Kochi Next

Kochi Next Kochi, is the biggest metropolitan in the state of Kerala. It is the Commercial capital and Judicial capital of Kerala. Fastest growing city in India.

The page aims to stay connect with all true Kochi city lovers.It's objective is to promote the future Greater Kochi Area, Share beautiful photo click, Views on cities future development etc. Come on , Let's make our city the best among other metro's in our country.

09/08/2026

ആലുവ പാലവും ഗതാഗതകുരുക്കും അതിനൊരു മാറ്റം കാത്ത് ശ്വാസം മുട്ടുന്ന യാത്രക്കാരും

അതിവേഗം വളരുന്ന കൊച്ചി നഗരത്തിന്റെ ഇപ്പോഴത്തെ വടക്കൻ പ്രവേശന കവാടമായ ആലുവയുടെ വളർച്ചയ്ക്കും വികസനത്തിനും മൗനസാക്ഷിയായി, ഒരു മഹാത്യാഗിയെപ്പോലെ യാത്രക്കാരുടെ തല്ലും തലോടലും ഏറ്റുവാങ്ങി നിവർന്നുനിൽക്കുകയാണ് ആലുവ മാർത്താണ്ഡവർമ്മ പാലം. ഉദ്ഘാടനം ചെയ്യപ്പെട്ടിട്ട് ഇപ്പോൾ 86 വർഷം പിന്നിടുമ്പോഴും, ഏഷ്യയിലെ തന്നെ രണ്ടാമത്തെ ആർച്ച് പാലമായ ഈ നിർമ്മിതി തളർച്ചയേതുമില്ലാതെ ഇന്നും നിലകൊള്ളുന്നത് അന്നത്തെ നിർമ്മാണ മികവിന്റെ തെളിവാണ്.
ജെ.ബി. ഗാമൺ ലിമിറ്റഡ് എന്ന പ്രശസ്ത കരാറുകാർ വെറും മൂന്ന് വർഷം കൊണ്ട് എട്ട് ലക്ഷം രൂപ ചെലവഴിച്ച് പണിതുയർത്തിയതാണ് ഈ പാലം. അഞ്ചര മീറ്റർ വീതിയിലും 141 മീറ്റർ നീളത്തിലും നിർമ്മിച്ച മാർത്താണ്ഡവർമ്മ പാലം അന്നത്തെ പ്രമുഖ എഞ്ചിനീയറിങ് അത്ഭുതങ്ങളിൽ ഒന്നായിരുന്നു. പ്രധാനമായും തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾക്ക് എളുപ്പത്തിൽ സഞ്ചരിക്കാനും, വടക്കൻ പറവൂരിനെ കൊച്ചിയുമായി നേരിട്ട് ബന്ധിപ്പിക്കാനുമാണ് ഇത് നിർമ്മിക്കപ്പെട്ടത്. മാർത്താണ്ഡവർമ്മ പാലം വന്ന് 12 വർഷങ്ങൾക്ക് ശേഷം, മംഗലപ്പുഴയിൽ പെരിയാറിന് കുറുകെ മറ്റൊരു ആർച്ച് പാലം കൂടി പണിത് തൃശൂരുമായുള്ള ഗതാഗതബന്ധം തിരുവിതാംകൂർ ഭരണകൂടം ഉറപ്പിച്ചു. പതിറ്റാണ്ടുകൾക്ക് ശേഷം വാഹനപ്പെരുപ്പം കൂടിയപ്പോൾ, 2002-ൽ മാർത്താണ്ഡവർമ്മ പാലത്തിന് സമാന്തരമായി 7.5 മീറ്റർ വീതിയിൽ അതേ ആകൃതിയിൽ പുതിയൊരു പാലവും, തുടർന്ന് മംഗലപ്പുഴയ്ക്ക് സമാന്തരമായി മറ്റൊരു സാധാരണ പാലവും നിലവിൽ വന്നു. എന്നാൽ, കൊച്ചിയുടെ സമഗ്ര വികസനത്തിന് ഈ കൂട്ടിച്ചേർക്കലുകൾ മാത്രമായിരുന്നോ പരിഹാരം?

