Smart Home Media

Smart Home Media PLAN BETTER BUILD BETTER
Best Residential Architect and Engineering contractor. ft.
(245)

mob :-+91 7012079323 (wts)malappuram
GST No:- 32BVCPA4770P1ZI
MUNCIPAL LICENCE NO:- BFIF02-M100300-01794-2024 The Architect's role is to make the mythic real. - Sotirios Kotoulas
Small projects or large ones, residential or commercial, this page is to support you in the Architecture, Interior Design, and Landscape Architecture. Our Support Crew
https://www.facebook.com/TeamArchitizer/
• https:/

/www.facebook.com/YabeenHousing/
https://www.facebook.com/brickandstone.in
https://www.facebook.com/AtmofArchitects/
http://www.veeduonline.in/
http://www.home-interiors.in

If you are an Architect, Interior Designer, you can mail us your works to [email protected] in the format as below:

 Elevation
 Floor Plan with Sq. info.
 Approximate cost etc.
 Your contact details
 Your recent photograph for profile.
 We will publish on our website and page, Its really free of cost.

-------------------------------------------------------------------------------------------------------
If you wish to publish your home in our page; please message us your house pictures with below details:

Owner Name:
Location:
Total Area
Approx. Cost
Contact number:
Name of Architect/Interior Designer/Contractor
-------------------------------------------------------------------------------------------------------
Disclaimer:-
We hereby declare that we aren’t liable for any type of promises, plans or constructions provided by the designers or architects and we don’t stand as third party for any type of promises. We also declare that there isn’t any contract or agreement with the designers or architects with SmartHomeArchitizer/

We do only publish the Home designs with the specifications provided those are received by email/message.

14/08/2026
13/08/2026

"ഓ തറയല്ലേ..
അത്രയൊക്കെ മതിയെന്നേയ്..
ബാക്കി മുകളിലേക്ക് സ്ട്രോങ്ങായിക്കോട്ടെ.."
പല സൈറ്റുകളിലും കേട്ടുമടുത്ത ഡയലോഗാണ് മുകളിൽ.

ഈയടുത്ത് തകർന്നു വീണ വീടുകളുടെ ഏറ്റവും വലിയ പ്രശ്നം തറ പണിയുന്നതിലെ ബലക്കുറവായിരുന്നു.

ഏതൊന്നിനേയും താങ്ങിനിർത്തുന്നത് അതിന്റെ ബേസ് ആണ്. അതായത് വീടുകളുടെ കാര്യത്തിൽ തറയാണ് ആ ധർമ്മം നിർവ്വഹിക്കുന്നത്.
താങ്ങി നിൽക്കാൻ ബലമുള്ള കാൽപ്പാദങ്ങളില്ലെങ്കിൽ....?!

മണ്ണിന്റെ ബലം നോക്കി, അതിനനുസരിച്ച് ആഴം കൂട്ടിയോ, എന്നിട്ടും ഉറപ്പുള്ള മണ്ണില്ലെങ്കിൽ കോളം വാർത്തോ, അതല്ലെങ്കിൽ പിസിസി കോൺഗ്രീറ്റിംഗോ, അനുയോജ്യമായ മറ്റു ബലപ്പെടുത്തൽ മാർഗ്ഗങ്ങളോ അവലംബിക്കണം.

മണ്ണിനടിയിലേക്ക് പോകുന്ന ഫൗണ്ടേഷനാണ് കൂടുതൽ ശ്രദ്ധയും, ബലവും ഒക്കെ വേണ്ടത്.
എന്നാൽ അതിനു മുകളിൽ പണിയുന്ന ബേസ്മെന്റിലാണ് പലരുടേയും ശ്രദ്ധ.

