18/10/2021
മിന്നലിന് ശേഷം *3 Second* ല്‍ നിങ്ങള്‍ ഇടിയുടെ മുഴക്കം കേട്ടാല്‍ മനസിലാക്കുക , ഇടിമിന്നല്‍ *1 KM* പരിധിയില്‍ , വളരെ അപകടകരമായ രൂപത്തില്‍ അടുത്തുണ്ട് എന്ന് . ഓരോ *3 Second* ഉം കൂടുന്നത് *1 KM* അകലം കൂട്ടും . *6 Second* എടുത്താല്‍ *2KM* അടുത്താണ് എന്ന് മനസിലാക്കുക . *12* സെക്കന്റ് വരെയുള്ള സമയം വളരെ അപകടം പിടിച്ചതാണ് . അതുകൊണ്ട് വേണ്ട സുരക്ഷാ മുൻ കരുതൽ എടുക്കുക.
ആകാശത്തു നിന്ന് താഴേയ്ക്കുവരുന്ന മിന്നൽ ഭൂമിയിൽനിന്ന് ഏറ്റവും ഉയർന്നു നിൽക്കുന്ന വസ്തുവിന്റെ അഗ്രത്തിലാണ് ആദ്യം പതിക്കുന്നത്. കെട്ടിടമോ, മരമോ, മൊബൈൽ ടവറോ എന്തുമാകാം ആ വസ്തു.
പർവ്വതങ്ങളുടെ സാന്നിധ്യവും വൃക്ഷ നിബിഡതയുമാണ് കേരളത്തിൽ ഇത്രയധികം മിന്നലുണ്ടാകാൻ കാരണം.ബംഗാളും, കാശ്മീരും, കേരളവുമാണ് ഇന്ത്യയിൽ ഏറ്റവുമധികം മിന്നലുണ്ടാകുന്ന സംസ്ഥാനങ്ങൾ. ചുരത്തിന്റെ സാന്നിധ്യമുള്ളതിനാൽ പാലക്കാട്ട് മിന്നൽ കുറവാണ്. എന്നാൽ കൊല്ലം, കോഴിക്കോട്, കോട്ടയം, മലപ്പുറം, കണ്ണൂർ, പത്തനംതിട്ട ജില്ലകൾ മിന്നല്‍ കൂടുതല്‍.
*1* ആകാശത്ത് മഴയുടെയും ഇടിയുടെയും ലക്ഷണങ്ങൾ കേൾക്കുമ്പോഴേ ടിവി കേബിളും മറ്റും ഊരിമാറ്റുക.
*2* ഇടിയുള്ളപ്പോൾ വാതിലും ജനലരികും ഒഴിവാക്കുക. ലോഹസാധനങ്ങളിൽ സ്പർശിക്കരുത്.
*3* ചെരിപ്പ് ധരിക്കുന്നതാണ് ഉത്തമം.
*4* തുറസ്സായ സ്ഥലത്ത് നിന്നു വീടിനുള്ളിലേക്കു കയറുക.
*5* ഉയരമുള്ള ഒറ്റപ്പെട്ട മരത്തിന്റെ ചുവട്ടിലും സുരക്ഷിതമല്ല.
*6* കാൽ ചേർത്തുവച്ച് മുറിയുടെ നടുവിൽ ഇരിക്കാം.
*7* തുറസ്സായ സ്ഥലത്ത് അകപ്പെട്ടാൽ വാഹനങ്ങളിൽ ഗ്ലാസിട്ട് ഇരിക്കുന്നത് പൊതുവേ സുരക്ഷിതമാണ്.
*8* എന്നാൽ വാഹനത്തിൽ ചാരി നിൽക്കരുത്.
*9* ഇരുമ്പുവേലികൾ, റയിൽപാളങ്ങൾ, പൈപ്പുകൾ, കെട്ടിടം എന്നിവയിൽ നിന്ന് അകന്നു നിൽക്കണം.
*10* അലുമിനിയും ഉൾപ്പെടെ ലോഹ മേൽക്കൂരയുള്ള ടെറസുകൾ പൊതുവേ മിന്നലിനെ ചെറുക്കും.
*11* കോൺക്രീറ്റ് കെട്ടിടങ്ങളും താരതമ്യേന സുരക്ഷിതമാണ്.
*12* മിന്നലുള്ളപ്പോൾ കെട്ടിടത്തിനുള്ളിൽ അത്യാവശ്യത്തിനു മൊബൈൽ ഉപയോഗിക്കാമെങ്കിലും ലാൻഡ് ഫോണും ടിവിയും മറ്റ് ഉപകരണങ്ങളും പ്രവർത്തിപ്പിക്കരുത്.
*13* അകലെ ഇടിയുടെ ശബ്ദം കേൾക്കുമ്പോഴേ കരുതലുകൾ എടുത്തു തുടങ്ങണം.
*14* പത്ത് കിലോമീറ്റർ അകലെ കേട്ട ഇടിക്കു നമ്മുടെ വീട്ടിലെത്താൻ നിമിഷങ്ങളുടെ ഇടവേളമാത്രം മതി.
*15* മിന്നലേറ്റാൽ പരിഭ്രമിക്കരുത്.
*16* മിന്നലേൽക്കുന്ന ആൾ വീണാലുടൻ മരിക്കുന്നു എന്നു കരുതി പകച്ചു പോകരു