Nisha Builders

Nisha Builders Building consultants, Surveyors

Important Shortcut Keys for Computer  CTRL+A. . . . . . . . . . . . . . . . . Select AllCTRL+C. . . . . . . . . . . . . ...
16/10/2021

Important Shortcut Keys for Computer
CTRL+A. . . . . . . . . . . . . . . . . Select All
CTRL+C. . . . . . . . . . . . . . . . . Copy
CTRL+X. . . . . . . . . . . . . . . . . Cut
CTRL+V. . . . . . . . . . . . . . . . . Paste
CTRL+Z. . . . . . . . . . . . . . . . . Undo
CTRL+B. . . . . . . . . . . . . . . . . Bold
CTRL+U. . . . . . . . . . . . . . . . . Underline
CTRL+I . . . . . . . . . . . . . . . . . Italic
F1 . . . . . . . . . . . . . . . . . . . . . . Help
F2 . . . . . . . . . . . . . . . . . . . . . Rename selected object
F3 . . . . . . . . . . . . . . . . . . . . . Find all files
F4 . . . . . . . . . . . . . . . . . . . . . Opens file list drop-down in dialogs
F5 . . . . . . . . . . . . . . . . . . . . . Refresh current window
F6 . . . . . . . . . . . . . . . . . . . . . Shifts focus in Windows Explorer
F10 . . . . . . . . . . . . . . . . . . . . Activates menu bar options
ALT+TAB . . . . . . . . . . . . . . . . Cycles between open applications
ALT+F4 . . . . . . . . . . . . . . . . . Quit program, close current window
ALT+F6 . . . . . . . . . . . . . . . . . Switch between current program windows
ALT+ENTER. . . . . . . . . . . . . . Opens properties dialog
ALT+SPACE . . . . . . . . . . . . . . System menu for the current window
ALT+¢ . . . . . . . . . . . . . . . . . . opens drop-down lists in dialog boxes
BACKSPACE . . . . . . . . . . . . . Switch to the parent folder
CTRL+ESC . . . . . . . . . . . . . . Opens Start menu
CTRL+ALT+DEL . . . . . . . . . . Opens task manager, reboots the computer
CTRL+TAB . . . . . . . . . . . . . . Move through property tabs
CTRL+SHIFT+DRAG . . . . . . . Create shortcut (also right-click, drag)
CTRL+DRAG . . . . . . . . . . . . . Copy File
ESC . . . . . . . . . . . . . . . . . . . Cancel last function
SHIFT . . . . . . . . . . . . . . . . . . Press/hold SHIFT, insert CD-ROM to bypass auto-play
SHIFT+DRAG . . . . . . . . . . . . Move file
SHIFT+F10. . . . . . . . . . . . . . . Opens context menu (same as right-click)
SHIFT+DELETE . . . . . . . . . . . Full wipe delete (bypasses Recycle Bin)
ALT+underlined letter . . . . Opens the corresponding menu
PC Keyboard Shortcuts
Document Cursor Controls
HOME . . . . . . . . . . . . . . to the beginning of the line or far left of field or screen
END . . . . . . . . . . . . . . . . to end of line, or far right of field or screen
CTRL+HOME . . . . . . . . to the top
CTRL+END . . . . . . . . . . to the bottom
PAGE UP . . . . . . . . . . . . moves document or dialog box up one page
PAGE DOWN . . . . . . . . moves document or dialog down one page
ARROW KEYS . . . . . . . move focus in documents, dialogs, etc.
CTRL+ > . . . . . . . . . . . . next word
CTRL+SHIFT+ > . . . . . . selects a word
Windows Explorer Tree Control
Numeric Keypad * . . . Expand all under the current selection
Numeric Keypad + . . . Expands the current selection
Numeric Keypad – . . . Collapses current selection
¦ . . . . . . . . . . . . . . . . . . Expand current selection or go to first child
‰ . . . . . . . . . . . . . . . . . . Collapse current selection or go to parent
Special Characters
‘ Opening single quote . . . alt 0145
’ Closing single quote . . . . alt 0146
“ Opening double quote . . . alt 0147
“ Closing double quote. . . . alt 0148
– En dash. . . . . . . . . . . . . . . alt 0150
— Em dash . . . . . . . . . . . . . . alt 0151
… Ellipsis. . . . . . . . . . . . . . . . alt 0133
• Bullet . . . . . . . . . . . . . . . . alt 0149
® Registration Mark . . . . . . . alt 0174
© Copyright . . . . . . . . . . . . . alt 0169
™ Trademark . . . . . . . . . . . . alt 0153
° Degree symbol. . . . . . . . . alt 0176
¢ Cent sign . . . . . . . . . . . . . alt 0162
1⁄4 . . . . . . . . . . . . . . . . . . . . . alt 0188
1⁄2 . . . . . . . . . . . . . . . . . . . . . alt 0189
3⁄4 . . . . . . . . . . . . . . . . . . . . . alt 0190
PC Keyboard Shortcuts
Creating unique images in a uniform world! Creating unique images in a uniform world!
é . . . . . . . . . . . . . . . alt 0233
É . . . . . . . . . . . . . . . alt 0201
ñ . . . . . . . . . . . . . . . alt 0241
÷ . . . . . . . . . . . . . . . alt 0247
File menu options in the current program
Alt + E Edit options in the current program
F1 Universal help (for all programs)
Ctrl + A Select all text
Ctrl + X Cut selected item
Shift + Del Cut selected item
Ctrl + C Copy selected item
Ctrl + Ins Copy selected item
Ctrl + V Paste
Shift + Ins Paste
Home Go to the beginning of the current line
Ctrl + Home Go to bethe ginning of the document
End Go to end of the current line
Ctrl + End Go to end of the document
Shift + Home Highlight from the current position to the beginning of the line
Shift + End Highlight from the current position to the end of line
Ctrl + f Move one word to the left at a time
Ctrl + g Move one word to the right at a time
MICROSOFT® WINDOWS® SHORTCUT KEYS
Alt + Tab Switch between open applications
Alt +
Shift + Tab
Switch backward between open
applications
Alt + Print
Screen
Create a screenshot for the current program
Ctrl + Alt + Del Reboot/Windows® task manager
Ctrl + Esc Bring up the start menu
Alt + Esc Switch between applications on the taskbar
F2 Rename selected icon
F3 Start find from desktop
F4 Open the drive selection when browsing
F5 Refresh contents
Alt + F4 Close current open program
Ctrl + F4 Close window in the program
Ctrl + Plus
Key
Automatically adjust widths of all columns
in Windows Explorer
Alt + Enter Open properties window of selected icon
or program
Shift + F10 Simulate right-click on selected item
Shift + Del Delete programs/files permanently
Holding Shift
During Bootup
Boot safe mode or bypass system files
Holding Shift
During Bootup
When putting in an audio CD, will prevent
CD Player from playing
WINKEY SHORTCUTS
WINKEY + D Bring desktop to the top of other windows
WINKEY + M Minimize all windows
WINKEY +
SHIFT + M
Undo the minimize done by WINKEY + M
and WINKEY + D
WINKEY + E Open Microsoft Explorer
WINKEY + Tab Cycle through open programs on the taskbar
WINKEY + F Display the Windows® Search/Find feature
WINKEY +
CTRL + F
Display the search for computers window
WINKEY + F1 Display the Microsoft® Windows® help
WINKEY + R Open the run window
WINKEY +
Pause /Break
Open the system properties window
WINKEY + U Open utility manager
WINKEY + L Lock the computer (Windows XP® & later)
OUTLOOK® SHORTCUT KEYS
Alt + S Send the email
Ctrl + C Copy selected text
Ctrl + X Cut selected text
Ctrl + P Open print dialog box
Ctrl + K Complete name/email typed in the address bar
Ctrl + B Bold highlighted selection
Ctrl + I Italicize highlighted selection
Ctrl + U Underline highlighted selection
Ctrl + R Reply to an email
Ctrl + F Forward an email
Ctrl + N Create a new email
Ctrl + Shift + A Create a new appointment to your calendar
Ctrl + Shift + O Open the outbox
Ctrl + Shift + I Open the inbox
Ctrl + Shift + K Add a new task
Ctrl + Shift + C Create a new contact
Ctrl + Shift+ J Create a new journal entry
WORD® SHORTCUT KEYS
Ctrl + A Select all contents of the page
Ctrl + B Bold highlighted selection
Ctrl + C Copy selected text
Ctrl + X Cut selected text
Ctrl + N Open new/blank document
Ctrl + O Open options
Ctrl + P Open the print window
Ctrl + F Open find box
Ctrl + I Italicize highlighted selection
Ctrl + K Insert link
Ctrl + U Underline highlighted selection
Ctrl + V Paste
Ctrl + Y Redo the last action performed
Ctrl + Z Undo last action
Ctrl + G Find and replace options
Ctrl + H Find and replace options
Ctrl + J Justify paragraph alignment
Ctrl + L Align selected text or line to the left
Ctrl + Q Align selected paragraph to the left
Ctrl + E Align selected

26/07/2021

പ്ലബിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.30 നിർദ്ദേശങ്ങൾ ആയി ഇവിടെ ചേർക്കുന്നു.

1) ഡീറ്റൈൽ ആയി പ്ലാൻ ചെയ്യുക.