കുറഞ്ഞത് മൂന്നടി താഴ്ച്ച ഏറ്റവും മികച്ച അളവാണ്. പാറയാണെങ്കിലും രണ്ട് രണ്ടര അടിയെങ്കിലും താഴ്ത്താൻ ശ്രമിക്കുക.
പലരും പറയും, പാറയല്ലേ, പൊട്ടിക്കണ്ട, നേരെ മുകളിൽ പണിതോളാൻ..
മുകൾപരപ്പിൽ ഒഴുകി നടക്കുന്ന വീടാവാതെ, മണ്ണിനടിയിലേക്ക് ചെറിയ പിടുത്തം, ഒരു സീറ്റിംഗ് കിട്ടാൻ, അതുപകരിക്കും.

ഇന്നത്തെ ഒരു വാർത്ത കണ്ടപ്പോൾ തിരക്കിട്ട് ചെറിയ കുറിപ്പ് എഴുതിയതാണ്. തറയെ കുറിച്ച് പറയാനേറെയുണ്ട്..

തറപ്പണിയിൽ പിശുക്കാതിരിക്കുക..!!

13/08/2026

ഒരു വീട് നിർമ്മാണത്തിൽ ഹിഡൻ കോസ്റ്റുകൾ എന്തൊക്കെ എന്ന് മിക്കവർക്കും വലിയ പിടിയുണ്ടാകില്ല.. പ്ലാൻ.. പെർമിറ്റ്.. കംപ്ലീഷൻ.. എഞ്ചിനീയർ ഫീസ്.. വില്ലജ് ഫീ.. അങ്ങനെ നല്ലൊരു സംഖ്യ അതിനു മാത്രം കണ്ടു വെക്കണം...

പിന്നെ ഫുൾ കോൺട്രാക്ട് കൊടുത്താലും ചിലർ പല രീതിയിൽ പൈസ കൈക്കലക്കും... യൂണിയൻ ചിലവ്.. മെറ്റിരിയൽ വണ്ടി വാടക.. വാർപ്പ് ദിവസം ചിലവ്... ഫുഡ്‌... അങ്ങനെ വരുന്ന ചിലവുകൾ വേറെ ..

1. പ്ലോട്ട് ക്ലിയറിങ്... മരങ്ങളോ മറ്റോ ഉണ്ടെങ്കിൽ അത് പിഴുതു മാറ്റണം... അങ്ങനെ ഉള്ള ചിലവുകൾ..
2. കറണ്ട് കണക്‌ഷൻ... ചിലർക്ക് പോസ്റ്റുകൾ തന്നെ വേണ്ടി വരും... 3 പോസ്റ്റ്‌ ഓക്കെ വേണ്ടി വന്നാൽ 60000 പോകും...
3. വെള്ളം... കിണർ ആയും ബോർവെൽ ആയും സുലഭം ആയി വെള്ളം സെറ്റക്കണം...
4. മെറ്റിരിയൽ സൂക്ഷിക്കാനുള്ള ഷെഡ്ഡ്.. വർക്ക്‌ തുടങ്ങി ഒരു മാസം കൊണ്ട് നിർമാണം നടക്കുന്നതിൽ തന്നെ വെക്കാം. തത്കാലം വേറെ വെക്കാനുള്ള സ്ഥലം ഉണ്ടെങ്കിൽ ഈ വകയിൽ 25000 ലാഭം പിടിക്കാം
5. ചിലരുടെ ഫുൾ കോൺട്രാക്ടിൽ ലൈറ്റ്.. സെപ്റ്റിക് ടാങ്ക്.. സോക് പിറ്റ്. Epoxy.. വാട്ടർ പ്രൂഫ് എന്നിവ ഉണ്ടാവില്ല.. വ്യക്തമായി സംസാരിച്ചു ക്ലിയർ ചെയ്താൽ നല്ലൊരു സംഖ്യ സേവ് ചെയ്യാം..
6. വർക്ക്‌ തുടങ്ങുന്നതിനു മുൻപ് എന്തു വേണമെങ്കിലും ആലോചിച്ചോളൂ.. വർക്ക്‌ തുടങ്ങി കഴിഞ്ഞാൽ പിന്നെ മാറ്റങ്ങൾ വരുത്തരുതേ.. നിസ്സാരം ആയി തോന്നും.. പക്ഷെ നിസ്സാരം അല്ല
7. വീട്ടുപകരണങ്ങൾ... ഫർണിച്ചർ..
8. പ്ലോട്ടിന്റെ സൈഡ് കെട്ടി ഉയർത്താനുണ്ട് എങ്കിൽ അതിന്റെ നല്ലൊരു ചിലവ്..
9. മുറ്റം ഒരുക്കൽ.. മതിൽ. ഗേറ്റ്...
10. ഇന്റീരിയർ.. കിച്ചൺ ബെഡ്‌റൂം അലമാരകൾ എങ്കിലും. ഫെറോ സ്ലാബ് + ഫാബ്രിക്കേഷൻ എന്ന ചിലവ് കുറഞ്ഞ മാർഗതിൽ തുടങ്ങി പ്ലൈ with മൈക്ക എന്ന റേറ്റ് കൂടിയ രീതി വരെ നിലവിൽ ഉണ്ട്... സാഹചര്യം പോലെ തിരഞ്ഞെടുക്കാം.