വികസന കുതിപ്പും ശ്വാസം മുട്ടുന്ന ഗതാഗതവും ഇൻഫോപാർക്കിന്റെ വരവ്, കൊച്ചി മെട്രോ പദ്ധതികൾ, ദേശീയപാത 47-ന്റെ വികസനം എന്നിവ കൊച്ചി നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു. ആളുകളുടെ സഞ്ചാരശേഷിയും വാഹനങ്ങളുടെ എണ്ണവും അതിവേഗം വർദ്ധിച്ചു. എന്നാൽ ഈ വികസനത്തിന്റെ മുഴുവൻ ഭാരവും താങ്ങേണ്ടി വന്നത് കൊച്ചി നഗരത്തിന്റെ എൻട്രി കം എക്സിറ്റ് പോയിന്റായ ആലുവയ്ക്കും മാർത്താണ്ഡവർമ്മ പാലത്തിനുമാണ്.
തൃശൂർ ഭാഗത്തുനിന്ന് വരുന്ന യാത്രക്കാർ അങ്കമാലിയിലെ കുരുക്കുകളും അത്താണിയിലെ തടസ്സങ്ങളും കടന്ന് മംഗലപ്പുഴ പാലം വഴി പറവൂർ കവല ജംഗ്ഷനിലേക്ക് പ്രവേശിക്കുമ്പോൾ മുതൽ ആരംഭിക്കുന്നത് ഒരു യാത്രാ ദുരിതമാണ്. പറവൂർ കവലയിൽ തുടങ്ങുന്ന ബ്ലോക്ക് തോട്ടക്കാട്ടുകര ജംഗ്ഷനും കടന്ന് മാർത്താണ്ഡവർമ്മ പാലത്തിലൂടെ നീണ്ട്, ഒടുവിൽ ആലുവ ഓവർബ്രിഡ്ജിന്റെ അറ്റത്തുള്ള പുളിഞ്ചോട് സിഗ്നൽ ജംഗ്ഷനിലാണ് അവസാനിക്കുന്നത്.
ഒരു സിഗ്നലിൽ തുടങ്ങി മറ്റൊരു സിഗ്നലിൽ അവസാനിക്കുന്ന, ലോകത്തിലെ തന്നെ അപൂർവ്വമായ ഒന്നാണ് ആലുവ ഓവർബ്രിഡ്ജ്. ഇതിനേക്കാൾ വലിയ ദുരന്തം കൊച്ചിയിൽ നിന്ന് തൃശൂരിലേക്ക് പോകുന്ന യാത്രാവേളയിലാണ് അനുഭവപ്പെടുന്നത്. പുളിഞ്ചോട് സിഗ്നൽ കടന്ന് മേൽപ്പാലത്തിൽ കയറിയാൽ പിന്നെ എത്തുപ്പെടുന്നത് ആലുവയിലെ ഏറ്റവും വലിയ ചോക്ക് പോയിന്റായ മാർത്താണ്ഡവർമ്മ പാലത്തിലാണ്. തൃപ്പൂണിത്തുറ, വൈറ്റില, എറണാകുളം നഗരം എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് പുറമേ ആലുവ മാർക്കറ്റ് വഴി കറങ്ങിവരുന്ന വാഹനങ്ങളും കൂടി ഒത്തുചേരുമ്പോൾ, ആലുവ ഒരു വലിയ ട്രാഫിക് കുരുക്ക് ആയി മാറും.
സാധാരണഗതിയിൽ ഒരു പാലത്തിന്റെ ഡിസൈൻ ആയുസ്സ് (Design Age) 50 വർഷമാണ്. എന്നാൽ ആ ഡിസൈൻ പീരിയഡും കഴിഞ്ഞ് 36 വർഷങ്ങൾ കൂടി പിന്നിട്ട്, 86-ാം വയസ്സിലും കുടുംബത്തിലെ ഒരു മുതിർന്ന കാർന്നവരെപ്പോലെ തന്റെ കടമ നിർവ്വഹിക്കുന്ന മാർത്താണ്ഡവർമ്മ പാലം ഒരു അത്ഭുതം തന്നെയാണ്. എങ്കിലും, ഈ സാങ്കേതിക തികവിനപ്പുറം പ്രതിദിന യാത്രക്കാരുടെ ജീവിതത്തിൽ ഉണ്ടാകുന്ന നഷ്ടം കാണാതിരിക്കാനാകില്ല. കഴിഞ്ഞ 10 വർഷമായി ഈ വഴി യാത്ര ചെയ്യുന്ന ഒരു സാധാരണ ബൈക്ക് യാത്രക്കാരന്റെ പീക് ട്രാഫിക് ടൈമിലെ കണക്ക് പരിശോധിച്ചാൽ: മാർത്താണ്ഡവർമ്മ പാലത്തിലെ ചോക്ക് പോയിന്റിൽ മാത്രം ഒരു ദിവസം കുറഞ്ഞത് 10 മിനിറ്റോളം നഷ്ടപ്പെടുന്നു. തൊട്ടടുത്തുള്ള തോട്ടക്കാട്ടുകര ജംഗ്ഷനിലും പറവൂർ കവലയിലും 5 മിനിറ്റും 10മിനിറ്റും വീതം കാത്തുകിടക്കേണ്ടി വരുന്നു. അങ്ങനെ ഒരു ദിവസം ശരാശരി 20 മുതൽ 25 മിനിറ്റ് വരെയാണ് ഈ ചുരുങ്ങിയ ദൂരത്തിൽ മാത്രം നഷ്ടമാകുന്നത് (കാർ യാത്രക്കാർക്ക് ഇത് അരമണിക്കൂറിലധികമാണ്).
ഇത് കണക്കു കൂട്ടുമ്പോൾ, ഒരു ബൈക്ക് യാത്രക്കാരന് 10 വർഷം കൊണ്ട് ഈ കുരുക്കിൽ മാത്രം നഷ്ടപ്പെടുന്നത് ആയിരത്തിലധികം മണിക്കൂറുകളാണ്. അതായത്, തന്റെ ജീവിതത്തിലെ വിലപ്പെട്ട 41 മുഴുവൻ ദിവസങ്ങൾ ഈ ഒരു ബ്ലോക്കിൽ തൊഴിലിനും മറ്റ് ആവശ്യങ്ങൾക്കുമായി ദിവസവും കൊച്ചിയിലേക്ക് യാത്ര ചെയ്യുന്ന പതിനായിരക്കണക്കിന് ആളുകളുടെ ജീവിതത്തിലെ മാസങ്ങളാണ് ഈ ഗതാഗത വ്യവസ്ഥിതി കവർന്നെടുക്കുന്നത്.

പരിഹാരമാർഗ്ഗങ്ങളും ഭാവി കാഴ്ചപ്പാടും
പഴമയുടെ ഓർമ്മയും എഞ്ചിനീയറിങ് ചരിത്രത്തിന്റെ ഭാഗവുമായ മാർത്താണ്ഡവർമ്മ പാലം നിലനിർത്തിക്കൊണ്ടുതന്നെ ഈ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം കാണാൻ അധികാരികൾ തയ്യാറാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

നിലവിലുള്ള ആലുവ മേൽപ്പാലം (Overbridge) കുരുക്കഴിക്കത്തക്ക രീതിയിൽ പുനർനിർമ്മിച്ച്, അതിനെ ദീർഘിപ്പിച്ച് കുറഞ്ഞത് മംഗലപ്പുഴ പാലം വരെയെങ്കിലും എത്തിക്കുക. ഇത് നഗരത്തിനുള്ളിലെ ഗതാഗതത്തെയും ദേശീയപാതയിലെ ദീർഘദൂര ഗതാഗതത്തെയും വേർതിരിക്കാൻ സഹായിക്കും.

നാടിന്റെ വികസനം എന്നാൽ നിർമ്മിതികളുടെ എണ്ണം കൂട്ടൽ മാത്രമല്ല, ജനങ്ങളുടെ സമയത്തിനും അധ്വാനത്തിനും വില നൽകൽ കൂടിയാണ്. ജീവിതത്തിലെ ദിവസങ്ങൾ റോഡിൽ ഹോമിക്കേണ്ടി വരുന്ന ആയിരക്കണക്കിന് യാത്രക്കാരുടെ സഹനത്തിന് വിലയുണ്ടാകണമെങ്കിൽ, ആലുവയിലെ ഈ ട്രാഫിക് കുരുക്കിന് അടിയന്തരമായ ഒരു ശാശ്വത പരിഹാരം ഉണ്ടാകേണ്ടിയിരിക്കുന്നു. ഒരുകാലത്തു കാളവണ്ടിക്കും നടവഴിയും ആയിരുന്ന വളഞ്ഞു പുളഞ്ഞ കിടന്നിരുന്ന വഴികളാണ് ഇന്ന് നാം കാണുന്ന പല റോഡുകളുടെയും ബേസിക് അലൈമെന്റെ ആയിമാറിയത്, ആ ഘട്ടം മാറിയിരിക്കുന്നു. കുറഞ്ഞത് 50 വര്ഷം എങ്കിലും മുന്നിൽ കണ്ടുകൊണ്ടുള്ള വികസന മാതൃകളാണ് ഇനിയെങ്കിലും മുന്നോട്ട് വയ്ക്കേണ്ടത്എം, നമ്മളുടെ മക്കളെങ്കിലും ട്രാഫിക് ബ്ലോക് ഇല്ലാത്ത ഗ്രെയ്റ്റർ കൊച്ചിൻ റീജിയണിൽ വളരാൻ സാധിക്കട്ടെ.