2) ഫ്രഷ് വാട്ടർ, ഡ്രിങ്കിങ് വാട്ടർ എന്നിവ തരം തിരിച്ചു ലൈൻ ഡിസൈൻ ചെയ്യുക. പമ്പ് ലൈൻ ഉൾപ്പെടെ.

3)വേസ്റ്റ് വാട്ടർ, സോയിൽ വേസ്റ്റ് ലൈൻ (ക്ലോസേറ്റ് ലൈൻ ) എന്നിവ തരം തിരിച്ചു ലൈൻ ഇടുക.

4) വേസ്റ്റ് വാട്ടർ ലൈൻ ഭൂമിയിൽ ഇടുമ്പോൾ സ്ലോപ്പ് 1 മീറ്റർ ന് 1 cm എന്ന കണക്കിൽ സ്ലോപ്പ് നിർബന്ധം ആയും ചെയ്യുക.

5) ബാത്‌റൂമിൽ നിന്നും പുറത്തു വന്നു മെയിൻ ലൈൻ ആയി കണെക്ഷൻ കൊടുക്കുന്ന ഭാഗത്തു ചേമ്പർ നിർബന്ധം ആയും പണിയുക.

6) 5 mtr ന് ഒന്ന് അല്ലെങ്കിൽ 10 mtr ന് ഒന്ന് എന്ന കണക്കിൽ എങ്കിലും സോയിൽ, വേസ്റ്റ് വാട്ടർ ലൈൻ ന് ക്ലീൻ ഔട്ട്‌ സെറ്റ് അല്ലെങ്കിൽ ഇൻസ്‌പെക്ഷൻ ചേമ്പർ കൊടുക്കണം.

7) ഡ്രൈനേജ് ലൈൻ അതു സോയിൽ ആയാലും വേസ്റ്റ് വാട്ടർ ആയാലും Elbow 90* ഒഴിവാക്കി പകരം Elbow 45* അല്ലെങ്കിൽ 90 * Bend കൊടുക്കണം.
8) ബാത്‌റൂമിൽ ഫ്ലോർ ട്രാപ് നിർബന്ധം ആയും ചെയ്യുക. അതു Multi floor Trap തന്നെ ഉപയോഗിക്കുക.

9) Wash ബേസിൻ , സിങ്ക് എന്നിവക്ക് ഫ്ലോർ ട്രാപ് വഴി വേസ്റ്റ് വാട്ടർ ലൈൻ ലിങ്ക് ചെയ്യുക. ഇല്ലെങ്കിൽ വേസ്റ്റ് വാട്ടർ സോക്സ് പിറ്റിൽ നിന്നും ഉള്ള ദുർഗന്ധം വീടിനുള്ളിൽ നിറയും.

10) രണ്ടു ടോയ്ലറ്റ് ഒരു ഭിത്തിയുടെ ഇരു ഭാഗത്തു വന്നാൽ പോലും ടോയ്ലറ്റ് ഔട്ട്‌ മെയിൻ ലൈൻ ആയി ലിങ്ക് ചെയ്യുന്നത് ചേമ്പർ മുഘേന ആയിരിക്കണം. അതിനു വേറെ വേറെ പൈപ്പ് ലൈൻ ഇടുകയും വേണം.

11) ഫസ്റ്റ് ഫ്ലോർ ഏരിയ യിൽ ടോയ്ലറ്റ് പണിയുമ്പോൾ സങ്കൻ സ്ലാബ് ഇൽ ഒരു 3/4 " ഇഞ്ച് പൈപ്പ് Floote ഹോൾസ് ഇട്ട് ഡ്രിപ്പിംഗ് ലൈൻ കൊടുക്കുക. അതു വെറുതെ ടോയ്ലറ്റ് ഭിത്തിയുടെ പുറത്തു ഓപ്പൺ ആയി കാണുന്ന രീതിയിൽ ചെയ്യുക. ഇതിന്റ ആവിശ്യം എന്തെന്നാൽ ഏതെങ്കിലും സാഹചര്യത്തിൽ ബാത്‌റൂമിൽ ഫ്ലോർ ലീക്ക് വന്നാൽ 90% വരെ മെയിൻ സ്ലാബിൽ അല്ലെങ്കിൽ താഴേക്കു ഉള്ള ഫ്ലോറിൽ നനവ് പടരുന്നത് തടയാൻ സാധിക്കും.

12) ഫസ്റ്റ് ഫ്ലോർ ബാത്‌റൂമിൽ പ്ലബിങ് ലൈൻ ഇടുന്നതിനു മുന്നേയും, ലൈൻ ഇട്ടതിനു ശേഷം വും ആയി 2 തവണ ആയി പ്രഫഷണൽ രീതിയിൽ വാട്ടർ പ്രൂഫിങ് ചെയ്യുക.

13) പ്രഷർ വാട്ടർ ലൈൻ പ്രഷർ പമ്പ് ഉപയോഗിച്ചും വേസ്റ്റ് വാട്ടർ ലൈൻ ഗ്രാവിറ്റി ഫോഴ്സ് രീതിയിലും വാട്ടർ ലീക്ക് ടെസ്റ്റ്‌ ചെയ്യുക. മിനിമം 6 മണിക്കൂർ സമയം എടുത്തു ടെസ്റ്റ്‌ ചെയ്യുക. ഭാവിയിൽ ഉണ്ടാകുന്ന വാട്ടർ leakage പ്രശ്നം 95% ഒഴിവാക്കാൻ സാധിക്കും.

14) പ്ലബിങ് പൈപ്പ് എടുക്കുമ്പോൾ ബ്രാൻഡഡ് എടുക്കുക. എന്നാൽ പോലും ശ്രദ്ധിക്കേണ്ട കാര്യം ആണ് ഏത് ബ്രാൻഡ് പൈപ്പ് എടുത്താലും അതിനു ആ ബ്രാൻഡ് ന്റെ തന്നെ ഫിറ്റിംഗ്സ് എടുക്കുക. വേറെ ഒരു കമ്പനി യുടെ ഐറ്റം ഉപയോഗിക്കരുത്.
കൂടാതെ പൈപ്പ് ഒട്ടിക്കാൻ ഉപയോഗിക്കുന്ന സോൾവ്ന്റ് ASTM പൈപ്പ് ആണേൽ അതിനു ASTM സോൾവ്ന്റ്, SWR ആണേൽ UPVC സോൾവ്ന്റ്, CPVC ആണേൽ CPVC സോൾവ്ന്റ് തന്നെ ഉപയോഗിക്കുക.

15)സാനിറ്ററി ഐറ്റംസ് എടുക്കുമ്പോൾ ഒരുപാട് പണം ചിലവാക്കാതിരിക്കാൻ ശ്രദ്ധിക്കുക. ശരാശരി 15 വർഷം ആണ് ഒരു വീട്ടിൽ ബാത്‌റൂമിൽ ഒരേ സാനിറ്ററി ഉപയോഗിക്കുന്നത്. വളരെ ചുരുക്കം ആളുകൾ അതിലും കൂടുതലും ഉപയോഗിക്കുന്നുണ്ട്.

16) ടോയ്‌ലെറ്റിൽ പരമാവധി വാൾ മൗണ്ട് ക്ലോസേറ്റ് ഉപയോഗിക്കുക. ഫ്ലോർ ക്ലീനിങ് 100% ചെയ്യാൻ സാധിക്കും. പ്രത്യേകിച്ച് പകർച്ച വ്യാധികൾ ഉയർന്നു വരുന്ന ഈ സമയത്ത് ഈ രീതി ആണ് അഭികാമ്യം.

17) സ്ത്രീകൾ സാനിട്ടറി പാഡ് കൾ ക്ലോസേറ്റ് ഇൽ ഇട്ട് ഫ്ളഷ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക.

18)സെപ്റ്റിക് ടാങ്കിനു പ്രത്യേകം സോക്സ് പിറ്റ് കൊടുക്കുക. കിച്ചൻ വേസ്റ്റ് വാട്ടർ ന് പ്രത്യേകം സോക്സ് പിറ്റ് കൊടുക്കുക. ബാത്‌റൂമിൽ നിന്നുള്ള വേസ്റ്റ് വാട്ടർ ന് സെപ്പറേറ്റ് സോക്സ് പിറ്റ് കൊടുക്കണം. ഈ രീതിയിൽ ആണ് ലേ ഔട്ട്‌ തയ്യാർ ചെയ്യേണ്ടത്.

19)വാൾ മൗണ്ട് ക്ലോസേറ്റ് ഉപയോഗിക്കുമ്പോൾ കൺസീൽഡ് ഫ്ളഷ് ടാങ്ക് ഹാഫ് ഫ്രെയിം ടൈപ്പ് മിനിമം ഉപയോഗിക്കുക. അതിന്റെ ഫ്രെയിം സ്ട്രക്ചർ ഇൽ ഉള്ള ത്രെഡ്ഡ് റോഡ് ഇൽ ക്ലോസേറ്റ് മൗണ്ട് ചെയ്യുക.

12)കൺസീൽഡ് ഫ്ളഷ് ടാങ്ക് ഹാഫ് ഫ്രെയിം ഉപയോഗിക്കുമ്പോൾ ഭിത്തി വെട്ടി പൊളിക്കാതെ ലെഡ്ജ് വാൾ കെട്ടി ഫിനിഷ് ചെയ്യുക.