Architizer Architect
7012079323

09/08/2026

സ്വപ്നങ്ങൾ നിർമ്മിക്കുമ്പോൾ
"ഓരോ സൈറ്റും…
ഒരു പുതിയ കഥ… ഒരു പുതിയ പാഠം…

കൺസ്ട്രക്ഷൻ മേഖല…
ഒരിക്കലും അവസാനിക്കാത്ത ഒരു പാഠപുസ്തകമാണ്.

പ്രതിദിനവും മാറുന്ന ഡിസൈൻ ട്രെൻഡുകൾ… പുതുപുതിയ പ്രോഡക്റ്റുകൾ…
വൈവിധ്യമാർന്ന രീതികൾ…
ഓരോ ഘട്ടവും അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടൊരു യാത്ര…

ഓരോ ക്ലയന്റിനും, സ്വന്തം സ്വപ്നങ്ങൾ… സ്വന്തം രുചികൾ…
ചിലർക്കു കണ്ടംപററി സ്റ്റൈലിന്റെ സിമ്പ്ലിസിറ്റി…
ചിലർക്കു ട്രഡീഷണലിന്റെ തനിമ…
ചിലർക്ക് ഫ്യൂഷന്റെ ചാരുത…
മറ്റുചിലർക്ക് കൊളോണിയൽ സ്റ്റൈലിന്റെ രാജസിക ഭാവം…

മലയാളികളുടെ വീടുകളും സ്വപ്നങ്ങളും…
വൈവിധ്യത്തിലും മനോഹാരിതയിലും… ലോകത്ത് അതുല്യം.

നമ്മുടെ ജോലിയുടെ സൗന്ദര്യം…
ഓരോരുത്തരുടെയും സ്വപ്നത്തെ…
യാഥാർത്ഥ്യമാക്കുന്നതിലാണ്…"

നിങ്ങൾ ഓരോരുത്തരും ചെയ്യുന്ന ജോലികളിലും എല്ലാ തരത്തിലും നിങ്ങൾക്ക് സംതൃപ്തി ഉണ്ടാവട്ടെ.. അതുപോലെതന്നെ നമ്മൾ ആത്മാർത്ഥമായി ചെയ്ത ജോലിക്ക് നമുക്ക് കിട്ടുന്ന പ്രോത്സാഹനം ഇനിയും നമ്മൾ ചെയ്യുന്ന ജോലികളും നല്ല രീതിയിൽ മുന്നോട്ടു പോകുവാനുള്ള പ്രചോദനമാണ്...
അങ്ങനെ എല്ലാവർക്കും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ ഉള്ള ഒരു അന്തരീക്ഷം സമാഗതമാകട്ടെ പ്രാർത്ഥനയോടെ..


