ഓരോ നിർമ്മിതിക്കും പറയാനുണ്ട് ഒത്തിരി കഥകൾ ....
നാം നിർമ്മിക്കുന്ന വീട് ജീവിതകാലം നമുക്ക് നൽകുന്നത് വിലമതിക്കാനാകാത്ത സുരക്ഷയും,മനസ്സമാധാനവുമാണ്. വളരെയധികം സ്നേഹത്തോടെ, സന്തോഷത്തോടെ, ആവേശത്തോടെ, നാം ഏർപ്പെടുന്ന ഒരു പ്രവർത്തിയാണ് നമ്മുടെ വീട് നിർമ്മാണം, ഒരുപക്ഷേ ജീവിതത്തിൽ ഒറ്റപ്രാവശ്യം മാത്രം ചെയ്യുന്നത് . ഇത് ജീവിത കാലശേഷവും നമ്മുടെ അടയാളമായി ഈ ഭൂമിയിൽ നില നിൽക്കുന്നതാണ്. അതുകൊണ്ടുതന്നെ ഭം
ഗിയായി കാര്യക്ഷമതയോടെ, ഗുണമേന്മയോടെ, നിർവഹിക്കേണ്ട ഒന്നാണ് വീട് നിർമ്മാണം.
ഓരോരുത്തരുടേയും മനസ്സിലാണ് ഓരോ നിർമ്മിതിയും ആദ്യം പിറവിയെടുക്കുന്നത്. വർഷങ്ങളായി നാം കാണുന്ന കാഴ്ചകളും, നമ്മുടെ സ്വപ്നങ്ങളും , ജീവിത രീതിയും ,ആഗ്രഹങ്ങളുമാണ് ഇതിലൂടെ പുറത്തു വരുന്നത്. ഈ പ്രവർത്തനത്തിന് ശരിയായ അളവുകൾ നൽകി, യോജിച്ച ആകൃതി കൊടുത്ത് , നിറം പകർന്ന് നിങ്ങളുടെ സ്വപ്നം ഒരു പേപ്പറിലേക്ക് പകർത്തുന്ന രൂപത്തിലാക്കുകയും അത് പിന്നീട് ഭൂമിയിലേക്ക് പ്രാവർത്തികമാക്കുകയുമാണ് ഒരു സിവിൽ എഞ്ചിനീയർ/ ഡിസൈനർ ,നിർമ്മാതാക്കൾ ചെയ്തു തരുന്നത്.
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ കുറച്ചധികം ഉപയോക്താക്കളുടെ വീട് എന്ന സ്വപ്ന സാക്ഷാത്കാരത്തിന് ഡിസൈൻ തയ്യാറാക്കുവാനും, പ്രൊജക്റ്റ് മാനേജ്മെൻറ്ചെയ്യുവാനും, നിർമ്മിച്ചു നൽകുവാനും നെസ്റ്റിന് കഴിഞ്ഞിട്ടുണ്ട്.
നിങ്ങളും വരൂ നിങ്ങളുടെ ഒരുപാട് വലുതും, ചെറുതുമായ സ്വപ്നങ്ങളും, സങ്കല്പങ്ങളും കാഴ്ചപ്പാടുകളുമായി. നമുക്കൊ രുമിച്ച് ശ്രമിക്കാം ഡിസൈൻ ചെയ്യാം, സാക്ഷാത്കരിക്കാൻ വേണ്ടി ഒരുമിച്ച് പ്രവർത്തിക്കാം.
വിശ്വസ്തതയോടെ
Nest
Construction & engineering
Nest construction & engineering began as a building designer in 2012. over the years the company has undertaken many challenging projects and accumulated skills, know- how and experience in design and build solution ,project managements service and related engineering work . Today ,Nest construction takes on the role of main contractors for small to medium size projects and performs project management services to co ordinate specialist trades for residential/commercial projects.