13) ബാത്‌റൂമിൽ വെറ്റ് ഏരിയ ഡ്രൈ ഏരിയ എന്ന രീതിയിൽ തരം തിരിച്ചു ഡിസൈൻ ചെയ്തു ഫിനിഷ് ചെയ്യുക. ടോയ്ലറ്റ് ഉപയോഗിക്കുമ്പോൾ 90% വൃത്തിയുള്ള തായി ഉപയോഗിക്കാം.

14) ചെറിയ ബാത്‌റൂമിൽ അതിന്റെ സൈസ് നു ഇണങ്ങുന്ന രീതിയിൽ ഉള്ള സാനിറ്ററി ഐറ്റം എടുക്കുവാൻ ശ്രദ്ധിക്കണം. ഷോപ്പിൽ ഉള്ള ആളുകളുടെ അഭിപ്രായം അല്ല മണിക്കേണ്ടത്. പകരം വീട് ഡിസൈൻ ചെയ്ത ആർക്കിടെക്ട്, ഇന്റീരിയർ ഡിസൈനർ, പ്ലബിങ് ഡിസൈനർ എന്നിവരുടെ അഭിപ്രായം കണക്കിൽ എടുക്കുക.

15) ബാത്‌റൂമിൽ ഒരിക്കലും തുരുമ്പ് പിടിക്കാൻ സാധ്യത ഉള്ള ഒരു സ്ക്രൂ, ബോൾട് എന്നിവ ഉപയോഗിക്കാതിരിക്കുക.

16) ബാത്‌റൂമിൽ പൈപ്പ് കൺസീൽഡ് ചെയ്യുമ്പോൾ വാട്ടർ ലൈൻ ഭിത്തിയിൽ നിന്നും ഒരുപാട് ഉള്ളിൽ പോകാതെ ഇരിക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഫിറ്റിംഗ്സ് ടാപ് ആംഗിൾ കോക്ക് മുതലായവ പിടിപ്പിക്കുമ്പോൾ അതിനു ത്രെഡ് കൂടുതൽ കിട്ടുവാൻ വേണ്ടി എക്സ്റ്റൻഷൻ നിപ്പിൾ ഉപയോഗിക്കേണ്ടതായി വരും. അതു ഭാവിയിൽ ഒരു ലീക്ക് ഉണ്ടക്കാൻ സാധ്യത ഉള്ളതാണ്. കൂടാതെ ടൈൽസ് ന്റെ ഉള്ളിൽ വിടവ് കൂടുവാനും നനവ് പടർന്നു പിടിക്കുവാനും സാധ്യത കൂടുതൽ ആണ്.

17)റൂഫിൽ വയ്ക്കുന്ന ടാങ്കിൽ നിന്നും ഇറങ്ങുന്ന മെയിൻ ഡെലിവറി പൈപ്പ് ഒന്നര ഇഞ്ചിൽ കുറയാതിരിക്കാൻ ശ്രദ്ധിക്കണം. കൂടാതെ റൂഫിൽ നിന്നും ഇറങ്ങി വാട്ടർ ഡെലിവറി ലൈൻ പൂർത്തിയാക്കുന്നത് വരെ മെയിൻ ലൈൻ 90* എൽബോ ഫിറ്റിങ് ഉപയോഗിക്കാതെ ബെൻഡ് ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഇതു വാട്ടർ സപ്ലൈ പ്രഷർ കൂടാൻ സഹായിക്കും.

18)ബോർ വെൽ, കിണർ എന്നിവയിലെ വെള്ളം 6 മാസം കൂടുമ്പോൾ എങ്കിലും ലാബിൽ കൊടുത്തു ടെസ്റ്റ്‌ ചെയ്യുക. ഇപ്പോൾ ഭൂഗർഭ ജലം 80% ഉപയോഗ ശൂന്യം ആണ്.

19) ബോർ വെൽ, കിണർ എന്നിവയിലെ വെള്ളം ഉപയോഗിക്കുന്ന വീടുകളിൽ ഇരുമ്പിന്റെ യോ മറ്റു കൊഴുപ്പ് ന്റെ യോ സാന്നിധ്യം ഉണ്ടെങ്കിൽ ലൈൻ ഫിൽറ്റർ, പമ്പ് ലൈൻ ഫിൽറ്റർ എന്നിവ ഉപയോഗിച്ച് ഡബിൾ ഫിൽറ്ററിങ് നടത്തി ഉപയോഗിക്കുക.
ഇല്ലെങ്കിൽ നിങ്ങളുടെ വീട്ടിൽ ഉള്ള പൈപ്പ് ലൈൻ, ഫ്ളഷ് ടാങ്ക്, ഡൈവെർട്ടർ മുതലായവ നശിച്ചു പോകാൻ 90% സാധ്യത ഉണ്ട്. കൂടാതെ പൈപ്പ് ലൈൻ ഉള്ളിൽ പായൽ വളരാനും അതു പിന്നീട് ബാക്റ്റീരിയ വളരാൻ ഉള്ള ഇടമായി മാറാനും കാരണം ആകും.

20) ഇന്നത്തെ കാലത്ത് ഫുഡ്‌ വേസ്റ്റ് നിർമാർജനം എന്നത് 80% വീടുകളിൽ ഒരു തലവേദന ആണ്. ആയതിനാൽ കിച്ചൻ സിങ്ക് രണ്ടു ബൗൾസ് ഉള്ള മോഡൽ വാങ്ങി അതിൽ ചെറിയ സ്പേസ് ഒരു ഫുഡ്‌ വേസ്റ്റ് ക്രഷർ പമ്പ് ഘടിപ്പിക്കുക. പ്ലാസ്റ്റിക്, മെറ്റൽ അല്ലാത്ത ഏതൊരു ഫുഡ്‌ വേസ്റ്റ് ഉം നിങ്ങൾക്ക് ഇതിലൂടെ ഇട്ട് മോട്ടോർ ഉപയോഗിച്ചു അരച്ചു സ്ലറി രൂപത്തിൽ ആക്കി ഒഴുക്കി വിടാം. അതു കിച്ചൻ വേസ്റ്റ് നു മാത്രം ആയുള്ള സോക്ക് പിറ്റ് ഇൽ കിടന്നു അഴുകി പോയിക്കോളും.ഇതു ഉപയോഗിച്ച് എല്ല് കഷ്ണം വരെ നശിപ്പിക്കാൻ പറ്റും. ഈ മെഷീൻ വില ശരാശരി പതിനായിരം രൂപ മുതൽ ആണ്.

21)ഭൂമിക്ക് അടിയിൽ ശുദ്ധ ജലം സ്റ്റോർ ചെയ്യണം സമ്പ് ടാങ്ക് എങ്കിൽ (സാധാരണ വാട്ടർ അതോറിറ്റി വെള്ളം ആശ്രയിക്കുന്നവർക്ക് ആണ് ഇതു ചെയ്യേണ്ടതായി വരും.) കോൺക്രീറ്റ്, പിവിസി ടാങ്ക് ഒഴിവാക്കി പകരം Ferro സിമന്റ്‌ ടാങ്ക് ഉപയോഗിക്കുക. Concrete ടാങ്ക് 3 വർഷം കൂടുമ്പോൾ എങ്കിലും വാട്ടർ പ്രൂഫ് ചെയ്യേണ്ടതായി വരും. അതിനു ഉപയോഗിക്കുന്ന chemical ഒരുപാട് ദോഷം ചെയ്യുന്നവയാണ്.

22) റൂഫ് ടാങ്ക്, പിവിസി ഒഴിവാക്കി സ്റ്റൈൻലസ് സ്റ്റീൽ അല്ലെങ്കിൽ Ferro സിമന്റ്‌ ടാങ്ക് ആക്കുവാൻ ശ്രമിക്കുക.

23)സ്വിമ്മിംഗ് പൂൾ വീടിനുള്ളിൽ നിർമ്മിക്കുന്നവർ അതു കൃത്യമായി പരിപാലിക്കുവാൻ സാധിക്കും എന്ന് ഉറപ്പ് ഉണ്ടെങ്കിൽ മാത്രം ചെയ്യുക. അതിന്റെ മെയിൻടിനൻസ് കൃത്യമായി ഇടവേളകളിൽ ചെയ്തില്ലെങ്കിൽ അതു ചർമ്മ രോഗം, പൂപ്പൽ മുതലായവ ഉണ്ടാക്കുവാനും പിന്നീട് അതു ശരിയാക്കി എടുക്കുവാൻ വലിയ ഒരു തുക ചിലവാക്കേണ്ടതയും വരും.

24) സ്വിമ്മിംഗ് പൂൾ ഉള്ള വീടുകളിൽ വാട്ടർ അതോറിട്ടി കണക്ഷൻ കോമേഴ്‌സ്യൽ തരിഫ് ഇൽ ആണ് ലഭിക്കുക. അതു വാട്ടർ ചാർജ് ഇരട്ടി ആകാൻ ഇടയാക്കും.