#ഓരോ_സൈറ്റും_ഒരു_കഥ
















#കൺസ്ട്രക്ഷൻ_ജീവിതം
#സ്വപ്നങ്ങൾ_നിർമ്മിക്കുമ്പോൾ

08/08/2026

വീട്
പ്ലാനിങ്ങിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നമ്മൾ സ്വന്തമായി ഒരു വീടെന്ന സ്വപ്നം കാണുവാൻ തുടങ്ങിയാൽ ആദ്യമായി ആലോചിക്കേണ്ടത് നമുക്ക് എന്തൊക്കെ ആണ് വേണ്ടത് എന്നാണ് അല്ലാതെ അപ്പുറത്തെ വീട്ടിലെയും മാഗസിനുകളിൽ കണ്ടതും ആയ കാര്യങ്ങൾ അല്ല സ്വന്തം വീട്ടിൽ ചെയ്യണ്ടത്

എനിക്ക് തോന്നിയ ചില കാര്യങ്ങൾ ഞാൻ പങ്കു വെക്കാം... ശരിയാണെകിലും തെറ്റുണ്ടെകിലും ചൂണ്ടി കാണിക്കണേ

സിറ്റൗട്
വീടുകളിൽ അത്യാവശ്യം വേണ്ടതാണ് sitout

നമ്മുടെ വീടുകളിൽ വരുന്ന അതിഥികൾ 4 തരം ആണ്

1. മുറ്റത്തോട് കൂടി സംസാരിച്ചു പോകുന്നവർ

2. സിറ്റൗട്ടിൽ കയറി ഇരുന്നു സംസാരിച്ചു ഒരു ചായയും കുടിച്ചു പോകുന്നവർ

3. Living വരെ കയറി ഇരിക്കുന്നവർ

4 ഡൈനിങ് വരെ സ്വാതന്ത്ര്യം ഉള്ളവർ

പിന്നെ ഉള്ളതാണ് ലിവിങ്ങും ഡൈനിങ്ങും ഒരുമിച്ചു കൊടുക്കുന്ന രീതി... എന്റെ അഭിപ്രായത്തിൽ തെറ്റായ രീതി ആണ് അത്.. മിനിമം ഒരു wall പാർട്ടീഷൻ എങ്കിലും വേണം ലീവിങ്ങിനും ഡൈനിങ്ങിനും ഇടയിൽ .. നേരത്തെ പറഞ്ഞ living വരെ ഉള്ള ഗസ്റ്റ്‌ ഉണ്ടകിൽ വീട്ടുകാരുടെ കാര്യങ്ങൾ ബുദ്ധിമുട്ട് ആകും....

ബെഡ് റൂമുകളുടെയും അടുക്കളയുടെയും ഓപ്പണിങ് ഒരിക്കലും ലീവിങ്ങിലേക്ക് വരരുത്
അത് വീട്ടുകാരുടെ ഫ്രീഡം തടസപ്പെടും.. ഡൈനിങ്ങിലേക്ക് മതി

റൂമുകൾ 11.5x11.5 എങ്കിലും മിനിമം വേണം.. ഒരു ക്വീൻ size bed... അലമാര ഒരു ടേബിൾ എന്നിവ ക്കുള്ള സ്ഥലം കാണേണ്ടതാണ്

കിച്ചൻ അത്യാവശ്യം വലുപ്പം വേണം.. അതിൽ തന്നെ ചെറിയൊരു ടേബിലും ചെയറും ഇടാനുള്ള സ്ഥലം കാണുന്നത് നല്ലതാണ്... നമ്മൾ വീട്ടുകാർ മാത്രം ആകുമ്പോൾ ദിവസവും ഡൈനിങ് ടേബിൾ ഉപയോഗിക്കാനുള്ള സാധ്യത കുറവാണു... രാവിലത്തെ തിരക്കുകൾക്കിടയിൽ പ്രത്യേകിച്ച്..

വർക്ക്‌ ഏരിയ..

സാധാരണ അടുപ്പ് ഇപ്പോൾ ആരും ഉപയോഗിക്കുന്നത് കാണുന്നില്ല... വിറകും മറ്റും യഥേഷ്ടം കിട്ടുമെങ്കിലും.. അടുപ്പ് കത്തിച്ചു പാചകം ചെയ്യാനുള്ള സമയവും ഉണ്ടെന്നു തോന്നുന്നുണ്ടെകിൽ മാത്രം അത് മതി..