Video © samir.nazar_ Write up - Nirmal

V D Satheesan Roji M John Anwar Sadath Hibi Eden
Follow Kochi Next for more news, videos and stunnig pictures of our evergrowing metropolis..

Join Kochi Next Forum facebook group for discussions and individual updates

Kochi Next in insta : https://www.instagram.com/kochi.next?igsh=MWRiNG95MHp3bWN1OQ==

🌊 ഫോർട്ട് കൊച്ചിയിലേക്ക് ഇനി കൂടുതൽ എളുപ്പത്തിൽ എത്താം! 🚤ഫോർട്ട് കൊച്ചിയുടെ ടൂറിസം മേഖലയ്ക്ക് പുതിയ കണക്ഷൻ!ഫോർട്ട് കൊച്ച...
09/08/2026

🌊 ഫോർട്ട് കൊച്ചിയിലേക്ക് ഇനി കൂടുതൽ എളുപ്പത്തിൽ എത്താം! 🚤
ഫോർട്ട് കൊച്ചിയുടെ ടൂറിസം മേഖലയ്ക്ക് പുതിയ കണക്ഷൻ!

ഫോർട്ട് കൊച്ചിയിലെത്തുന്ന SWTD യാത്രക്കാർക്ക് ഇനി ബീച്ചിലേക്കും പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും നീണ്ടുനടക്കേണ്ടി വരില്ല! കമാലക്കടവിൽ ഒരുങ്ങുന്ന പുതിയ Floating Boat Jetty ഫോർട്ട് കൊച്ചിയിലേക്കുള്ള ജലഗതാഗതത്തിന് വലിയ മാറ്റമാകുകയാണ്. റോ-റോ ഫെറി ജെട്ടിക്ക് സമീപം പുതിയ ഫ്ലോട്ടിംഗ് ജെട്ടി സ്ഥാപിക്കുന്നു. ഓണത്തിന് മുമ്പ് അവിടേക്ക് SWTD സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷ. ഒരേസമയം 100-ലധികം യാത്രക്കാരെ ഉൾക്കൊള്ളാൻ സാധിക്കും. ഫ്ളോട്ടിന്ഗ് ജെട്ടി ആയതിനാൽ വേലിയേറ്റത്തിലും വേലിയിറക്കത്തിലും എളുപ്പത്തിൽ ബോർഡിംഗ് നടക്കും നിലവിലുള്ള SWTD കാറ്റമരൻ ബോട്ടുകൾക്ക് വളരെ അനുയോജ്യമാണ്. പ്രതിദിന സർവീസ് രാവിലെ 8 മുതൽ രാത്രി 8 വരെ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്രാനിരക്ക് ഏകദേശം ₹20 മാത്രം ആയിരിക്കും!

ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രതിദിനം 10,000 യാത്രക്കാരെ വരെ കൈകാര്യം ചെയ്യാനുള്ള സാധ്യത ഉണ്ട്. ഫോർട്ട് കൊച്ചി ബീച്ച് ജെട്ടിയിൽ നിന്ന് വെറും 150 മീറ്റർ മാത്രം ആണ് ഫ്ളോട്ടിന്ഗ് ജെട്ടിയിലെക്കുള്ള ദൂരം !പ്രത്യേകിച്ച് ടൂറിസ്റ്റുകൾക്കും ദൈനംദിന യാത്രക്കാർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന പദ്ധതിയാണിത്.
ഫോർട്ട് കൊച്ചിയിലെത്തുന്നവർക്ക് ബോട്ട് യാത്ര തന്നെ ഒരു അനുഭവം ആയി മാറാൻ ഈ ഫ്ളോട്ടിന്ഗ് ജെട്ടി സഹായിക്കും
കൊച്ചിയിൽ ഇനി ടൂറിസ്റ്റുകൾ കാലെടുത്തുവെച്ച് ഇറങ്ങുന്നത് ടൂറിസം കേന്ദ്രത്തിന് തൊട്ടരികിൽ! ❤️
Kochi Next ❤️
കൊച്ചിയുടെ വളർച്ചയ്ക്കൊപ്പം…

Roji M John Hibi Eden Kochi Mayor
Follow Kochi Next for more news, videos and stunnig pictures of our evergrowing metropolis..

Join Kochi Next Forum facebook group for discussions and individual updates

Kochi Next in insta : https://www.instagram.com/kochi.next?igsh=MWRiNG95MHp3bWN1OQ==

✈️ കൊച്ചിയുടെ സ്വന്തം CIAL — ഇനി രാജ്യത്തെ വിമാനത്താവളങ്ങൾക്ക് കൺസൾട്ടന്റും!കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (CIA...
09/08/2026

✈️ കൊച്ചിയുടെ സ്വന്തം CIAL — ഇനി രാജ്യത്തെ വിമാനത്താവളങ്ങൾക്ക് കൺസൾട്ടന്റും!

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (CIAL) ചരിത്രത്തിലെ ഏറ്റവും ഉയർന്ന വാർഷിക ലാഭം രേഖപ്പെടുത്തി. ആദ്യമായി ₹500 കോടി കടന്ന് ₹502 കോടി കോടിയിലേക്ക്!! വരുമാനം: ₹1,220 കോടി, അറ്റാദായം: ₹502 കോടി, യാത്രക്കാർ: 1,14,42,583, വിമാന സർവീസുകൾ: 73,134, തുടർച്ചയായി നാലാം വർഷവും 1 കോടി+ യാത്രക്കാർ! എന്നിങ്ങനെയാണ് മാർച്ച്‌ 31 FY 26 വാർഷിക റിപ്പോർട്ട്‌.