25) വീടുകളിൽ വാട്ടർ ഹീറ്റർ ഉപയോഗിക്കുന്നവർ 3 ലിറ്റർ ഇൻസ്റ്റന്റ് വാട്ടർ ഹീറ്റർ എന്ന രീതി അവലംഭിക്കുക. കുറഞ്ഞ വൈദ്യുതി ചാർജ്, കൂടുതൽ വെള്ളം നല്ല വാട്ടർ പ്രഷർ എന്നിവ ലഭിക്കും. കൂടാതെ സോളാർ വാട്ടർ ഹീറ്റർ ഉണ്ടെങ്കിൽ അതു മായും ലൈൻ മെർജ് ചെയ്യുക. അധിക ചൂട് ആവിശ്യം ഉള്ളപ്പോൾ ഉപയോഗിക്കാം.

26)ടോയ്‌ലെറ്റിൽ എക്സ്ഹോസ്റ്റ് ഫാൻ പിടിപ്പിക്കുമ്പോൾ വിൻഡോ യുടെ ഒരു പാർട്ട്‌ മുഴുവനും കവർ ചെയ്‌തും ഫാൻ വർക്ക്‌ ചെയ്യുമ്പോൾ ഓപ്പൺ പാർട്ട്‌ പൂർണ്ണമായും അടച്ചിടുവാനും ശ്രദ്ധിക്കണം. കൂടാതെ ടോയ്ലറ്റ് ഡോർ ഇൽ ഒരു ലൂവർ പിടിപ്പിക്കാനും ശ്രദ്ധിക്കുക. ഈ ലൂവർ പിടിപ്പിക്കുന്നതോടെ ബാത്‌റൂമിൽ എയർ ഫ്ലോ ശരിയായ ദിശയിൽ ആകുകയും ടോയ്ലറ്റ് ഫ്ലോർ എന്നിവ 100% ഈർപ്പം ഇല്ലാതെ ഡ്രൈ ആയി ഇരിക്കുവാനും സഹായിക്കും. ഈ ലൂവർ പിടിപ്പിക്കുമ്പോൾ കൊതുകു നെറ്റ് ചെറിയ രീതിയിൽ ലയർ ആയി കൊടുക്കണം. അതു കൊതുക് ബെഡ്‌റൂമിൽ കടക്കുന്നത് 100% തടയും.

27) വീടുകളിൽ പ്ലബിങ് ചെയ്യുവാൻ ആയി താഴെ പറയുന്ന രീതിയിൽ പൈപ്പ് സെലക്ട്‌ ചെയ്യുക.

Hot വാട്ടർ അല്ലെങ്കിൽ ബാത്‌റൂമിൽ ചുമരിൽ വാട്ടർ ലൈൻ ആയി CPVC SDR -11 എന്ന പൈപ്പ് അല്ലെങ്കിൽ PPR - PN 20 അല്ലെങ്കിൽ PN 25 ഗ്രേഡ് ഉപയോഗിക്കുക. SDR 11 എന്നത് CPVC യുടെ ഗ്രേഡ് ആണ്. PN20 & PN25 എന്നത് PPR പൈപ്പ് ഗ്രേഡ് ആണ്.

വേസ്റ്റ് വാട്ടർ ലൈൻ ആയി uPVC SWR Pasted അല്ലെങ്കിൽ ഒറിങ് മോഡൽ ഉപയോഗിക്കുക. മിനിമം Guage 6Kg ഉപയോഗിക്കുക.

വാട്ടർ പമ്പിങ്, ടാങ്ക് ഡെലിവറി മുതലായവ ASTM uPVC Sh40 എന്ന ഗ്രേഡ് ഉപയോഗിക്കുക. PPR ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ സാമ്പത്തിക ആയി കുറച്ചു അധികം പണം ചിലവ് വരും. ആയതിനാൽ ബഡ്ജറ്റ് ഫ്രണ്ട്‌ലി കൂടാതെ ഫുഡ്‌ ഗ്രേഡ് ആയി ഉപയോഗിക്കാൻ ASTM uPVC SH 40 നല്ലതാണ്. SH 40 എന്നത് ഗ്രേഡ് ആണ്.

28) വീടുകളിൽ പമ്പ് സബ് മേഴ്‌സിബിൾ ടൈപ്പ് ആക്കുവാൻ ശ്രമിക്കുക. ആദ്യം ചിലവ് കുറച്ചു കൂടുതൽ ആകുമെങ്കിലും വർക്ക്‌ എഫീഷ്യൻസി വച്ച് ഏറ്റവും നല്ലത് ഈ ടൈപ്പ് ആണ്. വെള്ളത്തിൽ ഇറക്കി വച്ചു വർക്ക്‌ ചെയ്യുന്ന മോഡൽ പമ്പ് ആണ് സബ്മേഴ്‌സിബിൾ എന്ന് പറയുന്നത്. ഇത്തരം പമ്പ് എടുക്കുമ്പോൾ ബ്രാൻഡഡ് കമ്പനികൾ എടുക്കുവാൻ ശ്രദ്ധിക്കുക.
ഉദാഹരണം : ESPA, Groundfose etc.

29) വീടിന്റെ വാട്ടർ പമ്പ് കപ്പാസിറ്റി കണക്കിൽ എടുക്കുന്നത് hp യിൽ അല്ല. എവിടെ നിന്നാണ് പമ്പ് ചെയ്യുന്നത് ആ സോഴ്‌സിന്റെ ഏറ്റവും അടിഭാഗം അവിടെ നിന്നും ടാങ്ക് ന്റെ ഹെഡ് വരെ ഉള്ള ഉയരം എത്രയാണ് എന്ന് നോക്കുക. അത്രയും മീറ്റർ കൂടാതെ എത്ര എൽബോ പമ്പ് ലൈൻ ഇൽ ഉണ്ട് എന്ന് നോക്കുക. 4 എൽബോ ക്ക് 1/ 2 മീറ്റർ എന്ന കണക്കിൽ ആ ദൂരവും കൂടി എടുക്കുക. എന്നിട്ട് മൊത്തം കിട്ടുന്ന വാല്യൂ ആണ് പമ്പ് ഹെഡ്. അതും. ഒരു മിനിറ്റ് കൊണ്ട് പമ്പ് എത്ര വെള്ളം പമ്പ് ചെയ്യും എന്ന് മോട്ടോർ ന്റെ പ്ലേറ്റ് ഇൽ എഴുതിയിട്ടുണ്ടാകും. അതു കൂടി കണക്കിൽ എടുക്കുക. ഒരു മിനിറ്റിൽ 50 ലിറ്റർ വെള്ളം പമ്പ് ചെയ്യുന്ന മോഡൽ ആണെങ്കിൽ 10 മിനിറ്റ് സമയം വേണം 500 ലിറ്റർ ടാങ്ക് നിറയുവാൻ. കൂടാതെ ഒരിക്കലും മോട്ടോർ ന്റെ എഫീഷ്യൻസി 100% കണക്കിൽ എടുക്കരുത്.75% മാത്രം കണക്കിൽ എടുക്കുക. അപ്പോൾ നിങ്ങൾക്ക് എഫീഷ്യൻസി ഉള്ള മോട്ടോർ എടുക്കുവാൻ സാധിക്കും.

30) ഒരു നില വീടുകളിൽ 4 ഇൽ അധികം ബാത്രൂം ഉണ്ടെങ്കിൽ ഒരു പ്രഷർ ബൂസ്റ്റർ പമ്പ് ഉപയോഗിക്കുന്നത് നന്നായിരിക്കും. പ്രഷർ പമ്പ് ഘടിപ്പിക്കുമ്പോൾ ഒരു NRV (Non Return Valve) ഉപയോഗിച്ച് ഒരു ബൈ പാസ്സ് ലൈൻ ചെയ്യുന്നത് വീട്ടിൽ വൈദ്യുതി ഇല്ലാത്ത സമയത്തു വാട്ടർ സപ്ലൈ മുടങ്ങാതിരിക്കാൻ സഹായിക്കും.