ടോയ്ലറ്റ്.
റൂമുകളിൽ അറ്റാച്ഡ് ടോയ്ലറ്റ് ആവശ്യം ആണ്.. കൂടെ കോമൻ ടോയ്‌ലെറ്റും ആവശ്യമാണ്... വീട്ടിൽ വരുന്ന വിരുന്നുകർക്കും പണിക്കാർക്കും എല്ലാം അത്യാവശ്യം ആണ് കോമൻ ടോയ്ലറ്റ്...

മുകളിലെ നിലയിൽ open ടെറസ് പരമാവധി പുറകു വശത്താകുന്നതാണ് നല്ലത് ഭാവിയിൽ റൂമുകൾ extra എടുക്കുന്നുണ്ടെങ്കിലും ഇപ്പോഴുള്ള elivation മാറുകയും ചെയ്യില്ല... പിന്നെ നമ്മുടെ വ്യായാമം.. വാഷിംഗ്‌ മെഷൻ.. എന്നിവയൊക്കെ പുറകിൽ വെക്കാം...

ഞാൻ പറഞ്ഞതിൽ തെറ്റുണ്ടെകിൽ തിരുത്തണം .....
എന്തു സംശയത്തിനും കമെന്റ് ചെയ്യു

01/08/2026

സിമന്റ് ചാക്കിൽ കാണുന്ന 33, 43, 53 എന്ന അക്കങ്ങൾ ശരിക്കും ഒരു ശതമാനത്തെ (Percentage) അല്ല സൂചിപ്പിക്കുന്നത്. അത് സിമന്റിന്റെ ‘ഗ്രേഡ്’ (Grade) അഥവാ അതിന്റെ ബലം (Compressive Strength) ആണ്.
​സിമന്റും വെള്ളവും മണലും ചേർത്ത് കുഴച്ച് 28 ദിവസം നന്നായി നനച്ച് (Curing) ഉറച്ച ശേഷം, അതിന് എത്രത്തോളം ഭാരം താങ്ങാനുള്ള ശേഷിയുണ്ട് (Compressive Strength - MegaPascals / N/mm^2) എന്നതിന്റെ അളവുകോലാണിത്.
​ഓരോ ഗ്രേഡിന്റെയും വിശദാംശങ്ങൾ താഴെ നൽകുന്നു:
​1. 33 ഗ്രേഡ് (33 Grade Cement)
​ബലം: 28 ദിവസത്തെ ക്യൂറിംഗിന് ശേഷം ചതുരശ്ര മില്ലീമീറ്ററിന് 33 ന്യൂട്ടൺ (33 N/mm^2) ഭാരം താങ്ങാനുള്ള ശേഷി.
​ഉപയോഗം: പ്രധാനമായും പ്ലാസ്റ്ററിംഗ് (പൂച്ചുവേലകൾ), തറ ഒപ്പിക്കൽ, ഭിത്തി നിർമ്മാണം എന്നിവയ്ക്ക്.
​നിലവിലെ അവസ്ഥ: സാധാരണ വീടുപണികൾക്ക് ഇന്ന് 33 ഗ്രേഡ് സിമന്റ് വിപണിയിൽ വളരെ അപൂർവ്വമായേ ഉപയോഗിക്കാറുള്ളൂ.
​2. 43 ഗ്രേഡ് (43 Grade Cement)
​ബലം: 28 ദിവസത്തിന് ശേഷം 43 N/mm^2 ബലം കൈവരിക്കുന്നു.
​ഉപയോഗം:
​ഭിത്തികെട്ട് (Brickwork / Blockwork)
​പുറത്തെയും അകത്തെയും പൂച്ചുവേലകൾ (Plastering)
​ഫ്ലോറിംഗ്, ടൈൽ വിരിക്കൽ
​അധികം ഭാരം വരാത്ത സ്ലാബുകൾ, കമ്പി കെട്ടി വാർക്കാത്ത നിർമ്മാണങ്ങൾ.
​പ്രത്യേകത: മിതമായ വേഗതയിൽ ഉറയ്ക്കുന്നതിനാൽ പ്ലാസ്റ്ററിംഗിനും മറ്റും വിള്ളലുകൾ (Cracks) വീഴാനുള്ള സാധ്യത കുറവാണ്.
​3. 53 ഗ്രേഡ് (53 Grade Cement)
​ബലം: 28 ദിവസത്തിന് ശേഷം 53 N/mm^2 വരെ ഉയർന്ന ബലം നൽകുന്നു.
​ഉപയോഗം:
​പ്രധാന ഘടനകളായ ഫൗണ്ടേഷൻ (Pillar/Footing), ബീമുകൾ (Beams), കോൺക്രീറ്റ് തൂണുകൾ, സ്ലാബ് വാർപ്പ് എന്നിവയ്ക്ക്.
​പ്രീ-കാസ്റ്റ് (Pre-cast) കോൺക്രീറ്റ് ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ.
​പ്രത്യേകത: വളരെ വേഗത്തിൽ ഉറയ്ക്കുകയും പെട്ടെന്ന് തന്നെ ഉയർന്ന ബലം കൈവരിക്കുകയും ചെയ്യും. അതിനാൽ സ്ലാബ് വാർപ്പിനും സ്ട്രക്ചറൽ ജോലികൾക്കും ഇത് വളരെ അനുയോജ്യമാണ്.
​വീടുപണിക്ക് ഏതാണ് അനുയോജ്യം?
​കോൺക്രീറ്റിംഗിനും വാർപ്പിനും (Structural Work): നല്ല ബലം ലഭിക്കാൻ 53 ഗ്രേഡ് (അല്ലെങ്കിൽ ഉയർന്ന നിലവാരമുള്ള PPC/Composite സിമന്റുകൾ) ഉപയോഗിക്കുന്നതാണ് നല്ലത്.
​പൂച്ചുവേലകൾക്കും ഭിത്തികെട്ടിനും (Non-Structural Work): വിള്ളലുകൾ വരാതിരിക്കാനും ഭിത്തിയിൽ ഈർപ്പം നിൽക്കാനും 43 ഗ്രേഡ് അല്ലെങ്കിൽ PPC (Portland Pozzolana Cement) ഉപയോഗിക്കുന്നതാണ് കൂടുതൽ അനുയോജ്യം