ഇനി മറ്റൊരു വലിയ ചുവടുവെപ്പ് കൂടി...
രാജ്യത്തെ വളർന്നുവരുന്ന വിമാനത്താവള മേഖലയിലെ സാധ്യതകൾ പ്രയോജനപ്പെടുത്തി Airport Consultancy Business-ലേക്ക് CIAL പ്രവേശിക്കുന്നു.
റൺവേ വികസനം മുതൽ കാർഗോ, ഗ്രൗണ്ട് ഹാൻഡ്ലിംഗ്, ഡ്യൂട്ടി ഫ്രീ, കൊമേഴ്സ്യൽ ഡെവലപ്മെന്റ്, റിയൽ എസ്റ്റേറ്റ് മാനേജ്മെന്റ് വരെ — വർഷങ്ങളായി CIAL നേടിയ പ്രവർത്തന പരിചയം ഇനി രാജ്യത്തെ മറ്റ് വിമാനത്താവളങ്ങൾക്കും പ്രയോജനപ്പെടും. രാജ്യത്തെ വിമാനത്താവള മേഖലയിൽ അടുത്ത 10 വർഷത്തിനിടെ ₹50,000 കോടിയിലധികം നിക്ഷേപം പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് CIAL-ന്റെ ഈ പുതിയ നീക്കം.

കൊച്ചിയിൽ പിറന്ന ഒരു വിജയമാതൃക… ഇനി രാജ്യത്തിന് തന്നെ മാതൃകയാകുന്നു! ❤️✈️

Cochin International Airport Limited (CIAL) Roji M John V D Satheesan Hibi Eden
Follow Kochi Next for more news, videos and stunnig pictures of our evergrowing metropolis..

Join Kochi Next Forum facebook group for discussions and individual updates

Kochi Next in insta : https://www.instagram.com/kochi.next?igsh=MWRiNG95MHp3bWN1OQ==

🇺🇸🤝🇮🇳 കേരള–അമേരിക്ക സഹകരണം ശക്തമാക്കാൻ നിർണായക നീക്കം!കൊച്ചിയിൽ യു.എസ്. അംബാസഡറുമായി ഉന്നതതല കൂടിക്കാഴ്ച — പുതിയ നിക്ഷേപ...
08/08/2026

🇺🇸🤝🇮🇳 കേരള–അമേരിക്ക സഹകരണം ശക്തമാക്കാൻ നിർണായക നീക്കം!
കൊച്ചിയിൽ യു.എസ്. അംബാസഡറുമായി ഉന്നതതല കൂടിക്കാഴ്ച — പുതിയ നിക്ഷേപ, വിദ്യാഭ്യാസ, ടൂറിസം, തുറമുഖ സഹകരണ സാധ്യതകൾ ചർച്ചയായി!
യു.എസ്. അംബാസഡർ H.E. Sergio Gor ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി കൊച്ചിയിൽ നടന്ന കൂടിക്കാഴ്ചയിൽ കേരളവും അമേരിക്കയും തമ്മിലുള്ള ദീർഘകാല സഹകരണത്തിനുള്ള നിരവധി സാധ്യതകൾ ചർച്ച ചെയ്തു.

ഉന്നത വിദ്യാഭ്യാസം, വിനോദസഞ്ചാരം, സംസ്കാരം, നിക്ഷേപം, സമുദ്ര വികസനം തുടങ്ങിയ മേഖലകളിലെ സഹകരണ സാധ്യതകൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. കേരളത്തിലെയും അമേരിക്കയിലെയും നഗരങ്ങൾ തമ്മിൽ ‘സിസ്റ്റർ സിറ്റീസ്’ പങ്കാളിത്തം സ്ഥാപിക്കുന്നതിനുള്ള സാധ്യതകളും പരിശോധിക്കും. വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങൾ കേന്ദ്രീകരിച്ചുള്ള സമുദ്ര ലോജിസ്റ്റിക്സ്, കപ്പൽ നിർമാണം, കപ്പൽ അറ്റകുറ്റപ്പണി, ഗ്രീൻ ബങ്കറിങ് തുടങ്ങിയ മേഖലകളിലെ നിക്ഷേപ സാധ്യതകളും ചർച്ചയിൽ ഉൾപ്പെട്ടു. മുഖ്യമന്ത്രിക്കൊപ്പം വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു..

ഇതുകൂടാതെ മറ്റൊരു VIP യും അതെ ഹോട്ടലിൽ ഉണ്ടായൊരുന്നതായിട്ടാണ് റിപ്പോർട്ട്‌. യുഎസ് അംബാസഡറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയ അതേ ഹോട്ടലിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകൻ മൈക്കൽ ബൂലോസും ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്.

കൊച്ചിയിൽ ഇത്രെയും VIP കൾ വരുമ്പോഴും കേരളത്തിന്റെ ഉന്നതതല കൂടിക്കാഴ്ചകൾ കൊച്ചിയിൽ നടത്തുമ്പോഴുമൊക്കെ ഒരു കാര്യത്തിൽ കൊച്ചിക്ക് ഉള്ള സങ്കടം പറയാതെ വയ്യ. തലസ്ഥാനമാറ്റം! ഇനി അത് പരിപൂർണമായി സാധിച്ചില്ലെങ്കിൽ തന്നെ സെക്രെട്ടേറിയറ്റ് അന്നെക്സ് കൊച്ചിയിലേക്ക് മാറ്റി സ്ഥാപിച്ചാൽ ഇത്തരം മീറ്റിങ്ങുകൾക്കൊപ്പം തന്നെ ഭരണപരമായ തീരുമാനങ്ങൾ എടുക്കാനും ഫയലുകൾ ഒപ്പിടിക്കാനും മന്ത്രിമാർക്ക് എളുപ്പമാവും.

കേരളത്തിന് പുതിയ ആഗോള വാതിലുകൾ തുറക്കുമോ?
വിദ്യാഭ്യാസം മുതൽ മാരിടൈം വ്യവസായം വരെ, ടൂറിസം മുതൽ അമേരിക്കൻ നിക്ഷേപം വരെ — കേരളവും അമേരിക്കയും തമ്മിലുള്ള സഹകരണം പുതിയ തലത്തിലേക്ക് ഉയർത്താനുള്ള സാധ്യതകൾക്ക് കൊച്ചിയിൽ തുടക്കമാകുന്നു.അതോടൊപ്പം സെക്രെട്ടേറിയറ്റ് അന്നേക്സ് കൂടി കൊച്ചിയിൽ സ്ഥാപിക്കാനുള്ള തീരുമാനം എടുത്താൽ ഭരണപരമായ കാര്യങ്ങൾക്ക് വേഗത കൂടും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവും ഇല്ല.!!