പ്രിയപ്പെവരെ, രാജ്യം ഇന്ന് കോവിഡ് മൂലമുണ്ടായ ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുമ്പോൾ രാജ്യത്തിൻ്റെ സാമ്പത്തിക ക്രയവിക്രയങ്...
28/05/2021

പ്രിയപ്പെവരെ, രാജ്യം ഇന്ന് കോവിഡ് മൂലമുണ്ടായ ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുമ്പോൾ രാജ്യത്തിൻ്റെ സാമ്പത്തിക ക്രയവിക്രയങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ഒരു പാട് ജീവിതങ്ങളെ താങ്ങി നിർത്തുന്ന നിർമ്മാണമേഖലയും ഒരു വലിയ പ്രതിസന്ധിയെ നേരിടുകയാണ് നമ്മുടെ കൊച്ചു കേരളത്തിൽ. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നിർമ്മാണമേഖലയുമായി ബന്ധപ്പെട്ട സാധന സാമഗ്രികളുടെ വില ക്രമാതീതമായി ഉയർന്ന് കൈയെത്തുന്ന ദൂരത്തു നിന്നും വലിയ ഒരു ഉയരത്തിലേക്ക് എത്തിയിരിക്കുന്നു. ഏറ്റവും ദുഷ്കരമായ അവസ്ഥയിലേക്ക് എത്തിച്ചിരിക്കുന്നത് കമ്പി, സിമിൻ്റ്, പി വി സി ഉത്പ്പന്നങ്ങൾ എന്നിവയ്ക്കാണ്. കോ വിഡ് പോലുള്ള പ്രതിസന്ധി ഘട്ടത്തിൽ ശ്രദ്ധ മുഴുവൻ അതിലേക്ക് തിരിയുമ്പോൾ മറുവശത്ത് നടക്കുന്നത് നിശബ്ദമായ ചൂഷണം ആണ് എന്നത് വ്യക്തം. അതോടൊപ്പം ഒരു വലിയ ചങ്ങലയിലെ കണ്ണികളിലെ രണ്ടു വശങ്ങൾ വിദഗ്ധമായി താഴിട്ടുപൂട്ടുകയാണ് .ആ പൂട്ട് തുറക്കേണ്ടവർ മൗനം പാലിക്കുന്നു. തുറക്കാതിരുന്നാൽ തുരുമ്പെടുത്ത് നശിക്കുന്നത് ഒരു പാട് കുടുംബങ്ങൾ ആണ്. നിർമ്മാണ മേഘലയിൽ വിട് നിർമ്മാണം ഒരു പ്രധാന ഘടകം ആണ്. കാരണം സ്വന്തമായ ഭവനം ഏതൊരാളിൻ്റെയും സ്വപ്നമാണ്. അത് ബാലികേറാമലയായി അവശേഷിക്കുന്നത് സാധാരണക്കാരനേയും ആണ്. അതോടൊപ്പം മറ്റു നിർമ്മാണമേഘലകളേയും ഈ വില വർദ്ധനവ് ഈ സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ താങ്ങാവുന്നതിന് അപ്പുറം ആയതിനാൽ അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് പ്ലാൻ വരച്ച് ഉപജീവന മാർഗ്ഗം കാണുന്ന ലൈസൻസികളെയാണ്. നിർമ്മാണമില്ലങ്കിൽ തൊഴിലാളികൾ അവരുടെ കുടുംബങ്ങൾ എല്ലാം അരക്ഷിതാവസ്ഥയിലേക്ക് മാറ്റപ്പെടുന്നു. കോൺട്രാക്ടർമാർക്ക് നഷ്ട്ടം സഹിച്ച് നിർമ്മാണ ജോലികൾ ഏറ്റെടുക്കാൻ കഴിയാതെ വരുന്നു. എങ്ങനെയും പിടിച്ചു നിൽക്കാനും മറ്റുമായി നിർമ്മാണം കുറഞ്ഞ റേറ്റിൽ ഏറ്റെടുക്കുന്നവർ വൻ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെടുന്നു. എന്നിട്ടും അറിയേണ്ടവർ ഉറക്കം നടിക്കുന്നു. ഇവരെ ഉണർത്തണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. നമ്മളും കൂടെ ഉറങ്ങിയാൽ സ്ഥിരമായി ഉറങ്ങണ്ട അവസ്ഥ താമസിയാതെ ഉണ്ടാകും. അതു കൊണ്ട് എല്ലാവരും ഉണരുക: എല്ലാവർക്കും ഈ സമൂഹത്തിൽ ജീവിക്കുവാനുള്ള അവകാശത്തെ സംരക്ഷിച്ചു കൊണ്ട് സാധാരണക്കാരൻ മുതൽ സർക്കാരിനെ വരെ ബാധിക്കുന്ന ഈ പ്രതിസന്ധിക്ക് ഉടൻ ഒരു പരിഹാരം കാണുവാൻ സർക്കാർ ഭാഗത്തുനിന്ന് ഉടനടിയുള്ള ക്രിയാത്മകമായ ഒരു നടപടി ഉണ്ടാകുവാൻ അഭ്യർത്ഥിക്കുന്നു.

എന്ന്
സെക്രട്ടറി
കായംകുളം വെസ്റ്റ്
ലെൻസ് ഫെഡ് യൂണിറ്റ് : ജയ് ലെൻസ് ഫെഡ്

Happy Vishu...
13/04/2021

Happy Vishu...

28/02/2021

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ പ്രധാന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. കാർഷികവൃത്തി പ്രധാനമായുള്ള ഇവിടം കേരളത്തിലെ നെൽകൃഷിയുടെ പ്രധാന കേന്ദ്രവും ഏകദേശം 500 ച.കി.മീ ഓളം പ്രദേശം സമുദ്രനിരപ്പിനേക്കാൾ താഴെയാണ് സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും 2.20 മീ താഴെ മുതൽ 0.60 മീ മുകളിൽ വരെയാണ് ഈ പ്രദേശത്തിന്റെ ഉയര വ്യത്യാസം, ആയതുകൊണ്ടുതന്നെ ഭൂരിഭാഗം പ്രദേശങ്ങളിലെ മണ്ണിനും ഉറപ്പുകുറവാണ്. ഇത്തരം പ്രദേശങ്ങളിൽ വീടുപണിയുമ്പോൾ ഏറ്റവുമധികം ശ്രദ്ധനൽകേണ്ട ഭാഗമായ ഫൗണ്ടേഷനെക്കുറിച്ചാണ് നാം ചർച്ചചെയ്യുന്നത്..

ഓരോ പ്രോജക്ടും തുടങ്ങുന്നതിനുമുൻപായി സൈറ്റ് നേരിൽകണ്ട് ഭൂമിയുടെ കിടപ്പും ഘടനയും വ്യക്തമായി വിലയിരുത്തി, ക്ലയന്റിന്റെ ആവശ്യകത കൃത്യമായി മനസിലാക്കിയയതിന് ശേഷം മാത്രമാണ് ഫൗണ്ടേഷൻ ഡിസൈൻ ചെയ്യുന്നതും അതിനൊപ്പമുള്ള മറ്റിതരചിലവ് കണക്കാക്കി ക്ലിന്റിനെ അറിയിക്കുന്നത്..

എന്തിന്റെയും ആധാരം സാമ്പത്തികമായതിനാൽ, പണിയുന്ന വീടിന്റെ സ്ട്രെച്ചറിന് യാതൊരുവിധ ബലക്കുറവും ഉണ്ടാവാതെ ഏറ്റവും അനുയോജ്യവും ചിലവുകുറഞ്ഞതുമായ ഡിസൈനാണ് സാധാരണഗതിയിൽ ഞങ്ങൾ അവലംബിക്കാറുള്ളത്.. എന്നിരുന്നാലും മൊത്തം ഏര്യ കണക്കാക്കുമ്പോൾ ചിലവ് യാത്തൊരുകാരണവശാലും 1,950/- SQFT ന് അപ്പുറം പോവാറില്ല (max to max).

സാധാരണഗതിയിൽ കുട്ടനാട്ടിൽ അവലംബിക്കാറുള്ള ചില ഫൗണ്ടേഷൻ രീതികൾ ചുരുങ്ങിയ വാക്കുകളിൽ..

1. പില്ലർ ഫൗണ്ടേഷൻ ( Pillar_Foundation ): കെട്ടിടത്തിന്റെ മുഴുവൻ ഭാരവും ഭൂമിയിലേക്ക് ഇറക്കിവയ്ക്കുന്ന ലളിതമായ രീതി, ഇതിനായി കോൺക്രീറ്റോ, സ്റ്റീലോ (കുട്ടനാട്ടിൽ നല്ല വിളവുള്ള തെങ്ങിൻ കുറ്റി, ഭൂമിയുടെ ഉറപ്പനുസരിച് 5 മുതൽ 15 മീറ്റർ വരെ ആഴത്തിൽ) പൈലിങ്ങിനായി ഉപയോഗിക്കുന്നു. ഇതിനുമേൽ നിശ്ചിത ഘനത്തിൽ കോൺക്രീറ്റ് ചെയ്തശേഷം ഫൗണ്ടേഷൻ വക്കുകൾ ആരംഭിക്കാം, ഇതിന് താരതമ്യേന മറ്റുരീതികളെ അപേക്ഷിച് ചിലവുകൂടുതലാണ്.

2. ഷാലോ ഫൗണ്ടേഷൻ ( Shallow_Foundation ): താരതമ്യേന ഉറപ്പുള്ള ഭൂമിയിൽ ചെയ്യുന്ന രീതിയാണിത്. ചെറിയ ഫൂട്ടിങ്ങിലൂടെ കെട്ടിടത്തിന്റെ മുഴുവൻ ഭാരവും, ഭൂമിയുടെ മുകൾപാളിക്ക് സമീപമായി കൈമാറുന്നു. ഈ ഫൂട്ടിങ്ങിനെ തുടർന്ന് ഫൌണ്ടേഷൻ ബെസ്‌മെന് കൊൺക്രീറ്റിലൂടെ ആരംഭിക്കുന്നു. ഈ രീതിക്ക്‌ താരതമ്യേന ചിലവുകുറവും ഉറപ്പുള്ളതുമായിരിക്കും.