30/07/2026

രണ്ട് ഘട്ടമായി വീട് പണി പൂർത്തിയാക്കുന്നതാണ് നല്ലത്. ഒന്നാം ഘട്ടം ഫൌണ്ടേഷൻ മുതൽ plastering വരെ ഫുൾ കോൺട്രാക്ട് (labour + material) കൊടുക്കുക. അടുത്ത ഘട്ടം ഓരോരോ വർക്ക്‌ ആയിട്ട് മെറ്റീരിയൽ എടുത്തു കൊടുത്ത് ലേബർ ആയിട്ട് വർക്ക്‌ ചെയ്യിക്കുക. കഴിയുമെങ്കിൽ ആദ്യ ഘട്ടത്തിലെ തടിപ്പണി താങ്കൾ തന്നെ തടിയെടുത്ത് carpenter ന് റേറ്റ് പറഞ്ഞു പണിയിക്കുന്നതാണ് നല്ലത്.

ഇതിൽ ഏറ്റവും കൂടുതൽ ടെൻഷൻ അനുഭവിക്കേണ്ടി വരുന്നത് ഒന്നാം ഘട്ടത്തിലാണ്. താങ്കൾ മെറ്റീരിയൽ ഇറക്കി കൊടുത്ത് ലേബർ കൊടുക്കുകയാണെങ്കിൽ ഓരോ തവണയും മെറ്റീരിയൽ arrange ചെയ്യാനും അതിന്റെ unloading എന്നിവയ്ക്കുമായി ധാരാളം സമയവും പണവും ചെലവഴിക്കേണ്ടി വരും. കോൺട്രാക്ട് കൊടുത്താൽ അത്തരം കാര്യങ്ങൾ അവർ തന്നെ കൈകാര്യം ചെയ്യും.