Kochi Next — കൊച്ചിയുടെ വളർച്ച, കേരളത്തിന്റെ അടുത്ത കുതിപ്പ്!

V D Satheesan Roji M John PC Vishnunadh Hibi Eden
Follow Kochi Next for more news, videos and stunnig pictures of our evergrowing metropolis..

Join Kochi Next Forum facebook group for discussions and individual updates

Kochi Next in insta : https://www.instagram.com/kochi.next?igsh=MWRiNG95MHp3bWN1OQ==

കൊച്ചിയുടെ അന്താരാഷ്ട്ര ക്രിക്കറ്റ്‌ സ്റ്റേഡിയം പദ്ധതിക്ക് വേഗം കൂടുന്നു.. 💪🏻❤️  ബി.സി.സി.ഐ ഭാരവാഹികളും ഇൻഫ്രാസ്ട്രക്ചർ ...
08/08/2026

കൊച്ചിയുടെ അന്താരാഷ്ട്ര ക്രിക്കറ്റ്‌ സ്റ്റേഡിയം പദ്ധതിക്ക് വേഗം കൂടുന്നു.. 💪🏻❤️

ബി.സി.സി.ഐ ഭാരവാഹികളും ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റിയും സ്റ്റേഡിയം പദ്ധതി പ്രദേശം ഉടൻ സന്ദർശിക്കുമെന്ന് ബി.സി.സി.ഐ ഡബ്ല്യു.പി.എൽ ചെയർമാനും കെസിഎ മുൻ പ്രസിഡന്റുമായ ജയേഷ് ജോർജ് വ്യക്തമാക്കി. മുൻപ് കേരളത്തിൽ നടന്ന ഐ.പി.എൽ ലേലത്തിൽ പങ്കെടുക്കാൻ എത്തിയ ഐ.സി.സി ചെയർമാൻ ജയ് ഷാ പദ്ധതി പ്രദേശം നേരിട്ട് സന്ദർശിക്കുകയും തുടർനടപടികൾക്കായി നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.

കേരളത്തിലെ കായിക അടിസ്ഥാന സൗകര്യ വികസനത്തിൽ നാഴികക്കല്ലായ തീരുമാനമാണിതെന്ന് കെ.സി.എ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി. നായർ പറഞ്ഞു. നിർദ്ദിഷ്ട അന്താരാഷ്ട്ര സ്റ്റേഡിയം ക്രിക്കറ്റ് താരങ്ങൾക്കും ആരാധകർക്കും ലോകോത്തര സൗകര്യങ്ങൾ ഒരുക്കും.

എല്ലാ പാരിസ്ഥിതിക മാനദണ്ഡങ്ങളും പൂർണ്ണമായി പാലിച്ച് സുസ്ഥിരവും ലോകോത്തരവുമായ സ്റ്റേഡിയം കേരളത്തിന് സമ്മാനിക്കുമെന്ന് കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാർ വ്യക്തമാക്കി. പദ്ധതിയിൽ ക്രിക്കറ്റിന് പുറമെ മറ്റ് കായിക ഇനങ്ങൾക്കുള്ള സൗകര്യങ്ങളും ഉൾപ്പെടുത്തുമെന്നും അറിയിച്ചു.

കൊച്ചിയുടെയും കേരളത്തിന്റെയും കൊച്ചി നേക്സ്റ്റിന്റെയും സ്വപ്ന പദ്ധതി ആയ അന്താരാഷ്ട്ര ക്രിക്കറ്റ്‌ സ്റ്റേഡിയം പദ്ധതി വേഗത്തിലാക്കാൻ നിയമ ഭേദഗതി ചെയ്തു പൊതു ആവശ്യമായി പ്രഖ്യാപിച്ചു സഹായിച്ച Pinarayi Vijayan സർക്കാരിനും പിന്നീട് വന്ന യൂ ഡി എഫ് സർക്കാരിന്റെ അമരക്കാരനായ മുഖ്യമന്ത്രി ശ്രീ V D Satheesan നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ നേരിട്ടിടപ്പെടുകയും കൃഷിവകുപ്പ് മന്ത്രി T Siddique, കായിക വകുപ്പ് മന്ത്രി ശ്രീ ഒ.കെ. ജനീഷ് എന്നിവർ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും . അതിന്റെ ഫലമായി നൽകിയ തരം മാറ്റ ശുപാർശ സംസ്ഥാന സർക്കാർ പൂർണ്ണമായി അംഗീകരിക്കുകയും ചെയ്ത് പദ്ധതി യഥാർഥ്യമാക്കാൻ സഹായിച്ച ഇവർക്ക് എല്ലാവർക്കും മലയാളികളുടെയും ക്രിക്കറ്റ്‌ പ്രേമികളുടെയും കൊച്ചി നേക്സ്റ്റിന്റെയും പേരിലുള്ള നന്ദി ഈ അവസരത്തിൽ പ്രാശിപ്പിക്കുന്നു.

ഈ സ്റ്റേഡിയം കൊച്ചിയുടെയും കേരളത്തിന്റെയും ക്രിക്കറ്റ്‌ ഭാവിക്ക് ഒരു വൻ കുതിപ്പായി തീരും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവും ഇല്ല. കേരളത്തിൽ നിന്ന് വളർന്നു വരുന്ന ക്രിക്കറ്റ്‌ പ്രതിഭകൾക്ക് ഈ സ്റ്റേഡിയവും കൂടെയുള്ള കേരള ക്രിക്കറ്റ്‌ അക്കാഡമിയും അതിന്റെ ഇൻഫ്രാസ്ട്രക്ചറും ഒരു അനുഗ്രഹമായിരിക്കും.

കൊച്ചിയുടെ പദ്ധതികൾ യഥാർഥ്യമാക്കാൻ കൊച്ചി നേക്സ്റ്റ് എന്നും മുന്നിൽ തന്നെ ഉണ്ടാവും. 🔥

Roji M John Hibi Eden Anwar Sadath T.J Vinod MLA
Follow Kochi Next for more news, videos and stunnig pictures of our evergrowing metropolis..