3. മാറ്റ് ഫൗണ്ടേഷൻ ( Mat_Foundation ): കുട്ടനാട്ടിൽ സർവസാധാരണയായ രീതിയാണിത്. പഴയ കെട്ടിടങ്ങൾ പൊളിച്ചതിന്റെ വെസ്റ്റ് ആദ്യം ഭൂനിരപ്പിൽ വിരിച്ചശേഷം, നന്നായി വെള്ളമൊഴിച് നനയ്ക്കുകയും ഒരിടവേളയ്ക്ക് ശേഷം മക്ക് (quarry waste), കുറഞ്ഞത് ഒരടി ഘനത്തിൽ നിരത്തി വെള്ളമൊഴിച് ഉറപ്പിച്ചശേഷം ഭാരമുള്ള ലോഡുംവണ്ടി പലതവണ കയറ്റിയിറക്കി ഭൂപ്രതലത്തിന്റെ ഉറപ്പ് കൂട്ടുന്നു. ആയത്തിലേക്ക് കമ്പികെട്ടി ഫൗണ്ടേഷൻ ad ബേസ്മെന്റ് ആരംഭിക്കുകയും കെട്ടിടത്തിന്റെ മുഴുവൻ ഭാരവും ഈ മേൽമണ്ണിലേക്ക് നൽകുകയും ചെയ്യുന്നു. താരതമ്യേന ഉറപ്പുകൂടിയ പ്രതലത്തിലാണ് ഈ രീതി അവലംബിക്കാറുള്ളതെങ്കിലും, ചിലവ് കുറഞ്ഞ രീതിയായതിനാൽ ഈ ടൈപ്പിന് സ്വീകാര്യത പൊതുവെ കൂടുതലാണ്.

വർഷാവർഷമുള്ള കനത്തമഴയും വെള്ളപ്പൊക്കവും നിരന്തരമായതോടെ ലോങ്ങ് പില്ലറിൽ നിർത്തിയുള്ള നിർമാണം അടുത്ത കാലങ്ങളിയായി കുട്ടനാട്ടിൽ കണ്ടുവരുന്നു. ആയതിന്റെ പ്രായോഗികത കുട്ടനാട്ടുകാർ കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ അനുഭവിച്ചറിഞ്ഞു.

ആലപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ, വിശദമായ സോയിൽ ടെസ്റ്റ് നടത്തിയശേഷം ഞങ്ങൾ ഡിസൈൻ ചെയ്തത് പണികഴിപ്പിച്ച ഫൗണ്ടേഷൻ ad ബേസ്മെന്റ് ചിത്രങ്ങൾ പൊതു അവലോകനത്തിനായി ചുവടെ..

ആധുനിക രീതി അനുസരിച് കുട്ടനാട്ടിൽ അവലംബിക്കാൻ സാധിക്കുന്ന, മികച്ച ഫൗണ്ടേഷൻ ad ബേസ്മെന്റ് രീതികളും അവയെക്കുറിച്ചുള്ള അഭിപ്രായങ്ങളും പുതിയ അറിവുകളും ക്ഷെണിച്ചുകൊള്ളുന്നു..

HDK-20 VERIFIED MEMBER ✅Landmark Homes Pvt Ltd നിർമ്മാണങ്ങളിൽ പാറപ്പൊടിയുടെ ഉപയോഗം.*************************************...
26/02/2021

HDK-20 VERIFIED MEMBER ✅
Landmark Homes Pvt Ltd

നിർമ്മാണങ്ങളിൽ പാറപ്പൊടിയുടെ ഉപയോഗം.
**********************************************
ഇന്ന് സ്ക്വയർഫീറ്റിന് 1200 രൂപയും അതിൽ കുറവും നിരക്കിൽ സ്വപ്നഭവനങ്ങൾ നിർമ്മിച്ച് നൽകാം എന്ന മോഹനവാഗ്ദാനം നൽകി പാവപ്പെട്ട കസ്റ്റമേഴ്സിനെ വഞ്ചിക്കുന്നവർ കേരളത്തിൽ അങ്ങോളമിങ്ങോളം അതിശക്തമായി പിടിമുറുക്കിവരുന്നു.

ഇവർ ചെയ്യുന്നത് ചാരിറ്റി അല്ല എങ്കിൽ ഈ 1200ൽ ഒരു ലാഭവും ഉൾക്കൊള്ളുമല്ലോ. അങ്ങനെയെങ്കിൽ ബാക്കി വരുന്ന തുകയ്ക്ക് ക്വാളിറ്റി വർക്ക് എന്നതിനോട് ഇവർക്ക് എത്രമാത്രം നീതി പുലർത്താൻ കഴിയും ?

അപ്പോൾ തീർച്ചയായും പണിയിലും മെറ്റീരിയൽസിലും തിരിമറി നടത്തുകയല്ലാതെ വേറെ വഴിയില്ല.
QC എന്നത് സാധാരണയായി Quality Control എന്നാണെങ്കിൽ ഇക്കൂട്ടർക്ക് അത് Quality Compromise ആണ്.
പാറപ്പൊടിയുടെ ഉപയോഗവും അത്തരത്തിൽ ഒരു അഡ്ജസ്റ്റ്മെന്റ് ആണ്.

മണലിന്റെ ദൗർലഭ്യം മൂലമാണ് ഇന്ന് കൂടുതൽ ആളുകളും വീട് നിർമ്മാണത്തിനായി എം സാൻഡ് അഥവാ മാനുഫാക്ചറിംഗ് സാൻഡ് തിരഞ്ഞെടുക്കുന്നത്. വീട് നിർമ്മാണത്തിനായി എം സാൻഡ് ഉപയോഗിക്കുന്നത് ഒരു പരിധിവരെ ചിലവ് നിയന്ത്രിക്കാൻ സഹായിക്കും. എം സാൻഡ് ഉപയോഗിക്കുമ്പോൾ സിമന്റുമായുള്ള ചേരുവകൾ കൃത്യമായിരിക്കണം. വെള്ളം നനയ്ക്കുന്നതിലും വിട്ടുവീഴ്ചയും ചെയ്യാൻ പാടില്ല. അത് വീടിനെ ദോഷകരമായി ബാധിക്കും.

ആറ്റുമണൽ ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ എം സാൻഡ് ഉപയോഗിക്കുന്നതുകൊണ്ട് കെട്ടിടത്തിന് യാതൊരു ഉറപ്പുകുറവും ഉണ്ടാകുന്നില്ല. എന്നാൽ എം സാൻഡ് നല്ലരീതിയിൽ ശാസ്ത്രീയമായി നിർമ്മിച്ചതാണോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.

ഐഎസ് 383-1970 പ്രകാരം ബിഐഎസ് സ്റ്റാൻഡേർഡ്സ് പാലിച്ചു നിർമ്മിക്കുന്ന ക്യുബിക്കൽ ഷേപ്പിലുള്ള എം സാൻഡ് മാത്രമേ നിർമ്മാണത്തിന് ഉപയോഗിക്കാവൂ.
യാതൊരു കാരണവശാലും ഒരു നിർമ്മാണത്തിനും ക്രഷർ പൊടി ഉപയോഗിക്കരുത്. പൊടി നിറഞ്ഞതോ, ക്ലേ, സിൽറ്റ് എന്നിവ അടങ്ങിയതോ ആയ പാറപ്പൊടി ഒരുതരത്തിലും ഉപയോഗിക്കരുത്.

നമ്മൾ ഉപയോഗിക്കുന്ന സാൻഡിൽ പൊടിയുടെ അംശം കൂടുമ്പോൾ അതിന് ആവശ്യമായ വെള്ളത്തിന്റെ അളവ് കൂടുകയും സിമന്റ് സെറ്റ് ആവാൻ ആവശ്യമുള്ള വെള്ളത്തിൽ നല്ലൊരു അംശം ഈ പൊടി വലിച്ചെടുക്കുകയും ചെയ്യുന്നു. ഇതുമൂലം ഉറപ്പു ക്രമാതീതമായി കുറയുകയും ശരിയായ മിക്സ് ലഭിക്കാൻ കൂടുതൽ വെള്ളം ചേർക്കേണ്ടി വരികയും ചെയ്യും. ഇത്തരത്തിൽ കൂടുതൽ വെള്ളം ചേർക്കുമ്പോൾ നിർമ്മാണത്തിൽ പൊട്ടലുകളും വിള്ളലുകളും ഉണ്ടാകാനുള്ള സാധ്യതയും കൂടും.

ശാസ്ത്രീയമായി പൊടിച്ച് ഫിൽറ്റർ ചെയ്ത് കഴുകി വരുന്ന എം സാൻഡിന് ഒരു ക്യൂബിക് അടിക്ക് ഏകദേശം 50-60 രൂപയോളം വില വരുമ്പോൾ പാറപ്പൊടിക്ക് തുശ്ചമായ ചിലവേ വരൂ. ഒരു സാധാരണ ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം ഈ പാറപ്പൊടിയും എം സാൻഡും കണ്ടാൽ തിരിച്ചറിയാൻ സാധിക്കില്ല.

