V F Thomas Constructions

V F Thomas Constructions We make your dream homes.. we are mainly specialised in renovation . And also undertake all kinds of building works .

Hand overing today....
05/12/2021

Hand overing today....

30/04/2021

വീടുപണി ആരംഭിക്കുന്നതിന് മുമ്പ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ചെലവ് കുറയ്ക്കാം

സ്വന്തമായി ഒരു വീട് വയ്ക്കുമ്പോൾ ചെലവു കുറയ്ക്കണമെന്ന്‌ ആഗ്രഹിക്കുന്നവര്‍ ഒരുപാടുണ്ട്.ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത്‌ പ്ലാനിങ്‌ സ്‌റ്റേജിലാണ്‌.കൃത്യമായ പ്ലാനിങ്ങില്ലാത്തതുകൊണ്ടാണ്‌ അധികച്ചെലവുണ്ടാകുന്നത്.

പുതിയ വീടുകൾ പണിയുന്നവരിൽ എൺപത് ശതമാനം ആളുകളും വിപണിയെക്കുറിച്ചോ പുതിയ ഫാഷനുകളെക്കുറിച്ചോ അറിവില്ലാത്തവരാണ്. പണം ബുദ്ധിപൂര്‍വം വിനിയോഗിക്കുക എന്നതാണ്‌ വീടുപണിയിലെ ചെലവു നിയന്ത്രിക്കലിന്‍െറ അര്‍ഥം. ചെലവിനെ കൈപ്പിടിയില്‍ ഒതുക്കാന്‍ പ്ലാനിങ്‌ ഘട്ടത്തില്‍ സാധിക്കണം. സ്വന്തം വീടിന്‍െറ ഓരോ ഭാഗവും ഭാവനയില്‍ കാണുമ്പോള്‍ ഇത്‌ ആവശ്യമാണോ ആര്‍ഭാടമാണോ എന്നു ചിന്തിക്കുന്നവരാണോ നിങ്ങള്‍ എങ്കില്‍ അധികച്ചെലവിനോടു പോരാടാന്‍ നിങ്ങള്‍ക്കു സാധിക്കും എന്നതിൽ തർക്കമില്ല.

പുതിയ വീടിനെ സംബന്ധിച്ചു ഒരു തീരുമാനം എടുത്താൽ പിന്നീട അത് മാറ്റുകയില്ലെന്നു ആദ്യം തന്നെ തീരുമാനം എടുക്കുക. വീടുപണിയുടെ വിവിധ സാങ്കേതിക വശങ്ങളെക്കുറിച്ചു കഴിയുന്നത്ര വിവരം ശേഖരിച്ചതിനുശേഷം പണി തുടങ്ങുന്നതും ചെലവു നിയന്ത്രിക്കാന്‍ സഹായിക്കും.വീട്‌ ഒരു നിലയാണോ ഇരുനിലയാണോ എന്നതും ചെലവിനെ കാര്യമായി ബാധിക്കും.

1000 സ്‌ക്വയര്‍ഫീറ്റുള്ള ഒരു വീടിന്‍െറ അടിത്തറ പണിയാന്‍ ഏകദേശം രണ്ടര സെന്റ്‌ സ്‌ഥലം വേണ്ടിവരും. സ്വാഭാവികമായും ചെലവും കൂടും. 500 സ്‌ക്വയര്‍ഫീറ്റ്‌ താഴെയും 500 മുകളിലുമായാണെങ്കില്‍ മെറ്റീരിയല്‍ നഷ്‌ടവും സ്‌ഥലനഷ്‌ടവും കുറയും. വീടുപണിയുടെ 70 ശതമാനവും നിര്‍മാണ സാമഗ്രികള്‍ക്കുവേണ്ടിയാണ്‌ ചെലവാകുന്നത്‌. കയ്യിലുള്ള പണത്തിന്‍െറ 75 ശതമാനത്തില്‍ ഒതുങ്ങുന്ന വീടിനെക്കുറിച്ച്‌ ആര്‍ക്കിടെക്‌ടുമായി ചര്‍ച്ച ചെയ്യുക. ബാക്കി 25 ശതമാനം ഇന്‍റീരിയര്‍ ഡിസൈനിങ്ങിനും മറ്റ്‌ ആവശ്യങ്ങള്‍ക്കുമായി മാറ്റിവയ്ക്കാം.