Join Kochi Next Forum facebook group for discussions and individual updates

Kochi Next in insta : https://www.instagram.com/kochi.next?igsh=MWRiNG95MHp3bWN1OQ==

08/08/2026

കൊച്ചിയിലെ ഒരു മുനിസിപ്പാലിറ്റി ആണ്, പേര് ആലുവ ❤️❤️

ആ വൈബ് 🔥🔥
Video © sarkeetwithajmal

Follow Kochi Next for more news, videos and stunnig pictures of our evergrowing metropolis..

Join Kochi Next Forum facebook group for discussions and individual updates

Kochi Next in insta : https://www.instagram.com/kochi.next?igsh=MWRiNG95MHp3bWN1OQ==

BIG BREAKING FROM KOCHI NEXT KOCHI NEXT IMPACTKCA യുടെ നെടുമ്പാശ്ശേരിയിൽ പണിയുന്ന അന്താരാഷ്ട്ര ക്രിക്കറ്റ്‌ സ്റ്റേഡിയത്ത...
07/08/2026

BIG BREAKING FROM KOCHI NEXT

KOCHI NEXT IMPACT

KCA യുടെ നെടുമ്പാശ്ശേരിയിൽ പണിയുന്ന അന്താരാഷ്ട്ര ക്രിക്കറ്റ്‌ സ്റ്റേഡിയത്തിനുള്ള 10.1312 ഹെക്ടർ ഭൂമി പരിവർത്തനം ചെയ്യാൻ സർക്കാർ അനുമതി നൽകി. ഇതോടുകൂടി അവസാന കടമ്പയും കടന്ന് കൊച്ചിയിലെ അന്താരാഷ്ട്ര ക്രിക്കറ്റ്‌ സ്റ്റേഡിയം യഥാർഥ്യത്തിലേക്ക്.

കൊച്ചി നേക്സ്റ്റിന് ഇത് ഏറെ അഭിമാനം തോന്നുന്ന നിമിഷം ആണ്.. കാരണം.. ഞങ്ങളുടെ മനസ്സിൽ വിരിഞ്ഞ ഒരു ആശയം ആണ് ഇന്ന് കൊച്ചിയിൽ സ്റ്റേഡിയത്തിന്റെ രൂപത്തിൽ മിന്നി തെളിഞ്ഞു നിൽക്കുന്നത്. ഇതിന് അന്നത്തെ GCDA സെക്രെട്ടറി സഖാവ് ചന്ദ്രൻ പിള്ളയോടും അന്നത്തെ BCCI ജോയിന്റ് സെക്രെട്ടറി ശ്രീ ജയേഷ് ജോർജിനോടും കടപ്പെട്ടിരിക്കുന്നു. 2022ൽ GCDA ചെയർമാന്നും BCCI ജോയിന്റ് സെക്രെട്ടറിയും കൊച്ചി നേക്സ്റ്റ് അഡ്മിൻ കണ്ണൻ മോഹൻദാസും ചേർന്ന് നടത്തിയ ഒരു ചർച്ചയാണ് ഈ ഒരു സ്വപ്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. അവരാണ് കൊച്ചി നേക്സ്റ്റ് മുന്നോട്ട് വെച്ച ലാൻഡ് പൂളിങ്ങ് എന്ന ആശയത്തിന്റെ കൂടെ നിന്ന് ഈ സ്റ്റേഡിയം യഥാർഥ്യമാക്കാൻ ഉള്ള ഫൗണ്ടേഷൻ സ്ഥാപിച്ചത്. അതിന്റെ അവസാന കടമ്പ ആയ ഭൂമി പരിവർത്തനം ചെയ്യാനുള്ള അഗ്രിക്കൾച്ചറൽ ഡിപ്പാർട്മെന്റിന്റെ അനുമതി ഇത്ര വേഗം നടത്തി തന്ന UDF സർക്കാരിനും കൊച്ചി നേക്സ്റ്റിന്റെയും കേരള ക്രിക്കറ്റ്‌ ഫാൻസിന്റെയും നന്ദി രേഖപ്പെടുത്തുന്നു.

ഈ പദ്ധതി നേരത്തെ 2008-ലെ കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമത്തിലെ "പൊതു ആവശ്യം" എന്ന നിർവചനത്തിൽ ഉൾപ്പെടാത്തതിനാൽ അനുമതി ലഭിച്ചിരുന്നില്ല. എന്നാൽ കേരള കായിക നയം 2023, കേരള സ്പോർട്സ് (ഭേദഗതി) ആക്ട് 2025, കേരള സ്പോർട്സ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് സ്കീം 2025 എന്നിവയുടെ അടിസ്ഥാനത്തിൽ ഇത്തരം കായിക അടിസ്ഥാനസൗകര്യ പദ്ധതികളെ "പൊതു ആവശ്യ" പദ്ധതികളായി പരിഗണിച്ചതോടെയാണ് സർക്കാർ ഇപ്പോൾ അനുമതി നൽകിയത്.

അനുമതി ലഭിച്ചത് കർശന പരിസ്ഥിതി വ്യവസ്ഥകളോടെയാണ്.
സർക്കാർ നിർദേശിച്ച പ്രധാന നിബന്ധനകൾ: NABET അംഗീകൃത ഏജൻസിയെ കൊണ്ട് Environmental Impact Assessment (EIA), Environmental Management Plan (EMP) കർശനമായി നടപ്പാക്കണം, കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോർഡിന്റെ നിർദേശങ്ങൾ പാലിക്കണം, മഴവെള്ള സംഭരണവും 10% ജലസംരക്ഷണവും ഉറപ്പാക്കണം, സ്റ്റേഡിയം പരിസരത്ത് വെള്ളക്കെട്ട് ഉണ്ടാകാത്ത വിധം ആധുനിക ഡ്രെയിനേജ് സംവിധാനങ്ങൾ ഒരുക്കണം.