പരിചയസമ്പന്നരല്ലാത്ത ആളുകൾ മേൽനോട്ടം വഹിക്കുന്ന, അല്ലെങ്കിൽ യാതൊരു ടെക്നിക്കൽ മേൽനോട്ടവും ഇല്ലാത്ത സൈറ്റുകളിൽ ഇത് വളരെ അധികം ചൂഷണം ചെയ്യപ്പെടുന്നുണ്ട്.
ഇത്തരത്തിലുള്ള തട്ടിപ്പുകൾക്കിരയാകാതിരിക്കാൻ നിങ്ങൾ ചെയ്യേണ്ടത് എം സാൻഡ് നിർമ്മിക്കുന്ന യൂണിറ്റുകളിൽ നേരിട്ട് പോയി സാമ്പിളുകൾ ശേഖരിച്ച് ടെസ്റ്റ് ചെയ്യുകയാണ്. നിർമ്മാണത്തിനുള്ള മെറ്റലായാലും മണലായാലും അതിൽ ഓരോ വലുപ്പത്തിലും ഉള്ള മെറ്റീരിയൽസ് എത്ര ശതമാനം ആവാം എന്ന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് നിഷ്കർഷിച്ചിട്ടുണ്ട്. മെറ്റീരിയൽസിന്റെ കോമ്പോസിഷനും ഗ്രഡേഷനും പരിശോധിക്കാൻ എല്ലാ എൻജിനീയറിംഗ് കോളേജുകളിലും സൗകര്യമുണ്ട്. ഒരു സാമ്പിളിന് ആയിരം രൂപയിൽ താഴെയെ ചെലവാകൂ.

4.75mm സൈസ് മുതൽ 75 മൈക്രോൺ സൈസ് വരെയുള്ള തരികൾ അരിപ്പകളിൽ തങ്ങി നിൽക്കുന്നതാണ് ഐഎസ് സ്പെസിഫിക്കേഷൻ പ്രകാരം മികച്ച എം സാൻഡ്.

Cost & quality are directly proportional എന്നത് വസ്തുതയാണ്. വിലക്കുറവിന് പിന്നാലെ പോകുന്നവർ ഉള്ള പണം പാഴാക്കുകയാണ് ചെയ്യുന്നത് എന്ന് മനസ്സിലാക്കുക...

Quality First...👍💪

💎1000 വർഷം വാറൻ്റി...💎3500 കൽപടവുകൾ...💎കോടിക്കണക്കിന് ലിറ്റർ ജല സംഭരണശേഷി...💎മലനിരകളിലേക്കും കാടുകളിലേക്കും നീളുന്നരഹസ്യ...
14/02/2021

💎1000 വർഷം വാറൻ്റി...

💎3500 കൽപടവുകൾ...

💎കോടിക്കണക്കിന് ലിറ്റർ ജല സംഭരണശേഷി...

💎മലനിരകളിലേക്കും കാടുകളിലേക്കും നീളുന്ന
രഹസ്യ തുരങ്കങ്ങൾ...

💎17 കിലോമീറ്റർ നീളുന്ന ശുദ്ധവായു /ആയുധ കലവറയോടു കൂടിയ അണ്ടർഗ്രൗണ്ട് ടണൽ...

💎 ശത്രുസൈന്യം ഈ നിർമ്മിതിക്കു അകത്ത് കയറി പിന്തുടർന്നാൽ, പിന്തുടരുന്നവരെ അപകടപ്പെടുത്തുന്ന രീതിയിലുള്ള നിർമ്മാണം.

💎 900 ന് മുകളിൽ യുദ്ധ സജ്ജരായ സൈനികർക്ക് 60 ദിവസം സുരക്ഷിതമായി താമസിക്കാനുള്ള ഇടം. പത്ത് ദിവസത്തെ യുദ്ധത്തിനാവശ്യമായ ആയുധങ്ങൾ, ഇത്രയും പേർക്ക് 60 ദിവസത്തേക്ക് വേണ്ട ഭക്ഷണം സ്റ്റോർ ചെയ്യാനുള്ള സൗകര്യം.

💎ഭൂമിക്കടിയിൽ 13 നിലകൾ, ഭൂനിരപ്പിനു മുകളിൽ രണ്ടു നിലകൾ എന്നിങ്ങനെ ആകെ 15 നിലകൾ...

💎എത്ര കടുത്ത ചൂടിലും ഇതിൽ ശേഖരിക്കപ്പെടുന്ന ജലത്തിന് നല്ല തണുപ്പ് അനുഭവപ്പെടുന്ന വാസ്തുവിദ്യ..

💎ലോകത്തിലെ ഏറ്റവും വലിയ ഭൂഗർഭ ജലസംഭരണികളിൽ ഒന്നായ നിർമിതി...

ക്ഷമിക്കണം...
ഇത് ഇനി നിർമ്മിക്കാൻ പോകുന്ന നിർമ്മിതിയുടെ വിവരണമല്ല..കാരണം ആധുനിക എൻജിനീയറിങ്ങിന് ഇത്രയും വാറൻ്റിയിൽ ഉള്ള നിർമ്മാണം അസാധ്യം....

ഈ നിർമിതിക്ക് ആദ്യത്തെ ഉളി അടിച്ച മുഖ്യശില്പി ഉറപ്പുനൽകിയ വാറണ്ടി കാലാവധി ആയ 1000 വർഷവും പിന്നിട്ടു കഴിഞ്ഞിട്ടും ഇപ്പോഴും പൂർണ ശേഷിയിൽ പ്രവർത്തിക്കുന്നു.ഇത്രയും വർഷങ്ങൾക്കിടയിൽ അറ്റകുറ്റപ്പണികൾ നടന്നിട്ടില്ല.

ഇത് 1100 വർഷങ്ങൾക്കു മുൻപ് ഭാരതീയർ പണിത പടവ് കിണർ ....

ഇവിടെ നിങ്ങൾക്ക് കാണാം,
ആയിരക്കണക്കിന് വർഷങ്ങൾ മുൻപത്തെ ഭാരത ഭൂമിയിലെ,

ഫിസിക്സ്....

കെമിസ്ട്രി....

ഗണിതം...

എൻജിനീയറിങ്...

വാർഫെയർ ടെക്നിക്സ്..

Chand Bawri പടവ് കിണർ, രാജസ്ഥാൻ.

30/10/2020

Please share & Subscribe ♥️♥️♥️

എല്ലാവരുടെയും സ്വപ്നമാണ് ഒരു നല്ല വീട് നിർമിക്കുക എന്നത് 💙
അങ്ങനെ ഒരു വീട് ഞങ്ങള്ക്ക് ഡിസൈൻ ചെയ്യാൻ സാധിക്കും 👍
നിങ്ങളുടെ വീടിന്റെ പ്ലാൻ അല്ലെങ്കിൽ നിങ്ങളുടെ ഐഡിയ ഞങ്ങളുമായി share ചെയ്യൂ

"We will help you to realize your dream home"

Plan - Design - Interior - Exterior - Walkthrough
🤩🤩എല്ലാമെല്ലാം വളരെ ചെറിയ ചിലവിൽ🤩🤩

For any details regarding architectural designs, construction and interior designs please contact us
Call / Whatsapp ☎️ : +918943661000/9744661000
Email us :
[email protected]

14/10/2020

നിലം പുരയിടമായി പരിവർത്തനം ചെയ്യുന്നവർ അറിയേണ്ട കാര്യങ്ങൾ
===================
2008 ന് മുമ്പ് നികത്തപ്പെട്ട ഭൂമികള്‍ പരിവര്‍ത്തനപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സര്‍ക്കാര്‍ ചട്ടങ്ങള്‍ പുറപ്പെടുവിച്ചു. ഡാറ്റാബാങ്കില്‍ ഉള്‍പ്പെടാത്ത ഭൂമികള്‍ വീട് നിര്‍മ്മിക്കുന്ന ആവശ്യത്തിനും വാണിജ്യാവശ്യത്തിനും തരംമാറ്റുന്നതിന് ഇനി റവന്യു ഡിവിഷണല്‍ ഓഫീസര്‍ക്ക് അപേക്ഷ നല്‍കാവുന്നതാണ്.

1. ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ട ഭൂമികള്‍ക്കും ഉള്‍പ്പെടാത്ത ഭൂമികള്‍ക്കും ഈ ചട്ടം പ്രകാരം അപേക്ഷ നല്‍കാന്‍ കഴിയുമോ?

ഇല്ല. ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ട ഭൂമികള്‍ പരിവര്‍ത്തനപ്പെടുത്തുന്നതിന് പഴയ നടപടിക്രമം തന്നെയാണ് നിലവിലുള്ളത്. അതായത് പ്രാദേശിക നിരീക്ഷണസമിതി മുമ്പാകെ ഫോറം 1 ല്‍ അപേക്ഷ നല്‍കുക. തുടര്‍ന്ന് അതില്‍ ജില്ലാതല അധികൃത സമിതി (ആര്‍.ഡി.ഒ) ഉത്തരവ് പുറപ്പെടുവിക്കും. എന്നാൽ ഡാറ്റാബാങ്കില്‍ ഉള്‍പ്പെടാത്ത ഭൂമികളുടെ അതായത് 2008 ന് മുമ്പ് തരംമാറ്റപ്പെട്ട ഭൂമികള്‍ക്കാണ് പുതിയ വ്യവസ്ഥ പ്രകാരം അപേക്ഷ നല്‍കാന്‍ സാധിക്കുക.

2. അപേക്ഷാഫീസ് ഉണ്ടോ?