Architizer Architect
Architizer Studio
Smart Home Media
Architizer Builders Interiors
മൊബൈൽ :- 7012079323 ( whataup അവൈലബിൾ )

28/07/2026

നോർമൽ ഒരു വീട് പണിയുന്നതിനേക്കാൾ 20to 30% എക്സ്പീൻസിവ് ആണ് കോളോണ്ണിയൽ അർച്ചിട്ടക്ചർ മാതൃകയിൽ ഒരു വീട് പണിയുമ്പോൾ ഉണ്ടാക്കുന്നത്. പ്രധാനമായും പ്ലാസ്റ്ററിങ്ങിലും ടോപ് റൂഫിലും സൺഷെഡിലും വരുന്ന ഡിസൈൻ വർക്കുകൾ. ഇതെല്ലാം നോർമൽ വീടിനെക്കാൾ അധികം ചിലവുകൾ വരുത്തുന്നത് ആണ്. മാത്രമല്ല ഇത്തരം വീടുകൾ പണിയുമ്പോൾ നോർമൽ മെറ്റീരിയയിലേക്കാൾ കുറച്ചു കൂടെ എക്സ്പീൻസിവ് ആയ പെയിന്റും ടൈൽസും ഉപയോഗിക്കുന്നത് ആണ് നല്ലത്. എങ്കിൽ മാത്രമേ ഇത്തരം വീടുകൾക്ക് അതിന്റെതായ ഫിനിഷിങ് കിട്ടുകയുള്ളു. പറഞ്ഞു വരുന്നത് എന്താണ് എന്ന് വച്ചാൽ അത്യാവശ്യം luxury ആയി വീട് പണിയാൻ ഉദ്ദേശിക്കുന്നവർക്ക് ചേരുന്ന ഡിസൈൻ ആണ് കോളോണ്ണിയൽ ഡിസൈനുകൾ. അങ്ങനെ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട Qatar പ്രവാസിയായ ശ്രീ thasneem സർ ന് വേണ്ടി kannur ജില്ലയിൽ Mattannur എന്ന സ്ഥലത്ത് നിർമിക്കാൻ പോകുന്ന കോളോണ്ണിയൽ അർച്ചിട്ടക്ചർ മാത്രകയിൽ 3700.00 sq.feet വീടിന്റെ 3d ഡ്രോയിങ്ങും പ്ലാനുമാണ് site photos and videos work