ഈ സ്റ്റേഡിയം യാഥാർത്ഥ്യമാകുമ്പോൾ കേരളത്തിന് മറ്റൊരു അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് വേദി ദേശീയ-അന്തർദേശീയ ക്രിക്കറ്റ്‌ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാനുള്ള അവസരം, യുവ ക്രിക്കറ്റ് താരങ്ങൾക്ക് മികച്ച പരിശീലന-വികസന കേന്ദ്രം, നൂറുകണക്കിന് നേരിട്ടും പരോക്ഷമായും തൊഴിലവസരങ്ങൾ, കൂടാതെ കൊച്ചി ടസ്‌ക്കേഴ്സിന്റെ പരാജയത്തിന് ശേഷം കേരളത്തിനും കൊച്ചിക്കും ഒരു പുതിയ IPL ടീം കൂടി യഥാർഥ്യമാനുള്ള സാധ്യതയും ഒരുങ്ങിയിരിക്കുകയാണ്

വർഷങ്ങളായി ചർച്ചകളിൽ മാത്രം ഒതുങ്ങിയിരുന്ന അങ്കമാലി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം പദ്ധതി ഇനി യാഥാർത്ഥ്യത്തിലേക്ക് നീങ്ങുകയാണ്. കേരളത്തിന്റെ കായിക ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കുന്ന ഈ പദ്ധതി സമയബന്ധിതമായി പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കാം.

🏏 കേരള ക്രിക്കറ്റിന് ഇത് ചരിത്രനിമിഷം! കൊച്ചി നേക്സ്റ്റ് ഫേസ്ബുക്കിൽ ഒതുങ്ങി ഇരിക്കുന്ന ഒരു സംഘടന അല്ല, ഇറങ്ങി പ്രവർത്തിച്ചു വൻ ലക്ഷ്യങ്ങൾ യഥാർഥ്യമാക്കാൻ കഴിവുളള കൂട്ടായ്മയാണ് 💪🏻💪🏻👍🏻👍🏻
Roji M John Hibi Eden Kochi Mayor Kerala Football Association Anwar Sadath T.J Vinod MLA

Follow Kochi Next for more news, videos and stunnig pictures of our evergrowing metropolis..

Join Kochi Next Forum facebook group for discussions and individual updates

Kochi Next in insta : https://www.instagram.com/kochi.next?igsh=MWRiNG95MHp3bWN1OQ==

കൊച്ചി ഔട്ടർ റിംഗ് റോഡിന് നിർണായക മുന്നേറ്റം! 🎉കൊച്ചി ഔട്ടർ റിംഗ് റോഡ് 3(a) നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു.കൊച്ചിയുടെ ഭ...
07/08/2026

കൊച്ചി ഔട്ടർ റിംഗ് റോഡിന് നിർണായക മുന്നേറ്റം! 🎉

കൊച്ചി ഔട്ടർ റിംഗ് റോഡ് 3(a) നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു.

കൊച്ചിയുടെ ഭാവി ഗതാഗത വികസനത്തിൽ വലിയ വഴിത്തിരിവാകുന്ന അങ്കമാലി – അരൂർ ഗ്രീൻഫീൽഡ് ഔട്ടർ റിംഗ് റോഡ് പദ്ധതിയുടെ ഭൂമിയേറ്റെടുപ്പിനായുള്ള 3(a) നോട്ടിഫിക്കേഷൻ ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. വളരെ വേഗത്തിലാണ് NHAI കാര്യങ്ങൾ നീക്കുന്നത്. സർവ്വേ നമ്പർ കൂടി ഉൾപ്പെടുന്ന 3(A) ഒരാഴ്ചക്കുള്ളിൽ പ്രസിദ്ധീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു.

ഇതോടെ പദ്ധതിയുടെ ഭൂമിയേറ്റെടുപ്പ് നടപടികൾക്ക് ഔദ്യോഗിക തുടക്കമായി. കൊച്ചിയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും, ദേശീയപാതകളെ കൂടുതൽ കാര്യക്ഷമമായി ബന്ധിപ്പിക്കാനും, ഭാവിയിലെ നഗരവികസനത്തിന് പുതിയ ദിശ നൽകാനും ഈ പദ്ധതി നിർണായകമാകും.

ഇനി ഭൂമിയേറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കണം, എതിർപ്പുകളും ക്ലെയിമുകളും പരിഗണിച്ച ശേഷം തുടർ നടപടികൾ നടത്തണം, പദ്ധതി നിർമാണ ഘട്ടത്തിലേക്ക് അതിവേഗം കടക്കുക
കൊച്ചിയുടെ ഭാവി റോഡ് ശൃംഖലയുടെ നട്ടെല്ലാകാൻ പോകുന്ന പദ്ധതിയാണിത്.👍🏻👍🏻🔥🔥
Hibi Eden Kochi Mayor P K Basheer AP Anil kumar

Follow Kochi Next for more news, videos and stunnig pictures of our evergrowing metropolis..

Join Kochi Next Forum facebook group for discussions and individual updates

Kochi Next in insta : https://www.instagram.com/kochi.next?igsh=MWRiNG95MHp3bWN1OQ==

എറണാകുളം ജംഗ്ഷൻ യാത്രക്കാർക്ക് ആശ്വാസവാർത്ത! 👏എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെ എല്ലാ പ്ലാറ്റ്‌ഫോമുകളും നീട്ടാൻ ദക്ഷിണ...
07/08/2026

എറണാകുളം ജംഗ്ഷൻ യാത്രക്കാർക്ക് ആശ്വാസവാർത്ത! 👏

എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെ എല്ലാ പ്ലാറ്റ്‌ഫോമുകളും നീട്ടാൻ ദക്ഷിണ റെയിൽവേയുടെ നിർദേശം!

നീണ്ട കോച്ചുകളുള്ള ട്രെയിനുകൾക്ക് ആവശ്യമായ നീളമുള്ള പ്ലാറ്റ്‌ഫോമുകൾ ഇല്ലാത്തതിനാൽ സ്റ്റേഷന്റെ പുറത്ത് ഏറെ നേരം കാത്തുനിൽക്കേണ്ടി വരുന്ന പ്രശ്നത്തിന് ഇനി പരിഹാരം കാണാനൊരുങ്ങുകയാണ് റെയിൽവേ.
എല്ലാ പ്ലാറ്റ്‌ഫോമുകളും ദീർഘിപ്പിക്കാനുള്ള പദ്ധതി മുന്നോട്ടുവെച്ചിട്ടുണ്ട് കൂടാതെ പ്ലാറ്റ്‌ഫോമുകളുടെ ഉയരവും വർധിപ്പിക്കും,
കുടിവെള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തും.
കൂടുതൽ ലിഫ്റ്റുകളും എസ്കലേറ്ററുകളും കൂടി വേണം എന്ന് ആവശ്യപ്പെട്ടിട്ടുമുണ്ട്.

