റ് തന്നെ മാരകം).

🍀35. പ്രാർത്ഥന മുറതെറ്റാതെ ചെയ്യുക. മാനസികാരോഗ്യത്തിനുള്ള ഒറ്റമൂലിയാണു ദൈവസാമീപ്യം നിലനിർത്തൽ.

എല്ലാറ്റിനും മുമ്പ്‌, സൂര്യോദയത്തിനു മുമ്പുതന്നെ ഉണരണം. ഉണർന്ന് പ്രഭാതകർമ്മങ്ങൾ കഴിഞ്ഞ്‌ വീണ്ടും കിടക്കുന്നത്‌ ശരീരത്തെയും മനസ്സിനെയും പ്രതികൂലമായി ബാധിക്കും.📌 പ്രപഞ്ചത്തിലെ സസ്യലതാദികളോടും എല്ലാ ജീവജാലങ്ങളോടുമൊപ്പം നാമും കണ്ണുതുറക്കണം, നമ്മുടെ പുതുദിനം തുടങ്ങണം!!📌 അല്ലാതെയുള്ള ഉറക്കം 100% വും ആരോഗ്യത്തെ പ്രതികൂലമായേ ബാധിക്കൂ.📌

ഓർക്കുക, ആരോഗ്യമാണ് നമ്മുടെ സമ്പത്ത് അതിൽ അനുഭവിക്കാനും സഹിക്കാനും ആരും തന്നെ ഉണ്ടാവില്ല നമ്മൾസൂക്ഷിച്ചാൽ നമുക്ക് നന്ന്.📌📌📌

വിജ്ഞാനം പകര്‍ന്നു നല്‍കല്‍ ഒരു കടമയാണു😊 അത് കൈമാറുന്തോറും പുണ്യം വർദ്ധിചുകൊണ്ടിരിക്കും😄 ഈ വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്. ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏

02/07/2016
18/06/2016

2012 model full option innova for sale contact 9446337300

18/06/2016

2015 model bolero for sale contact 9446337300

For sale contract 9446337300
17/06/2016

For sale contract 9446337300

Address

Alakode
Kannur
670571

Telephone

9446337300

Website

Alerts

Be the first to know and let us send you an email when FRIENDS DEVELOPERS Alakode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share