27/07/2026

വീട് പണിയുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴെ പറയുന്നവയാണ്:
1. പ്ലാനിംഗും ബജറ്റും
• കൃത്യമായ ബജറ്റ്: നിങ്ങളുടെ കൈവശമുള്ള തുകയും വായ്പ തുകയും കണക്കാക്കി മുൻകൂട്ടി ബജറ്റ് തയ്യാറാക്കുക. പ്രതീക്ഷിക്കുന്ന ചെലവിന്റെ 10-15% അധിക തുക അടിയന്തര ആവശ്യങ്ങൾക്കായി മാറ്റിവെക്കുന്നത് നല്ലതാണ്.
• കൃത്യമായ പ്ലാൻ: വീടിന്റെ ഡിസൈൻ തിരഞ്ഞെടുക്കുമ്പോൾ ഭംഗിയേക്കാൾ പ്രായോഗികതയ്ക്കും (functionality) വെളിച്ചത്തിനും കാറ്റിനും പ്രാധാന്യം നൽകുക. ഭാവിയിലെ ആവശ്യങ്ങൾ കൂടി മനസ്സിൽ കരുതുക.
• വിദഗ്ദ്ധരുടെ സേവനം: പരിചയസമ്പന്നനായ ഒരു സിവിൽ എഞ്ചിനീയറുടെയോ ആർക്കിടെക്റ്റിന്റെയോ സേവനം ഉറപ്പാക്കുക.
2. നിയമവശങ്ങളും അനുമതികളും
• ബിൽഡിംഗ് പെർമിറ്റ്: നിർമ്മാണം തുടങ്ങുന്നതിന് മുൻപ് പ്രാദേശിക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് (പഞ്ചായത്ത്/മുനിസിപ്പാലിറ്റി) ആവശ്യമായ കെട്ടിട നിർമ്മാണ അനുമതി വാങ്ങുക.
• സെറ്റ്ബാക്ക് നിയമങ്ങൾ: വഴിയിൽ നിന്നും അയൽപക്ക അതിരുകളിൽ നിന്നും പാലിക്കേണ്ട കൃത്യമായ അകലം (Setbacks) കെട്ടിട നിർമ്മാണ ചട്ടങ്ങൾ അനുസരിച്ച് പാലിക്കുക.
3. നിർമ്മാണ സാമഗ്രികൾ (Materials)
• ഗുണനിലവാരം: സിമന്റ്, ടോർ കമ്പി (TMT Bars), എം-സാൻഡ്, കല്ല് തുടങ്ങിയവ വാങ്ങുമ്പോൾ ഗുണനിലവാരം ഉറപ്പുവരുത്തുക.
• മണ്ണിന്റെ സ്വഭാവം: പ്ലോട്ടിലെ മണ്ണിന്റെ ഉറപ്പ് പരിശോധിച്ച് അതിനനുസരിച്ചുള്ള അടിത്തറ (Foundation) മാത്രം ഡിസൈൻ ചെയ്യുക.
4. കോൺട്രാക്റ്റും തൊഴിലാളികളും
• വ്യക്തമായ കരാർ (Agreement): കോൺട്രാക്ടറുമായി ജോലി ആരംഭിക്കുന്നതിന് മുൻപ് എഴുതി തയ്യാറാക്കിയ കരാർ ഉണ്ടാക്കുക. അതിൽ പണി പൂർത്തിയാക്കേണ്ട സമയപരിധി, ഉപയോഗിക്കുന്ന മെറ്റീരിയലുകൾ, പേയ്‌മെന്റ് ഘട്ടങ്ങൾ എന്നിവ വ്യക്തമായി രേഖപ്പെടുത്തണം.
• വിശ്വസ്തരായ തൊഴിലാളികൾ: അനുഭവപരിചയമുള്ള പണി സംഘത്തെ തിരഞ്ഞെടുക്കുക.
5. നിർമ്മാണ വേളയിലെ ശ്രദ്ധ
• ക്യൂറിംഗ് (Curing): കോൺക്രീറ്റിംഗിനും പ്ലാസ്റ്ററിംഗിനും ശേഷം ആവശ്യത്തിന് ദിവസങ്ങൾ വെള്ളമൊഴിച്ച് നനയ്ക്കണം. കെട്ടിടത്തിന്റെ ദീർഘകാല ഈടിന് ഇത് വളരെ പ്രധാനമാണ്.
• വാട്ടർപ്രൂഫിംഗ് (Waterproofing): തറയിലും (DPC level), സ്ലാബുകളിലും, ബാത്ത്‌റൂം ഏരിയകളിലും ശരിയായ വാട്ടർപ്രൂഫിംഗ് ചെയ്യുക. ചോർച്ച പിന്നീട് വലിയ ബാധ്യതയാകും.
• ഇലക്ട്രിക്കൽ & പ്ലംബിങ്: അന്തിമ പ്ലാസ്റ്ററിംഗിന് മുൻപ് തന്നെ ഇലക്ട്രിക്കൽ, പ്ലംബിങ് പോയിന്റുകൾ കൃത്യമായി പ്ലാൻ ചെയ്ത് പൈപ്പുകൾ സ്ഥാപിക്കുക.

Address

Architizer Tower 28 Mile Manjeri Malappuram
Kochi
676122

Alerts

Be the first to know and let us send you an email when Smart Home Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Smart Home Media:

Shortcuts

Share