വീട്‌ പ്ലാന്‍ ചെയ്യുമ്പോള്‍ മുറികളുടെ എണ്ണമാണ്‌ ആദ്യം തീരുമാനിക്കേണ്ടത്‌. കൂടുതല്‍ മുറികള്‍ ഉണ്ടാക്കാതെ ഉള്ളവ നന്നായി പ്രയോജനപ്പെടുത്തണം. അച്‌ഛനമ്മമാരും ചെറിയ കുട്ടികളും മാത്രമടങ്ങിയ അണുകുടുംബത്തിന്‌ കിടപ്പുമുറികളുടെ എണ്ണം രണ്ടില്‍ ഒതുക്കാം. വിറകടുപ്പ്‌ സ്‌ഥാപിക്കാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ വര്‍ക്‌ ഏരിയയ്ക്കു വേണ്ടി സ്‌ഥലം കളയേണ്ടതില്ല. അടുക്കള അല്‌പം വലുതാക്കിയാല്‍ മതി.സ്‌റ്റോര്‍ റൂമും അടുക്കളയില്‍ ഒതുക്കാം.

100 സ്‌ക്വയര്‍ഫീറ്റ്‌ വര്‍ക്‌ ഏരിയ വേണ്ടെന്നു വയ്ക്കുയാണെങ്കില്‍ സ്‌ക്വയര്‍ഫീറ്റിന്‌ 1600 രൂപ കണക്കില്‍ 1,60,000 രൂപ ഒറ്റനോട്ടത്തില്‍ തന്നെ ലാഭിച്ചെടുക്കാം. വര്‍ക്‌ഏരിയ അത്യാവശ്യമാണെന്നു കരുതുന്നവര്‍ക്ക്‌ റൂഫില്‍ ഷീറ്റും, ഭിത്തിക്കു പകരം ഗ്രില്ലുമിട്ട്‌ വര്‍ക്‌ ഏരിയ ക്രമീകരിക്കാം. റൂഫിന്‌ സ്‌ക്വയര്‍ഫീറ്റിന്‌ ഏകദേശം 120 രൂപയും ഗ്രില്ലിന്‌ സ്‌ക്വയര്‍ഫീറ്റിന്‌ ഏകദേശം 80 രൂപയും ചെലവുവരും.

മുറിയുടെ വലിപ്പം എത്ര വിസ്‌തീര്‍ണം വേണമെന്നതിന്‍െറ ഏകദേശ കണക്ക്‌ ആര്‍ക്കിടെക്‌ടിനോടു കൃത്യമായി പറയുന്നത്‌ പ്ലാന്‍ വരയ്ക്കല്‍ എളുപ്പമാക്കും. ചെലവു കുറച്ചു വീടു പണിയാനാണ്‌ ഉദ്ദേശിക്കുന്നതെങ്കില്‍ ബജറ്റ്‌ ഏകദേശം കണക്കാക്കി ആര്‍ക്കിടെക്‌ടിനെ അറിയിക്കണം. ഗൃഹനിര്‍മാണ സംബന്ധിയായ പുസ്‌തകങ്ങളും വിവരങ്ങളും ശേഖരിക്കുന്നതും ഗുണം ചെയ്യും. സമചതുരവും ദീര്‍ഘചതുരവുമാണ്‌ ചെലവ്‌ ഏറ്റവുമധികം കുറയ്ക്കുക.

മെറ്റീരിയലുകള്‍ വങ്ങുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഉപയോഗിക്കുന്ന മെറ്റീരിയലുകളില്‍ ഇരുപതുശതമാനം ഫസ്‌റ്റ്‌ ക്ലാസ്‌ സാധനങ്ങള്‍ തിരഞ്ഞെടുത്താല്‍ത്തന്നെ ഒരു വീടിന്‍െറ സൌന്ദര്യം മാറ്റിയെടുക്കാന്‍ സാധിക്കും. പ്ലാനിങ്‌ സ്‌റ്റേജില്‍ മാര്‍ക്കറ്റ്‌ നന്നായി പഠിച്ചിരിക്കണം. ടൈല്‍, ബാത്‌റൂം ഫിറ്റിങ്‌സ്‌ തുടങ്ങി പുതിയ മോഡലുകള്‍ വരുന്നത്‌ വളരെ കുറച്ചു മേഖലകളില്‍ മാത്രമാണ്‌. മറ്റു മെറ്റീരിയലുകള്‍ നേരത്തേ തീരുമാനിച്ചുറപ്പിക്കുന്നതു നല്ലതാണ്

DWELL constructions

New one at Thumpoly
28/02/2021

New one at Thumpoly

Coming up next at kolenchery
28/02/2021

Coming up next at kolenchery

Recently completed project. At Alapuzha.
07/05/2020

Recently completed project.
At Alapuzha.

Newly completed renovation work at SRM ROAD Kochi
06/03/2018

Newly completed renovation work at SRM ROAD Kochi

04/03/2018

Address

Kochi

Telephone

9562190554

Website

Alerts

Be the first to know and let us send you an email when V F Thomas Constructions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category