ഉണ്ട്. 0029-00-800-88-Receipts collected under Rule 12(9) of the Kerala Conservation of Paddy land and Wetland (Amendment) Act 2018 എന്ന ശീര്‍ഷകത്തില്‍ 1,000/- രൂപ അടവാക്കിയ രശീതി അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണ്.

3. ആര്‍.ഡി.ഒ യ്ക്ക് സമര്‍പ്പിക്കുന്ന എല്ലാ അപേക്ഷയോടൊപ്പവും 1,000/- രൂപ അപേക്ഷാഫീസ് നിര്‍ബന്ധമാണോ?

ആണ്

4. അപേക്ഷയ്ക്ക് നിശ്ചിത ഫോറം ഉണ്ടോ?

ഉണ്ട്. 20.23 ആര്‍ (50 സെന്‍റ്) വരെ വിസ്തീര്‍ണ്ണമുള്ള ഭൂമിയുടെ പരിവര്‍ത്തനത്തിന് ഫോറം 6 ലും 20.23 ആറോ അതില്‍ കൂടുതലോ ഉള്ള വിസ്തീര്‍ണ്ണമുള്ള ഭൂമിയുടെ പരിവര്‍ത്തനത്തിന് ഫോറം 7 ലും ആണ് അപേക്ഷ തയ്യാറാക്കേണ്ടത്.

5. അപേക്ഷയോടൊന്നിച്ച് സമര്‍പ്പിക്കേണ്ട രേഖകള്‍ എന്തെല്ലാമാണ്? ആയിരം രൂപ അടവാക്കിയ ചലാന്‍ രശീതി, ആധാരത്തിന്‍റെ പകര്‍പ്പ്, നികുതിരശീതിയുടെ പകര്‍പ്പ്, കെട്ടിടത്തിന്‍റെ പ്ലാനിന്‍റെ പകര്‍പ്പ് എന്നിവ അപേക്ഷയോടൊന്നിച്ച് ഉള്ളടക്കം ചെയ്യേണ്ടതാണ്.

6. ഡാറ്റാബാങ്കില്‍ ഉള്‍പ്പെടാത്ത ഭൂമിയാണെങ്കില്‍ എല്ലാ കേസ്സുകള്‍ക്കും ആര്‍ഡിഒ യുടെ അനുമതി ആവശ്യമാണോ?

ആവശ്യമില്ല. പരമാവധി 4.04 ആര്‍ വിസ്തൃതിയുള്ള ഭൂമിയില്‍ 120 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള വീട് നിര്‍മ്മിക്കുന്നതിനും പരമാവധി 2.02 ആര്‍ വിസ്തൃതിയിലുള്ള ഭൂമിയില്‍ 40 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള വാണിജ്യകെട്ടിടം നിര്‍മ്മിക്കുന്നതിനും തരംമാറ്റാനുമതി ആവശ്യമില്ല. നേരിട്ട് പഞ്ചായത്ത്/മുനിസിപ്പല്‍/കോര്‍പ്പറേഷന്‍ സെക്രട്ടറിമാര്‍ക്ക് അപേക്ഷ നല്‍കി കെട്ടിടനിര്‍മ്മാണത്തിന് അനുമതി ലഭ്യമാക്കാവുന്നതാണ്.

7. തരംമാറ്റത്തിനുള്ള ഫീസ് എപ്രകാരമാണ്?

തരംമാറ്റം അനുവദിക്കുന്ന അപേക്ഷകളില്‍ താഴെ പറയുന്ന നിരക്കില്‍ ഫീസ് അടവാക്കേണ്ടതുണ്ട്.

എ) 20.23 ആര്‍ വരെ- പഞ്ചായത്ത്- ന്യായവിലയുടെ 10%- മുനിസിപ്പാലിറ്റി- 20%- കോര്‍പ്പറേഷന്‍- 30%.

ബി) 20.23 മുതല്‍ 40.47 ആര്‍ വരെ- പഞ്ചായത്ത്- ന്യായവിലയുടെ 20%- മുനിസിപ്പാലിറ്റി- 30%- കോര്‍പ്പറേഷന്‍- 40%.

സി) 40.47 ആറിന് മുകളില്‍- പഞ്ചായത്ത്- ന്യായവിലയുടെ 30%- മുനിസിപ്പാലിറ്റി- 40%- കോര്‍പ്പറേഷന്‍- 50%.

തരംമാറ്റം അനുവദിച്ച് ആര്‍.ഡി.ഒ യില്‍ നിന്ന് അറിയിപ്പ് കിട്ടിയ ശേഷം ഫീസ് അടവാക്കിയാല്‍ മതിയാവും.

8. തരംമാറ്റത്തിനുള്ള ഫീസില്‍ ഇളവ് ലഭ്യമാണോ?

കേരള ഭൂവിനിയോഗ ഉത്തരവിന്‍റെ പ്രാരംഭത്തീയതിയായ 04/07/1967 ന് മുമ്പ് നികത്തപ്പെട്ട ഭൂമിയാണെന്ന് തെളിയിക്കപ്പെട്ടാല്‍ യാതൊരു ഫീസും അടവാക്കേണ്ടതില്ല.

2018 ലെ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് (15/12/2018), 1967 ലെ ഭൂവിനിയോഗ ഉത്തരവ് പ്രകാരം തരംമാറ്റാനുമതി കേസ്സുകളില്‍ ഉത്തരവ് ഹാജരാക്കുന്ന പക്ഷം മുകളില്‍ പ്രസ്താവിച്ച ഫീസിന്‍റെ 25% അടവാക്കിയാല്‍ മതി.

9. ആര്‍.ഡി.ഒ. യില്‍ നിന്ന് അനുമതി ലഭിച്ചാല്‍ കെട്ടിടം നിര്‍മ്മിക്കാന്‍ സാധിക്കുമോ?

ഇല്ല. വില്ലേജ് രേഖകളില്‍ ഭൂമിയുടെ സ്വഭാവം സംബന്ധിച്ച് മാറ്റം വരുത്തേണ്ടതുണ്ട്. സബ് ഡിവിഷന്‍ ആവശ്യമില്ലാത്ത കേസ്സുകളില്‍ വില്ലേജ് ഓഫീസറും ആവശ്യമുള്ള കേസ്സുകളില്‍ തഹസിൽദാരും വില്ലേജ് രേഖകളില്‍ മാറ്റം വരുത്തിയ ശേഷം കെട്ടിടനിര്‍മ്മാണാനുമതിക്കായി തദ്ദേശ സ്ഥാപനത്തിന്‍റെ സെക്രട്ടറിക്ക് അപേക്ഷ നല്‍കാവുന്നതാണ്.

10. 2008 മുമ്പ് നികത്തപ്പെട്ടതും എന്നാല്‍ ഡാറ്റാബാങ്കില്‍ തെറ്റായി ഉള്‍പ്പെട്ടതുമായ ഭൂമിയുടെ തരംമാറ്റത്തിന് ഈ വകുപ്പ് പ്രകാരം അപേക്ഷ നല്‍കാന്‍ സാധിക്കുമോ?

ഇല്ല. തെറ്റായി ഉള്‍പ്പെട്ടതാണെങ്കില്‍ പ്രസ്തുത ഭൂമി ഡാറ്റാബാങ്കില്‍ നിന്ന് നീക്കം ചെയ്യേണ്ടതുണ്ട്. ‍ഡാറ്റാബാങ്ക് അന്തിമമായി ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടില്ലെങ്കില്‍ നീക്കം ചെയ്യുന്നതിന് പ്രാദേശികതല നിരീക്ഷണസമിതിക്ക് അധികാരമുണ്ട്. അന്തിമമായി പ്രസിദ്ധപ്പെടുത്തിയതാണെങ്കില്‍ നീക്കം ചെയ്യുന്നതിനുള്ള അപേക്ഷ ഫോറം ഫോറം 5 ല്‍ റവന്യു ഡിവിഷണല്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.

11. അപേക്ഷ റവന്യു ഡിവിഷണല്‍ ഓഫീസര്‍ നിരസിക്കുന്ന പക്ഷം അടുത്ത നടപടി എന്താണ്?

വകുപ്പ് 27 ബി പ്രകാരം ജില്ലാ കളക്ടര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്. കളക്ടര്‍ അപ്പീല്‍ നിരസിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ മുമ്പാകെ റിവിഷന്‍‌ ഹരജി സമര്‍പ്പിക്കാവുന്നതാണ്.

12. ഡാറ്റാബാങ്കില്‍ ഉള്‍പ്പെടാത്ത കൈവശഭൂമി മുഴുവന്‍ ഇപ്രകാരം തരംമാറ്റിയെടുക്കാന്‍ സാധിക്കുമോ?

ഇല്ല. വീടിനും വാണിജ്യാവശ്യത്തിനും കെട്ടിടം നിര്‍മ്മിക്കുകയെന്ന ആവശ്യത്തിന് മാത്രമാണ് ഈ ചട്ടം പ്രകാരം തരംമാറ്റം വിഭാവനം ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ കെട്ടിടത്തിന്‍റെ പ്ലാന്‍ അപേക്ഷകന്‍ നല്‍കേണ്ടതാണ്

Address

Kandalloor North
Kayamkulam

Telephone

+918943661000

Website

Alerts

Be the first to know and let us send you an email when Nisha Builders posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nisha Builders:

Share