ഇതോടുകൂടി സ്റ്റേഷന്റെ പുറത്ത് ട്രെയിനുകൾ കാത്തുനിൽക്കുന്ന സാഹചര്യം കുറയും. സമയനിഷ്ഠ മെച്ചപ്പെടും.
മുതിർന്നവർക്കും കുട്ടികൾക്കും ട്രെയിനിൽ കയറാനും ഇറങ്ങാനും കൂടുതൽ സൗകര്യമാകും.നിലവിൽ പ്ലാറ്റ്‌ഫോം 2-ന്റെ ദീർഘിപ്പിക്കൽ മാത്രമാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്. എന്നാൽ എല്ലാ പ്ലാറ്റ്‌ഫോമുകളുടെയും വികസനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നാണ് റെയിൽവേ അധികൃതർ അറിയിച്ചിരിക്കുന്നത്.
Roji M John Hibi Eden T.J Vinod MLA Kochi Mayor


Follow Kochi Next for more news, videos and stunnig pictures of our evergrowing metropolis..

Join Kochi Next Forum facebook group for discussions and individual updates

Kochi Next in insta : https://www.instagram.com/kochi.next?igsh=MWRiNG95MHp3bWN1OQ==

കൊച്ചിൻ ഷിപ്യാർഡ് 2000 കോടിയുടെ ഷിപ്യാർഡ് തൂത്തുക്കുടിയിൽ സ്ഥാപിക്കുന്നു എന്നുള്ള വാർത്ത നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും. ...
07/08/2026

കൊച്ചിൻ ഷിപ്യാർഡ് 2000 കോടിയുടെ ഷിപ്യാർഡ് തൂത്തുക്കുടിയിൽ സ്ഥാപിക്കുന്നു എന്നുള്ള വാർത്ത നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും. ഇതിന് മുൻപ് കോൽക്കോട്ടയിലും ഉഡുപ്പിയിലും കൊച്ചിൻ ഷിപ്യാർഡ് അവരുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും പ്രമുഖ ഷിപ് നിർമ്മാണ സ്ഥാപനം ഏതാണ് എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളു "കൊച്ചിൻ ഷിപ്യാർഡ്". ചെറുകിട വെസ്സെൽസ്, വൻ കണ്ടെയ്നർ ഷിപ്സ് മുതൽ, കൂറ്റൻ എണ്ണ ടാങ്കറുകൾ ആയാലും, മുൻ നിര യുദ്ധക്കപ്പലുകൾ മുതൽ പടു കൂറ്റൻ എയർക്രാഫ്റ്റ് കാരിയറുകൾ ആയാലും നിർമിക്കാൻ കൊച്ചിൻ ഷിപ്യാർഡിന് സാധിക്കും.

കൊച്ചി പോർട്ടിൽ നിന്ന് ലീസിനെടുത്ത സ്ഥലത്ത് ടാറ്റാ ആയി ചേർന്ന് കൊച്ചിൻ ഷിപ്യാർഡ് 4000 കോടിയുടെ ബ്ലോക്ക്‌ ഫാബ്രിക്കേഷൻ ഫെസിലിറ്റി സ്വന്തം ഫ്ലാഗ്ഷിപ് യൂണിറ്റിന് തൊട്ടടുത്തായി സ്ഥാപിക്കുന്നുണ്ട്. കൊച്ചിയിൽ തന്നെ വമ്പൻ കപ്പലുകളുടെ അറ്റകുറ്റപ്പണിക്കായി ഇന്റർനാഷണൽ ഷിപ് റിപ്പയറിങ് ഫെസിലിറ്റി (ISRF) സ്ഥാപിച്ചിട്ടുണ്ട്. കൊച്ചിൻ ഷിപ്യാർഡിൽ ഹ്യുണ്ടായുടെ ഗാൻട്രി ക്രൈനും സ്ഥാപിച്ചിട്ടുണ്ട്.. ഇന്ത്യയിലെ ഏറ്റവും ഉയരമുള്ളതും വലുപ്പവും കപ്പാസിറ്റി ഉള്ളതുമായ ഈ ക്രൈൻ 600 ടൺ ഭാരം ഉയർത്താനുള്ള ശേഷി ഉണ്ട്.

ഇതൊക്കെ കൊണ്ട് തന്നെ ഷിപ്യാർഡിന്റെ മാതൃസ്ഥാപനം വൻ കണ്ടെയ്നർ കപ്പലുകൾ മുതൽ പാടുകൂറ്റൻ എണ്ണ ടാങ്കറുകൾ വരെയും, മുൻനിര യുദ്ധക്കപ്പലുകൾ മുതൽ കൂറ്റൻ എയർക്രാഫ്റ്റ് ക്യാര്യറുകൾ വരെയും നിർമിക്കാൻ കെൽപ്പുള്ളതാണ്. ചെറുകിട കപ്പലുകൾ തൂത്തുകൂടിയിലും, മീഡിയം വൻകിട കപ്പലുകൾ പ്രധാന സ്ഥാപനത്തിലും തടസ്സം കൂടാതെ നിർമ്മിക്കാൻ സാധിക്കും.

ഇത്രെയും വലിയ രാജ്യത്തിന്റെ അഭിമാനമായിട്ടുള്ള ഒരു സ്ഥാപനം നമ്മുടെ കൊച്ചിയിൽ വളർന്നു വലുതായി പടർന്നു പന്തലിച്ചു നിൽക്കുന്നത് കാണുമ്പോൾ കൊച്ചികാരണെന്ന നിലയിലും മലയാളി എന്ന നിലയിലും നമുക്ക് അഭിമാനവും സന്തോഷവും ഉണ്ടാവണം.

ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് കപ്പശാലക്ക് പോവാൻ സാധിക്കട്ടെ. രാജ്യത്തെ അടുത്ത വമ്പൻ എയർക്രാഫ്റ്റ് കാര്യർ നിർമ്മിക്കുന്ന വാർത്ത ഉടൻ തന്നെ കേൾക്കാൻ സാധിക്കട്ടെ..
V D Satheesan Roji M John Hibi Eden T.J Vinod MLA
Follow Kochi Next for more news, videos and stunnig pictures of our evergrowing metropolis..

Join Kochi Next Forum facebook group for discussions and individual updates

Kochi Next in insta : https://www.instagram.com/kochi.next?igsh=MWRiNG95MHp3bWN1OQ==

Address

Indira Nagar Road
Kochi

Website

Alerts

Be the first to know and let us send you an email when Kochi Next posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kochi Next:

Shortcuts

Share